83 പന്തിൽ 210 റൺസ്, 35 ഫോറുകളും ഒൻപത് സിക്സുകളും; വൈഭവ് സൂര്യവംശിയുടെ കൂട്ടുകാരൻ‍ ‘വേറെ ലെവൽ’

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: June 11, 2026 11:11 PM IST

1 minute Read

വൈഭവ് സൂര്യവംശിയും അയൻ രാജും
വൈഭവ് സൂര്യവംശിയും അയൻ രാജും

പട്ന∙ വൈഭവ് സൂര്യവംശിക്കു പിന്നാലെ ബിഹാർ ക്രിക്കറ്റിൽനിന്ന് വീണ്ടുമൊരു പുത്തൻ താരോദയം. ജില്ല അണ്ടർ 16 ക്രിക്കറ്റ് ലീഗിൽ മുസഫർപുർ സ്വദേശിയായ 14 വയസ്സുകാരൻ നേരിട്ട 83 പന്തുകളിൽ അടിച്ചുകൂട്ടിയത് 210 റണ്‍സ്. 35 ഫോറുകളും ഒൻപതു സിക്സുകളുമാണ് അയൻ രാജ് സൻസ്ക്രിതി ക്ലബ്ബിനു വേണ്ടി ബൗണ്ടറി കടത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയുടെ അടുത്ത സുഹൃത്താണ് അയൻ രാജ്. അയൻരാജിന്റെ ബാറ്റിങ് കരുത്തിൽ 30 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൻസ്കൃതി ക്ലബ്ബ് നേടിയത് 464 റണ്‍സ്. 

ഇതാദ്യമായല്ല അയൻരാജ് ജില്ലാതല ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുന്നത്. കഴിഞ്ഞ വർഷം ഇതേ ക്ലബ്ബിനു വേണ്ടി അയൻരാജ് ട്രിപ്പിൾ സെഞ്ചറി നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുസഫർപുരിൽ‌ നടന്ന ലീഗ് മത്സരത്തിൽ 134 പന്തുകളിൽനിന്ന് 327 റൺസാണ് അയൻ രാജ് അടിച്ചുകൂട്ടിയത്. തകർപ്പൻ ഫോമിലുള്ള അയൻരാജ് വൈകാതെ ബിഹാർ ടീമിനായി അരങ്ങേറ്റ മത്സരം കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം.

ഐപിഎൽ സീസണ് ശേഷം, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ടീമുകൾക്കെതിരായ ത്രിരാഷ്ട്ര പരമ്പര കളിക്കാൻ ഇന്ത്യ എ ടീം ക്യാംപിലാണ് വൈഭവ് ഇപ്പോഴുള്ളത്. വ്യാഴാഴ്ച നടന്ന അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തിൽ 22 പന്തുകൾ നേരിട്ട വൈഭവ് 44 റൺസടിച്ചു പുറത്തായിരുന്നു. പരമ്പരയില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ പോരാട്ടത്തില്‍ വൈഭവ് 14 റൺസാണു സ്കോർ ചെയ്തത്.

English Summary:

Ayyan Raj, a 14-year-old from Bihar, has emerged arsenic a caller cricket sensation, scoring an unthinkable 210 runs disconnected conscionable 83 balls successful a territory U16 league match

Read Entire Article