Authored by: അശ്വിനി പി|Samayam Malayalam•9 Aug 2025, 11:13 am
ബിടിസ് എപോലുള്ള ഇന്റർനാഷണൽ ബോയ്സ് കെ പോബ് ബാന്റുകൾക്കിടയിലാണ് ബ്ലാങ്ക്പിങ്ക്സ് തങ്ങളുടെ ലോകം സൃഷ്ടിച്ചത്. അത് ഒൻപത് വർഷം പൂർത്തിയാക്കുന്നു
ബ്ലാക്ക്പിങ്ക് നാല് പേരും ഒരുമിച്ചുള്ള, ഇതുവരെ കാണാത്ത വിധം മനോഹരമായ ചിത്രമാണ് പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ആഘോഷത്തിൽ നിന്ന് തങ്ങളുടെ ആരാധകരെയും നാലു പേരും മാറ്റി നിർത്തുന്നില്ല. പ്രത്യേകിച്ച് ക്യാപ്ഷനൊന്നും ഇല്ലാതെയാണ് ജിസൂ പോസ്റ്റ് പങ്കുവച്ചത്, 9 എന്ന നമ്പറും, ഹൃദയത്തിന്റെ രണ്ട് ഇമോജികളും മാത്രമാണ് ഫോട്ടോയ്ക്കൊപ്പം നൽകിയിരിക്കുന്നത്. പോസ്റ്റിന് താഴെ ആശംസകളുമായി ആരാധകരും എത്തി.
Also Read: കേണൽ തമ്പുരാന്റെ ഭാര്യ നവാബിന്റെ ജീവിത സഖി! അമേരിക്കയിലെ ജീവിതവും തിരിച്ചുവരവും; പൂജ ബത്രയെ മറന്നോവ്യത്യസ്തമായ സെൽഫികളും, ആരാധകർ ഇതുവരെ കാണാത്ത വിധമുള്ള സ്വകാര്യ ചിത്രങ്ങളുമൊക്കെയാണ് പങ്കുവച്ചിരിയ്ക്കുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിയ്ക്കുന്ന ബ്ലാക്ക്പിങ്കിന്റെ വേൾഡ് ടൂറിന്റെ ഭാഗമായി നടക്കുന്ന ഷോകളുടെ സ്റ്റേജ് ചിത്രങ്ങളും അക്കൂട്ടത്തിൽ പെടുന്നു. രസകരവും, നാല് പേരുടെ ഇടയിലുള്ള സൗഹൃദവും കാണിക്കുന്നതാണ് ഓരോ ചിത്രങ്ങളും.
Also Read: വീണ്ടുമൊരു പോരാട്ടം, ഇതും കടന്നു പോകും എന്ന് മംമ്ത മോഹൻദാസ്! സ്ട്രോങ്ങ് ആണ്, പവർഫുള്ളും നിങ്ങൾക്ക് ഒപ്പം നമ്മളുണ്ടെന്ന് ആരാധകർ
ഇന്ത്യക്കാർ മാത്രം, അമേരിക്കക്കാർ എവിടെ? കോസ്റ്റ്കോയിലെ ദൃശ്യം പങ്കുവെച്ച് പോസ്റ്റ്
ഈ സുന്ദരികളായ പെൺകുട്ടികൾക്കൊപ്പം 9 വർഷങ്ങൾ, എന്ന് പറഞ്ഞ് ബ്ലാക്ക് പിങ്കിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജും ടാഗ് ചെയ്താണ് ജെന്നി ഫോട്ടോകൾ പങ്കുവച്ചത്. 9, ഈ രാത്രി ഞങ്ങൾ ഒൻപത് വർഷം പൂർത്തിയാക്കുന്നു, അതിനാൽ ലോകത്ത് ഞങ്ങളിന്ന് കത്തി നിൽക്കുന്നു, സൂര്യനെക്കാൾ ജ്വലിക്കുന്നു, ആരാധകർക്കും, ഞങ്ങൾ നാല് പേർക്കും വാർഷിക ആശംസകൾ- എന്നാണ് റോസ് ഫോട്ടോകൾക്ക് നൽകിയ ക്യാപ്ഷൻ. ബ്ലിങ്ക്സ് എന്നാണ് ആരാധകരെ ബ്ലാക്ക്പിങ്ക്സ് വിശേഷിപ്പിയ്ക്കുന്നത്. ഞങ്ങളുടെ ലോകത്തിന്റെ ഭാഗമായതിന് ബ്ലിങ്കിസിന് നന്ദി, ഒൻപതാം വാർഷിക ആശംസകൾ, നന്ദി- എന്ന് ലിസയും കുറിച്ചു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·