92 കാരിയായിരുന്ന അമ്മ എന്നും തനിക്കൊപ്പം ഉണ്ടാവാന്‍ 6.5 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ച് സയജി ഷിന്‍ഡെ!

1 month ago 3
നാടോടിമന്നന്‍ എന്ന ചിത്രത്തിലൂടെയാമ് സയജി ഷിന്‍ഡെ യെ മലയാള സിനിമ ലോകത്തിന് പരിചയം എങ്കിലും, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബോജ്പുരി, ഇംഗ്ലീഷ് തുടങ്ങി എല്ലാ ഭാഷകലിലും സാന്നിധ്യം ഈ മറാത്തി നടന്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളാണ് സിനിമകളില്‍ കൂടുതലും ചെയ്തത് എങ്കിലും, അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് റിയല്‍ ലൈഫില്‍ സയജി ഷിന്‍ഡെ

അമ്മയ്ക്ക് 92 വയസ്സുള്ളപ്പോഴാണ് ഷിന്‍ഡെ ആ തീരുമാനം എടുത്തത്, മഹാരാഷ്ട്ര മുഴുവന്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക. അങ്ങനെ ആറര ലക്ഷത്തോളം മരങ്ങള്‍ ഇതിനോടകം നടന്‍ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. അമ്മയാണ് എനിക്കെല്ലാം, എന്റെ മരണം വരെ അമ്മയുടെ സാമിപ്യം കൂടെ വേണം എന്നാണ് ഷിന്‍ഡെയുടെ ആഗ്രഹം. ആ ആഗ്രഹത്തിന്റെ പുറത്താണ് ഇത്രയധികം മരങ്ങള്‍ വച്ചുപിടിപ്പിച്ചിരിയ്ക്കുന്നത്.

Also Read: ആര്‍ത്തവവിരാമത്തെ കുറിച്ച് പറയാന്‍ എന്തിനാണ് പേടിക്കുന്നത്; പ്രായമാവുന്നത് താന്‍ ആസ്വദിക്കുകയാണ് എന്ന് ജെനീലിയ

2016 ല്‍ ഷിന്‍ഡെയുടെ അമ്മയ്ക്ക് 92 വയസ്സ് കഴിഞ്ഞിരുന്നു. ഇനിയധിക കാലം അമ്മ എനിക്കൊപ്പം ഉണ്ടാവില്ല എന്ന തോന്നല്‍ സജയി ഷിന്‍ഡെയെ വല്ലാതെ അലട്ടി. എന്റെ മരണം വരെ ഒരിക്കലും എനിക്ക് അമ്മയെ നിലനിര്‍ത്താന്‍ കഴിയില്ല. ഇതിനോടകം അമ്മയ്ക്ക് 92 കഴിഞ്ഞു, ഈ ലോകത്ത് എനിക്കേറ്റവും ഇഷ്ടം എന്റെ അമ്മയാണ്, അമ്മയുടെ സാന്നിധ്യം ഇല്ലാതെ എനിക്ക് ജീവിക്കാനും കഴിയില്ല എന്ന തിരിച്ചറിവുണ്ടായി.

എന്നും അമ്മയെ ജീവനോടെ നിലനിര്‍ത്താന്‍ എനിക്ക് പവര്‍ ഒന്നും ഇല്ല, പക്ഷേ അമ്മയുടെ വിത്തുകള്‍ ഈ ലോകം മുഴുവന്‍ നട്ടുവളര്‍ത്താന്‍ എനിക്ക് സാധിക്കും. അങ്ങനെ മഹാരാഷ്ട്രയില്‍ മുഴുവന്‍ ഷിന്‍ഡെ മരങ്ങള്‍ നട്ടുവളര്‍ത്താന്‍ തുടങ്ങി. ഒരുനാള്‍ അത് വലുതാവും, പൂക്കും, കായ്ക്കും, മനോഹരമായ സുഗന്ധം പരത്തും, അതിന് അമ്മയുടെ മണമുണ്ടാവും. ആ രീതിയില്‍ എന്നും എനിക്ക് എന്റെ അമ്മയുടെ സാമിപ്യം എനിക്കൊപ്പം നലനിര്‍ത്താന്‍ കഴിയും എന്ന് ഷിന്‍ഡെ അമ്മയ്ക്ക് വാക്കുകൊടുത്തു.


പിന്നീട് ആ വാക്ക് നടന്റെ ജീവിത ലക്ഷ്യമായി മാറുകയായിരുന്നു. അതിന് വേണ്ടി അദ്ദേഹം സജീവമായി രംഗത്തിറങ്ങി. 48 സ്ഥലങ്ങളിലായി ലക്ഷകണക്കിന് ചെടികള്‍ വച്ചുപടിപ്പിച്ചു. അവയില്‍ പലതും പത്ത് വര്‍ഷത്തിനുള്ളില്‍ വളര്‍ന്നു പന്തലിച്ചു, പൂക്കാനും കായ്ക്കാനും തുടങ്ങി. ഈ ഒരു തീരുമാനത്തിലേക്ക് സജയി ഷിന്റെ ഇറങ്ങി ചെടികള്‍ വച്ച് മുളപ്പിക്കാന്‍ തുടങ്ങി ഏതാനും നാളുകള്‍ കഴിയുമ്പോഴേക്കും അദ്ദേഹത്തിന്റെ അമ്മ മരണപ്പെടുകയും ചെയ്തിരുന്നു.
Read Entire Article