Published: May 24 , 2025 09:21 AM IST Updated: May 24, 2025 09:36 AM IST
1 minute Read
വാഴ്സോ (പോളണ്ട്) ∙ യാനൂസ് കുസോഷിൻസ്കി അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് നിരാശ. പുരുഷ ജാവലിൻത്രോയിൽ രണ്ടാംസ്ഥാനം നേടിയെങ്കിലും നീരജിന് പിന്നിടാനായത് 84.14 മീറ്റർ മാത്രം. കഴിഞ്ഞയാഴ്ച ദോഹ ഡയമണ്ട് ലീഗിൽ 90.23 മീറ്റർ ദൂരം മറികടന്ന നീരജ് ചോപ്രയ്ക്ക് ഇന്നലെ പോളണ്ടിൽ ആ പ്രകടനത്തിന്റെ അടുത്തെങ്ങുമെത്താനായില്ല. ദോഹയിൽ നീരജിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ജർമനിയുടെ ജൂലിയൻ വെബർ ഇന്നലെ 86.12 മീറ്റർ പിന്നിട്ട് ജേതാവായി. ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് മൂന്നാം സ്ഥാനം (83.24 മീറ്റർ).
90 മീറ്റർ കടമ്പ പിന്നിട്ടതിന്റെ ആത്മവിശ്വാസത്തിൽ സീസണിലെ മൂന്നാം മത്സരത്തിനിറങ്ങിയ നീരജ് ചോപ്രയ്ക്ക് പോളണ്ടിൽ ഫോമിലേക്കുയരാനായില്ല. മത്സരത്തിലെ നീരജിന്റെ 6 ത്രോകളിൽ മൂന്നെണ്ണം ഫൗളായി. 5 ത്രോ പൂർത്തിയാകുമ്പോൾ മൂന്നാംസ്ഥാനത്തായിരുന്നു ഇന്ത്യൻ താരം. ആറാം ത്രോയിലാണ് 84.14 മീറ്റർ പിന്നിട്ടത്. ഇതോടെ ആൻഡേഴ്സൻ പീറ്റേഴ്സിനെ മറികടന്ന് രണ്ടാംസ്ഥാനത്തെത്തി.
100 മീറ്ററാണ് ലക്ഷ്യമെന്ന് അർഷാദ് നദീംലഹോർ ∙ ജാവലിൻത്രോയിൽ 100 മീറ്റർ പിന്നിടുകയാണ് തന്റെ ലക്ഷ്യമെന്ന് ഒളിംപിക്സ് ചാംപ്യൻ അർഷാദ് നദീം. കരിയറിൽ ഞാൻ മത്സരിക്കുന്നത് എന്നോട് തന്നെയാണ്. താനും തന്റെ കുടുംബവും എപ്പോഴും പാക്കിസ്ഥാൻ സൈന്യത്തിനൊപ്പമാണെന്നും ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അർഷാദ് പറഞ്ഞു. എന്നാൽ താനും അർഷാദും അടുത്ത സുഹൃത്തുക്കളല്ലെന്ന നീരജ് ചോപ്രയുടെ വാക്കുകളോട് പ്രതികരിക്കാൻ അർഷാദ് തയാറായില്ല.
English Summary:








English (US) ·