74 വര്‍ഷത്തെ തന്റെ ജീവിതം വെറും രണ്ടര മിനിട്ടില്‍ പറഞ്ഞ് മമ്മൂട്ടി; വേദനിപ്പിച്ച ഒരുപാട് നിമിഷങ്ങളുണ്ട്, കഷ്ടപ്പെട്ടിട്ടുണ്ട്!

1 month ago 3
അഞ്ച് പതിറ്റാണ്ടുകാലം സിനിമാ ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് മമ്മൂട്ടി യ്ക്ക് രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചത്. അതിന്റെ ഭാഗമായി ഇമേജസ് ആഡ് ഫിലിം ഒരുക്കിയ രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തന്റെ സ്വകാര്യ - സിനിമ ജീവിതത്തെ കുറിച്ച് മമ്മൂട്ടി പങ്കുവയ്ക്കുന്നു.

വക്കീല്‍ ആകുന്നതിന് പകരം ഞാനൊരു ഡോക്ടര്‍ ആവണം എന്നതായിരുന്നു എന്റെ അച്ഛന്റെ ആഗ്രഹം. അവസാനം ഞാനൊരു നടനായി. ആദ്യമായി സ്‌ക്രീനില്‍ എന്നെ കണ്ടപ്പോള്‍ എന്റെയുള്ളില്‍ നടനാവണം എന്ന ആഗ്രഹമുണ്ടായി. അതിന് വേണ്ടി കഷ്ടപ്പെട്ടു, ഒരുപാട് അലഞ്ഞു. തുടക്കത്തില്‍ ചെഖിയ ചെറിയ റോളുകള്‍ ചെയ്തുകൊണ്ട് ഞാന്‍ ശ്രമിച്ചു.

Also Read: മറ്റാര്‍ക്കും ഇല്ലാത്ത ചില പ്രിവിലേജ് എനിക്കുണ്ട്! കൊല്ലും പീഡിപ്പിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തിയപ്പോഴും പിടിച്ചു നിന്നതിനെ കുറിച്ച് പാര്‍വ്വതി

അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു തുടങ്ങിയ കാലത്താണ് എന്റെ വിവാഹം കഴിഞ്ഞത്, അതിന് ശേഷം എനിക്ക് ആദ്യത്തെ അവസരം ലഭിച്ചു. അതൊരു വലിയ അവസരമായിരുന്നു, പക്ഷേ ഭാഗ്യമോ നിര്‍ഭാഗ്യമോ ആ സിനിമ പൂര്‍ത്തിയായില്ല. അമച്വര്‍ നാടകങ്ങളും, മിമിക്രയും ആയിരുന്നു അക്കാലത്ത് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. സമയം കിട്ടുമ്പോഴെല്ലാം നാടകം ചെയ്യുമായിരുന്നുവെങ്കിലും എന്റെ ആഗ്രഹം സിനിമ തന്നെയായിരുന്നു.

അതിന് വേണ്ടി ഞാന്‍ സംവിധായകരെയും എഴുത്തുകാരെയുമെല്ലാം നിരന്തരം കാണാന്‍ ശ്രമിച്ചു. എന്തെങ്കിലും ഒരു കുഴപ്പം എന്നില്‍ അവര്‍ കണ്ടെത്തും, എന്നെ റിജക്ട് ചെയ്യും. ഒരുപാട് സങ്കടപ്പെട്ട നിമിഷങ്ങളും അക്കാലത്തുണ്ടായിട്ടുണ്ട്. അവസാനം എംടി വാസുദേവന്‍ എന്നെ കണ്ടെത്തി, അദ്ദേഹത്തിന് എന്നില്‍ എന്തോ ഒരു വിശ്വാസം ഉണ്ടായിരുന്നു, അങ്ങനെ ഒരവസരം എനിക്കദ്ദേഹം നല്‍കി.

അവിടും മുതല്‍ കഷ്ടപ്പാടും പഠനവും മനസ്സിലാക്കലും ഒക്കെയായി ഒരു സാധാരണ നടനായി മാറാന്‍ കാലങ്ങളെടുത്തു. ഒറ്റ കഥാപാത്രത്തിനും എന്നെ വെല്ലുവിളിക്കാന്‍ കഴിയില്ല, കാരണം എനിക്കൊരു പാഷനുണ്ട്, ഡെഡിക്കേഷനുണ്ട്, സത്യസന്ധതയുണ്ട്. എനിക്കൊരിക്കലും ഒരു താരമാവേണ്ട, നടനായാല്‍ മതി. ഞാനിന്നും ഒരു നടനാണ്, എനിക്ക് നടനായാല്‍ മതി, എന്നും ഞാന്‍ നടനായിരിക്കും.


സിനിമയിലേക്ക് വരുന്നതിന് മുന്‍പേ എന്റെ വിവാഹം കഴിഞ്ഞു. എനിക്ക് രണ്ട് മക്കളാണ്, ഒരാണും ഒരു പെണ്ണും. മകന്‍ എന്റെ ഫീല്‍ഡില്‍ തന്നെയാണ്, നടനാണ്. എന്റെ മകള്‍ ഒരു പെയിന്ററാണ്. എന്റെ ഭാര്യ ഹോം മേക്കറാണ്. എന്നും എന്നെ പിന്തുണച്ച് എനിക്ക് പ്രോത്സാഹനം നല്‍കി സഹായിച്ച് അവള്‍ കൂടെയുണ്ട്.

ഞാന്‍ എപ്പോഴും പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കും, പുതുമുഖ സംവിധായകരെ, പുതിയ ടെക്‌നീഷ്യന്‍സിനെ, പുതുമുഖ അഭിനേതാക്കളെ എല്ലാം. ചെറുപ്പക്കാര്‍ക്ക് എനിക്കൊപ്പം എന്തോ വ്യത്യസ്തമായത് ചെയ്യാനുണ്ട്. അത് എനിക്ക് നഷ്ടപ്പെടുത്തേണ്ട- മമ്മൂട്ടി പറഞ്ഞു

Read Entire Article