ഞാനും ആദിയും വിവാഹത്തിന് മുന്‍പേ തന്നെ നല്ല സുഹൃത്തുക്കളായിരുന്നു. യാവരനിയും നാന്‍ കാക എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷം തുടങ്ങിയ സൗഹൃദമാണ്. അന്ന് എനിക്ക് 21 വയസ്സാണ്, ആ പ്രായത്തില്‍ ഞാന്‍ എടുത്ത തീരുമാനമാണ്, അല്ലെങ്കില്‍ എനിക്ക് വന്ന തിരിച്ചറിവാണ്, ഇനി ആദിയാണ് എന്റെ ജീവിതം എന്ന്. രണ്ട് പേര്‍ക്കും ഉള്ളില്‍ പ്രണയം ഉണ്ടായിരുന്നു, പക്ഷേ ആദി കുറച്ചുകൂടെ ചിന്തിച്ച് മെച്വേഡ് ആയി തീരുമാനം എടുക്കാം എന്ന നിലപാടില്‍, ഞാനാണ് മുന്‍കൈ എടുത്ത് പറഞ്ഞത് എന്ന് നിക്കി പറയുന്നു.
ഐ ലൈക് യു എന്ന് വരെ പറയുമെങ്കിലും, ലവ് യു എന്നതിലേക്ക് ആദി എത്തിയിരുന്നില്ല. ആ ഘട്ടത്തിലാണ് താന്‍ തന്നെ മുന്‍കൈ എടുത്തത് എന്ന് നിക്കി പറയുന്നു. എത്ര വര്‍ഷം പ്രണയിച്ചു എന്ന് ചോദിച്ചപ്പോള്‍, അത് പറയില്ല കണ്ണ് തട്ടും എന്നായിരുന്നു നിക്കിയുടെ ആദ്യത്തെ പ്രതികരണം, എന്നാല്‍ പിന്നീട് പറഞ്ഞു. എട്ട് വര്‍ഷം പ്രണയിച്ചതിന് ശേഷമാണ് ഞങ്ങള്‍ വിവാഹത്തിലേക്ക് കടന്നത്. ആ പ്രണയം സ്വകാര്യമായി വയ്ക്കുക എന്നത് ഞങ്ങള്‍ ഒരുമിച്ച് ബോധപൂര്‍വ്വമെടുത്ത തീരുമാനമായിരുന്നു എന്നും നിക്കി പറഞ്ഞു.
ഇതിനിടയില്‍ ഞങ്ങള്‍ക്കിടയില്‍ വലിയൊരു പ്രശ്‌നം നടന്നിരുന്നു, ഇനി ഈ ബന്ധം മുന്നോട്ടു പോകില്ല, പിരിയാം എന്ന സ്റ്റേജ് വരെ എത്തി. ജീവിതത്തോടുള്ള ഞങ്ങള്‍ രണ്ട് പേരുടെയും കാഴ്ചപ്പാട് ഒരുപോലെയാണ് എങ്കിലും, വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കിടയില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ജീവിതത്തോടുള്ള ആ കാഴ്ചപ്പാടാണ് ഞങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നത്. മുന്നോട്ടു പോകില്ല എന്ന അവസ്ഥ വന്നപ്പോഴും അത് ഞങ്ങള്‍ മനോഹരമായി, വളരെ പക്വതയോടെ പരിഹരിച്ചതും അതുകൊണ്ടാണ്. ആരാണ് ആ പ്രശ്‌നം പരിഹരിച്ചത് എന്ന് ചോദിച്ചാല്‍, ഒരിക്കലും ആ ക്രെഡിറ്റ് ഒരാള്‍ക്ക് മാത്രം എടുക്കാന്‍ കഴിയില്ല, നല്ലതോ ചീത്തയും ജീവിതത്തിലെ എല്ലാ തീരുമാനങ്ങള്‍ക്കും ഞങ്ങള്‍ രണ്ട് പേരും ഒരുപോലെ ഉത്തരവാദികളാണ് എന്നതാണ് ഞങ്ങളുടെ വിശ്വാസം എന്ന് നിക്കി പറഞ്ഞു.
2022 ല്‍ ആയിരുന്നു നിക്കി ഗല്‍റാണിയുടെയും ആദിയുടെയും വിവാഹം. എട്ട് വര്‍ഷത്തെ പ്രണയം, നാല് വര്‍ഷത്തെ വിവാഹ ജീവിതം. രണ്ട് പേരും വ്യത്യസ്തരായതുകൊണ്ട്, ലൈഫ് ഓരോ ദിവസവും ഇന്‍ട്രസ്റ്രിങ് ആണ്- നിക്കി പറഞ്ഞു




English (US) ·