Published: April 25 , 2025 08:46 AM IST
1 minute Read
ബെംഗളൂരു∙ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തെ അപലപിച്ച് മുൻ ഇന്ത്യൻ താരവും നിലവിൽ കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ഇത്രകാലത്തെ പോരാട്ടം കൊണ്ട് എന്താണ് നേടിയതെന്ന് ഗാവസ്കർ ചോദിച്ചു. കഴിഞ്ഞ 78 വർഷമായി തുടരുന്ന പോരാട്ടം കൊണ്ട് ഒരു മില്ലിമീറ്റർ ഭൂമിയെങ്കിലും സ്വന്തമാക്കാനായോ എന്നും ഗാവസ്കർ ചോദിച്ചു. 78,000 വർഷങ്ങൾ പോരാടിയാലും ഇതു തന്നെയായിരിക്കും സ്ഥിതിയെന്ന് ചൂണ്ടിക്കാട്ടിയ മുൻ താരം, സമാധാനമാണ് പ്രധാനപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി.
‘‘പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാ കുടുംബങ്ങൾക്കും എന്റെ അനുശോചനങ്ങൾ. ഈ ആക്രമണം എല്ലാ ഇന്ത്യക്കാരെയും ബാധിച്ചിട്ടുണ്ട്. ഈ നുഴഞ്ഞുകയറ്റക്കാരോടും പ്രശ്നക്കാരോടും അവരെ പിന്തുണയ്ക്കുന്നവരോടും കൈകാര്യം ചെയ്യുന്നവരോടും എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ. ഇത്രകാലത്തെ പോരാട്ടം കൊണ്ട് എന്ത് നേടി?’ – ഗാവസ്കർ ചോദിച്ചു.
‘‘കഴിഞ്ഞ 78 വർഷമായി തുടരുന്ന പോരാട്ടത്തിലൂടെ ഒരു മില്ലിമീറ്റർ ഭൂമി പോലും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. ശരിയല്ലേ? അടുത്ത 78,000 വർഷം പോരാടിയാലും അതിനു മാറ്റമൊന്നും വരാൻ പോകുന്നില്ല. അതുകൊണ്ട് അനാവശ്യ പോരാട്ടങ്ങൾക്ക് മുതിരുന്നതിനു പകരം സമാധാനത്തോടെ ജീവിക്കാനും സ്വന്തം രാജ്യത്തെ ശക്തിപ്പെടുത്താനും എന്തുകൊണ്ട് ശ്രമിച്ചുകൂടാ? ഇതാണ് എന്റെ നിലപാട്’ – ഗാവസ്കർ പറഞ്ഞു.
ഇന്നലെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു – രാജസ്ഥാൻ റോയൽസ് മത്സരത്തിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ് ഗാവസ്കർ നിലപാട് വ്യക്തമാക്കിയത്. മത്സരത്തിൽ രാജസ്ഥാനെ തകർത്ത് ആർസിബി സ്വന്തം തട്ടകത്തിൽ ഈ സീസണിലെ ആദ്യ ജയം കുറിച്ചിരുന്നു.
English Summary:








English (US) ·