60 വേദികളിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീം; എജ്ബാസ്റ്റണിൽ 58 വർഷത്തെ ചരിത്രം തിരുത്താൻ ഇന്ത്യ

6 months ago 6

06 July 2025, 08:01 PM IST

india-edgbaston-test-60th-win

Photo: ANI

ബര്‍മിങ്ങാം: ടെസ്റ്റ് ചരിത്രത്തില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ വേദികളില്‍ ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കിയതിന്റെ റെക്കോഡ് നിലവില്‍ ടീം ഇന്ത്യയുടെ പേരിലാണ്. ആകെ 59 വേദികളില്‍ ഇക്കാലത്തിനിടയ്ക്ക് ഇന്ത്യ ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ ഇന്ത്യയ്ക്ക് പിടിതരാത്ത ഒരു മൈതാനമാണ് എജ്ബാസ്റ്റണ്‍. എന്നാല്‍ ഇത്തവണ അവിടെ വിജയത്തിന്റെ വക്കിലാണ് ഇന്ത്യ.

1967 മുതല്‍ ഇന്ത്യ എജ്ബാസ്റ്റണില്‍ ടെസ്റ്റ് കളിക്കുന്നുണ്ട്. ആ 58 വര്‍ഷത്തിനിടെ എട്ടു ടെസ്റ്റുകള്‍ കളിച്ചിട്ടും ഇവിടെ ഇന്ത്യക്ക് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ആ ചരിത്രം തിരുത്താനുള്ള ഒരുക്കത്തിലാണ് ശുഭ്മാന്‍ ഗില്ലും സംഘവും. ഇക്കാലത്തിനിടയ്ക്ക് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ മാത്രമാണ് ഇന്ത്യ ഒരു ജയമില്ലാതെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വേദി. ഏഴു ടെസ്റ്റുകള്‍ അവിടെ തോറ്റപ്പോള്‍ രണ്ട് എണ്ണം സമനിലയിലായി.

എജ്ബാസ്റ്റണില്‍ ജയിക്കാനായാല്‍ ഇവിടെ ഇന്ത്യ ടെസ്റ്റ് ജയിക്കുന്ന 60-ാമത്തെ വേദിയായി മാറും. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമും. 57 വേദികളില്‍ ടെസ്റ്റ് ജയിച്ച ഓസ്‌ട്രേലിയയാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പിന്നിലുള്ളത്. 55 വേദികളില്‍ ജയിച്ച ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുണ്ട്.

1932-ലാണ് ഇന്ത്യ ആദ്യമായി ടെസ്റ്റ് മത്സരം കളിക്കുന്നത്. അന്നു മുതല്‍ ലോകത്തെ 85 വ്യത്യസ്ത ടെസ്റ്റ് വേദികളില്‍ കളിച്ച ഇന്ത്യ 59 ഇടങ്ങളില്‍ ഒരു ടെസ്റ്റ് എങ്കിലും ജയിച്ചിട്ടുണ്ട്. നാട്ടില്‍ 23 വേദികളിലാണ് ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ (16 എണ്ണം) ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്. 1977-നും 2020-നും ഇടയില്‍ നാല് വിജയങ്ങള്‍ നേടിയ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഇന്ത്യയുടെ ഏറ്റവും വിജയകരമായ വിദേശ വേദിയായി തുടരുന്നു. ഇംഗ്ലണ്ടില്‍ ലോര്‍ഡ്‌സാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ ജയിച്ച വേദി, മൂന്ന് എണ്ണം. ഇന്ത്യ ഏറ്റവും കൂടുതല്‍ തോല്‍വി നേരിട്ട വേദിയും ലോര്‍ഡ്‌സ് തന്നെ, 12 എണ്ണം.

Content Highlights: India aiming to go the archetypal squad to triumph Tests successful 60 antithetic venues

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article