Published: April 12 , 2025 08:54 AM IST
1 minute Read
ലിസ്ബൺ ∙ പോർച്ചുഗലിന്റെ വനിതാ ക്രിക്കറ്റ് ടീമിൽ കഴിഞ്ഞദിവസം ഒരു ‘ചൈൽഡ്’ അരങ്ങേറി; തന്റെ 64–ാം വയസ്സിൽ. നോർവേയ്ക്കെതിരായ വനിതാ ട്വന്റി20 മത്സരത്തിൽ കളത്തിലിറങ്ങിയ ജൊവാന ചൈൽഡ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡും സ്വന്തമാക്കി.
16 വയസ്സു മുതലുള്ള താരങ്ങൾ ഉൾപ്പെടുന്ന പോർച്ചുഗൽ ടീമിലാണ് ജൊവാന ഇടംപിടിച്ചത്. 3 മത്സര പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രം ബോളിങ്ങിന് അവസരം കിട്ടിയ ജൊവാന ചൈൽഡ് 4 പന്തിൽ 11 റൺസ് വഴങ്ങി. കഴിഞ്ഞവർഷം 66–ാം വയസ്സിൽ ജിബ്രാൾട്ടറിനായി ആദ്യ മത്സരം കളിച്ച സാലി ബർട്ടനാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ പ്രായംകൂടിയ താരം.
രാജ്യത്തെ നിരവധി പേർക്കു പ്രചോദനമാകുന്നതാണ് ജൊവാന ചൈൽഡിന്റെ നേട്ടമെന്ന്, 44 വയസ്സുകാരിയായ പോര്‍ച്ചുഗൽ ക്യാപ്റ്റൻ സാറ ഫോ രിലാൻഡ് പ്രതികരിച്ചു. പോർച്ചുഗൽ വനിതാ ടീം അംഗമായ ഇഷ്‍റീത് ചീമയ്ക്കു 15 വയസ്സാണു പ്രായം. മറിയം വസീം, അഫ്ഷീൻ അഹമ്മദ് എന്നിവർക്കു 16 വയസ്സു മാത്രമേയുള്ളൂ.
English Summary:








English (US) ·