Published: August 31, 2025 05:38 AM IST
1 minute Read
തിരുവനന്തപുരം ∙ 7 മത്സരങ്ങളിൽ 5-ാം ജയവുമായി കെസിഎൽ സെമിഫൈനൽ ഏറക്കുറെ ഉറപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. തൃശൂർ ടൈറ്റൻസിനെ 6 വിക്കറ്റിന് തോൽപിച്ചാണ് കൊച്ചി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. സ്കോർ: തൃശൂർ- 20 ഓവറിൽ 9 ന് 172. കൊച്ചി- 19.1 ഓവറിൽ 4ന് 173.സഞ്ജു സാംസന്റെ അഭാവത്തിലും 42 പന്തിൽ 65 റൺസ് നേടി കൊച്ചിയുടെ വിജയത്തിന് അടിത്തറ ഒരുക്കിയത് ഓപ്പണർ വിനൂപ് മനോഹരനാണ്.
വിപുൽ ശക്തി 36 റൺസ് നേടി. ക്യാപ്റ്റൻ സലി സാംസൺ (25) സിക്സ് നേടിയാണ് ടീമിന്റെ വിജയമുറപ്പിച്ചത്. തൃശൂരിനായി ആദിത്യ വിനോദ് 3 വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത തൃശൂരിനായി ആനന്ദ് കൃഷ്ണൻ (54 പന്തിൽ 70 റൺസ്) അർധ സെഞ്ചറി നേടി. എ.കെ.അർജുൻ 14 പന്തിൽ 39 റൺസെടുത്തു. കൊച്ചിയുടെ ശ്രീഹരി നായരും കെ.എം.ആസിഫും 3 വിക്കറ്റ് വീതം വീഴ്ത്തി.
English Summary:








English (US) ·