Published: July 04 , 2025 10:39 PM IST
1 minute Read
ബർമിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഹാരി ബ്രൂക്കിനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മന്‍ ഗിൽ. മൂന്നാം ദിവസം രവീന്ദ്ര ജഡേജയുടെ ഓവറിൽ ബ്രൂക്കിന്റെ ബാറ്റിങ് തട്ടി സ്ലിപ്പിലേക്കു പോയ പന്ത് പിടിച്ചെടുക്കുന്നതിൽ ഗിൽ പരാജയപ്പെടുകയായിരുന്നു. അതിവേഗത്തിൽ വന്ന പന്ത് ഗിൽ പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഗില്ലിന്റെ തലയിലാണു പന്തു തട്ടിയത്.
പന്തുകൊണ്ട ഗിൽ വീണതോടെ ടീം ഫിസിയോമാരെത്തി താരത്തിന്റെ ആരോഗ്യനില പരിശോധിച്ചു. ഗില്ലിനു സമീപത്തു നിൽക്കുകയായിരുന്ന ഋഷഭ് പന്ത് താരത്തിന്റെ തല പരിശോധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 63 റൺസിൽ നിൽക്കെ ബ്രൂക്കിനെ ക്യാച്ചെടുത്തു പുറത്താക്കാൻ സാധിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ട് പ്രതിരോധത്തിലാകുമായിരുന്നു.
234 പന്തുകൾ നേരിട്ട ഹാരി ബ്രൂക്ക് 158 റൺസടിച്ചാണു പുറത്തായത്. ഒരു സിക്സും 17 ഫോറുകളും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്സ്. ആകാശ് ദീപ് എറിഞ്ഞ 83–ാം ഓവറിൽ ഹാരി ബ്രൂക്ക് ബോൾഡാകുകയായിരുന്നു. ഹാരി ബ്രൂക്ക്– ജെയ്മി സ്മിത്ത് കൂട്ടുകെട്ടാണ് ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് സ്കോർ 400 കടത്തുന്നതിൽ നിർണായകമായത്.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X@Sonylive എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
English Summary:








English (US) ·