6 വർഷം മുൻപു 15 അടി ഉയരെ മാലിന്യമല, ഇപ്പോൾ ഐ.എം. വിജയന്റെ പേരിൽ കായിക സമുച്ചയം; ലാലൂരിലെ മാണിക്യം!

2 months ago 3

എസ്.പി. ശരത്

എസ്.പി. ശരത്

Published: November 05, 2025 09:49 AM IST Updated: November 05, 2025 11:59 AM IST

1 minute Read

 വിഷ്ണു വി. നായർ/മനോരമ
ലാലൂരിലെ ഐ.എം.വിജയൻ സ്പോർട്സ് കോംപ്ലക്സിലെ ഫുട്ബോൾ മൈതാനത്ത് ഐ.എം വിജയൻ. ചിത്രം: വിഷ്ണു വി. നായർ/മനോരമ

കുപ്പത്തൊട്ടിക്കുള്ളിൽ മാണിക്യം കണ്ടെത്തിയ കഥയുണ്ടെങ്കിലും ഒരായിരം മാണിക്യങ്ങൾക്കു ജന്മം നൽകാൻ നിയോഗം ലഭിച്ച ലോകത്തെ ആദ്യ കുപ്പത്തൊട്ടി ലാലൂരിലേതാകും. 6 വർഷം മുൻപു 15 അടി ഉയരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ മലപോലെ കുമിഞ്ഞുകിടന്ന തൃശൂർ ലാലൂർ മാലിന്യകേന്ദ്രം 14 ഏക്കർ വിസ്തൃതിയിൽ രാജ്യാന്തര കായിക സമുച്ചയമായി ഉയർന്നു.

ഫുട്ബോൾ ഇതിഹാസം  ഐ.എം. വിജയനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിലൊരുക്കിയ സമ‍ുച്ചയത്തിൽ ഫുട്ബോൾ, ടെന്നിസ് ടർഫുകൾ മുതൽ അത്യാധുനിക ഇൻഡോർ സ്റ്റേഡിയം വരെ ഉൾപ്പെടുന്നു. സമുച്ചയത്തിനുള്ളിൽ നിന്നു നെഞ്ചിൽതൊട്ടു വിജയൻ പറഞ്ഞു, ‘ജീവിതത്തിൽ എനിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്.’

പതിറ്റാണ്ടുകളോളം തൃശൂർ നഗരത്തിലെ മുഴുവൻ ജൈവ, അജൈവ മാലിന്യങ്ങളും തള്ളിയിരുന്ന മാലിന്യകേന്ദ്രമായിരുന്നു ലാലൂർ. ദുർഗന്ധവും രോഗങ്ങളും മൂടിന‍ിന്ന ലാലൂരിനു വേണ്ടി കാൽനൂറ്റാണ്ട് സമരം ചെയ്താണു നാട്ടുകാരും സമരസമിതിയും ചേർന്നു 2012ൽ മാലിന്യംതള്ളൽ അവസാനിപ്പിച്ചത്. മാലിന്യമല ഇടിയുന്നതും തീ പിടിക്കുന്നതും ദുരിതമായി തുടരുന്നതിനിടെ സ്റ്റേഡിയം കോംപ്ലക്സ് നിർമാണം തുടങ്ങിയതു 2019ൽ. കിറ്റ്‌കോയ്ക്ക് ആയിരുന്നു മേൽനോട്ടം. 15 അടി ഉയരമുള്ള മാലിന്യമലയിൽ ബയോമൈനിങ് നടത്തി 60,000 ക്യുബിക് മ‍ീറ്റർ മാലിന്യം നീക്കിയതു തന്നെ ഹിമാലയൻ ദൗത്യമായി.  

