Published: April 18 , 2025 01:14 PM IST
1 minute Read
ന്യൂഡൽഹി ∙ സീസണിലെ ആദ്യ മത്സരത്തിൽ വിജയത്തോടെ തുടങ്ങി ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമിലെ പോഷ് ഇൻവിറ്റേഷനൽ ട്രാക്ക് ഇവന്റിലാണ് നീരജ് 84.52 മീറ്റർ കുറിച്ച് ഒന്നാമതെത്തിയത്. ആറു പേരാണ് ലോക അത്‌ലറ്റിക്സിന്റെ കോണ്ടിനന്റൽ ടൂർ ചാലഞ്ചർ വിഭാഗത്തിലുള്ള ചാംപ്യൻഷിപ്പിൽ മത്സരിച്ചത്.
ദക്ഷിണാഫ്രിക്കയുടെ ഇരുപത്തിയഞ്ചുകാരൻ ഡൗ സ്മിറ്റാണ് നീരജിനു പിന്നിൽ രണ്ടാമതെത്തിയത് (82.44 മീറ്റർ). മൂന്നു തവണ ഒളിംപിക് ചാംപ്യനായിട്ടുള്ള യാൻ സെലെസ്നിക്കു കീഴിൽ ദക്ഷിണാഫ്രിക്കയിലാണ് ഇപ്പോൾ നീരജിന്റെ പരിശീലനം. നിലവിൽ പുരുഷ ജാവലിൻ ത്രോയിലെ ലോക റെക്കോർഡും ചെക്ക് റിപ്പബ്ലിക്കുകാരനായ സെലെസ്നിയുടെ പേരിലാണ് (98.48 മീറ്റർ). മേയ് 16നു നടക്കുന്ന ദോഹ ഡയമണ്ട് ലീഗ് ആണ് സീസണിൽ നീരജിന്റെ ആദ്യ മേജർ മത്സരം.
English Summary:








English (US) ·