11 April 2025, 11:22 AM IST

Photo: x.com/mufaddal_vohra
ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ക്രിക്കറ്റ് താരമെന്ന റെക്കോഡ് സ്വന്തമാക്കി ജൊവാന ചൈല്‍ഡ്. പോര്‍ച്ചുഗീസ് വനിതാ ടി20 ക്രിക്കറ്റ് ടീമിനുവേണ്ടിയായിരുന്നു ഈ സീനിയര്‍ വനിതയുടെ അരങ്ങേറ്റം.
ഏപ്രില്‍ ഏഴിന് ആല്‍ബെര്‍ഗേറിയയില്‍ നോര്‍വേക്കെതിരേ കളത്തിലിറങ്ങിയതോടെയാണ് 64 കാരിയായ ജൊവാന ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. 62 വര്‍ഷവും 145 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറ്റം കുറിച്ച ഫോക്ക്‌ലാന്‍ഡ് ദ്വീപുകളുടെ ആന്‍ഡ്രൂ ബ്രൗണ്‍ലി, 62 വര്‍ഷവും 145 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയ കൈമന്‍ ദ്വീപുകളുടെ മാലി മൂറിനെയും പിന്നിലാക്കിയാണ് 64 കാരിയായ ജൊവാന പട്ടികയില്‍ രണ്ടാമതെത്തിയത്. 66 വര്‍ഷവും 334 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറ്റം കുറിച്ച ജിബ്രാള്‍ട്ടറിന്റെ സാലി ബാര്‍ട്ടണാണ് ഈ പട്ടികയിലെ ഒന്നാം പേരുകാരി.
അരങ്ങേറ്റ മത്സരത്തില്‍ പക്ഷേ രണ്ടു റണ്‍സ് മാത്രമാണ് ജൊവാനയ്ക്ക് നേടാന്‍ സാധിച്ചത്. നോര്‍വേയ്‌ക്കെതിരായ പരമ്പരയിലെ എല്ലാ ടി20 മത്സരങ്ങളിലും ജൊവാന കളിച്ചിരുന്നു. പോര്‍ച്ചുഗീസ് വനിതാ ടീമിലെ താരങ്ങളുടെ പ്രായം രസകരമാണ്. 64 വയസുള്ള ജൊവാനയുടെ കൂടെ കളിക്കുന്നത് 15 വയസുകാരി ഇഷ്രീത് ചീമ, 16 വയസുകാരി മറിയം വസീം, 16 വയസുകാരി അഫ്ഷീന്‍ അഹമ്മദ് എന്നിവരാണ്.
Content Highlights: Joana Child, 64, makes past with a T20 debut, becoming the second-oldest subordinate ever. She played








English (US) ·