ഇൻഡോർ സ്റ്റേഡിയത്തിന് അടിത്തറ ഒരുക്കുമ്പോൾ മുതൽ വൈദ്യുതി തൂണുകൾക്കു കാലിടാൻ കുഴിയെടുക്കുമ്പോൾ വരെ മണ്ണിനു പകരം പുറത്തുവന്നുകൊണ്ടിര‍ുന്നതു മാലിന്യം. കിഫ്ബി ധനസഹായത്തോടെ കായികവകുപ്പും തൃശൂർ കോർപറേഷനും 56 കോടിയോളം ചെലവഴിച്ചു നിർമാണം പുർത്തിയാക്കിയപ്പോൾ കണ്ടതു മറ്റെങ്ങുമില്ലാത്തൊരു മാതൃക. 3 ബാഡ്മിന്റൻ കോർട്ട്, ഒരു ബാസ്കറ്റ്ബോൾ കോർട്ട്, ഒരു വോളിബോൾ കോർട്ട് എന്നിവ ഉൾപ്പെടുന്നതും 5000 പേർക്കിരിക്കാവുന്നതുമാണ് ഇൻഡോർ സ്റ്റേഡിയം. പുറത്തു സിന്തറ്റിക് ഫുട്ബോൾ ടർഫ്, ടെന്നിസ് ടർഫ്, സ്വിമ്മിങ് പൂൾ കോംപ്ലക്സ്, അഡ്മിൻ ബ്ലോക്ക് എന്നിവയുമുണ്ട്.  ഇൻഡോർ സ്റ്റേഡിയത്തിനുള്ളിലെ മേപ്പിൾവുഡ് ഫ്ലോറിങ് കൂടി പൂർത്തിയാക്കി ജനുവരിയിൽ സ്റ്റേഡിയം കായികവകുപ്പിനും തൃശൂർ കോർപറേഷനും കൈമാറും.  

കായിക സമുച്ചയത്തിൽ എന്തൊക്കെ?

ഇൻഡോർ സ്റ്റേഡിയം–2 നിലകളിലായി 85,000 ചതുരശ്രയടി വിസ്തീർണം.  

–3 ബാഡ്മിന്റൻ കോർട്ട്, ഒരു ബാസ്കറ്റ്ബോൾ കോർട്ട്, ഒരു വോളിബോൾ കോർട്ട്  

 സിന്തറ്റിക് ഫുട്ബോൾ ടർഫ്

–105 മീറ്റർ നീളവും 68 മീറ്റർ വീതിയുമുള്ള 

സിന്തറ്റിക് ടർഫ്.  

–ഫിഫ അംഗീകാരം ലഭിച്ചു. 

 ടെന്നിസ് ടർഫ്–ഇന്ത്യൻ ടെന്നിസ് ഫെഡറേഷന്റെ 

മാനദണ്ഡപ്രകാരം നിർമാണം.

–37 മീറ്റർ നീളവും പതിനെട്ടര മീറ്റർ വീതിയുമുള്ള 

സിന്തറ്റിക് ടർഫ്.  

പവലിയൻ  –3 നിലകളിലായി 13,769 ചതുരശ്രയടി 

വിസ്തീർണത്തിൽ ഗാലറി 

 സ്വിമ്മിങ് പൂൾ കോംപ്ലക്സ്

–25 മീറ്റർ നീളമുള്ള പരിശീലന സ്വിമ്മിങ് പൂൾ.  

 അഡ്മിൻ ബ്ലോക്ക്–2 നിലകളിലായി 2961 ചതുരശ്രയടി വിസ്തീർണം.  

ശുദ്ധജലവിതരണത്തിന് 45,000 ലീറ്റർ ടാങ്ക്, മറ്റാവശ്യങ്ങൾക്ക് 4,75,000 ലീറ്റർ ഭൂഗർഭ ജല സംഭരണി

English Summary:

Laloor Sports Complex represents a singular translation of a erstwhile discarded gait into a state-of-the-art sports facility. Located successful Thrissur, Kerala, the analyzable features an indoor stadium, synthetic shot turf, tennis turf, and a swimming excavation complex, showcasing an innovative attack to discarded absorption and sports development.

Read Entire Article