80 ദിവസത്തെ ഡേറ്റ് നൽകി, ചിത്രീകരണം തുടങ്ങിയില്ല; സിനിമകൾ നഷ്ടമായി,ആറുകോടി നഷ്ടപരിഹാരം തേടി രവി മോഹൻ

6 months ago 8

18 July 2025, 09:40 AM IST

Ravi Mohan

രവി മോഹൻ | ഫോട്ടോ: ജെ.ജെൻസൺ | മാതൃഭൂമി

ചെന്നൈ: കരാർ ഉറപ്പിച്ച സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ രവി മോഹൻ. നിർമാണക്കമ്പനിയായ ബോബി ടച്ച് ഗോൾഡ് യൂണിവേഴ്‌സൽ എന്ന കമ്പനിക്കെതിരെയാണ് രവി മോഹൻ ഹർജി നൽകിയത്. ഇതിൽ മദ്രാസ് ഹൈക്കോടതി നിർമാണക്കമ്പനിയോട് മറുപടി തേടി.

നിർമാണക്കമ്പനിയുടെ രണ്ട് സിനിമകളിൽ അഭിനയിക്കാൻ രവി മോഹൻ കരാർ ഒപ്പിട്ടെങ്കിലും ഉദ്ദേശിച്ച സമയത്ത്‌ ഷൂട്ടിങ് ആരംഭിച്ചില്ല. ഇതിനാൽ തനിക്ക് ഉണ്ടായ നഷ്ടത്തിന് ആറുകോടി നഷ്ടപരിഹാരം നൽകണമെന്ന് രവി മോഹൻ ഹർജിയിൽ ആവശ്യപ്പെട്ടു. 2025 ജനുവരി മുതൽ മാർച്ച് വരെ 80 ദിവസത്തെ കോൾഷീറ്റ് അനുവദിച്ചിട്ടും ഷൂട്ടിങ് ആരംഭിച്ചില്ലെന്നും ഇതിനാൽ മറ്റ് സിനിമകളിൽ അവസരങ്ങൾ നഷ്ടപ്പെട്ടു എന്നും രവി മോഹൻ വ്യക്തമാക്കി.

കരാർ ലംഘിച്ചാണ് രവി മോഹൻ ‘പരാശക്തി’ എന്ന സിനിമയിൽ അഭിനയിച്ചതെന്നും നിർമാണക്കമ്പനി ആരോപിച്ചു. ഹർജിയിൽ തുടർവാദം ജൂലായ് 23-ലേക്ക് മാറ്റി.

Content Highlights: Ravi Mohan filed suit against Bobby Touch Gold Universal for ₹6 crore successful damages

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article