12 May 2025, 08:26 PM IST

ഹരീഷ് പേരടി | ഫോട്ടോ: വി.പി. പ്രവീൺകുമാർ | മാതൃഭൂമി
വിയോജിപ്പുള്ളതുകൊണ്ടാണ് താന്‍ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ്)യില്‍നിന്ന് ഇറങ്ങി പോന്നതെന്ന് നടന്‍ ഹരീഷ് പേരടി. സംഘടനയുടെ പേരിന്റെ ചുരുക്കെഴുത്തായ 'എഎംഎംഎ' എന്തുകൊണ്ട് കൂട്ടിവായിക്കുന്നില്ലെന്ന ചോദ്യത്തോട് പ്രതികരിക്കുകായയിരുന്നു ഹരീഷ് പേരടി. ഒരുചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ ചോദ്യങ്ങള്‍ ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
മറ്റൊരു ചോദ്യവുമായി ബന്ധപ്പെട്ട് സംഘടനയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ 'എഎംഎംഎ' എന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞത്. ഇതില്‍ വിശദീകരണം തേടിയപ്പോഴാണ് നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. 'എഎംഎംഎ' എന്നത് ഒരു തെറിയല്ലെന്നും ഹരീഷ് പേരടി അഭിപ്രായപ്പെട്ടു.
'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്ന പാര്‍ട്ടിയെ സിപിഐഎം എന്നാണ് പറയാറ്. അങ്ങനെ പറഞ്ഞാല്‍ ഗോവിന്ദന്‍ മാഷ് ആരോടും ദേഷ്യപ്പെടില്ല. പിണറായി സഖാവും ആരോടും ദേഷ്യപ്പെടില്ല. എഎംഎംഎ എന്ന് പറയുന്നത് ഒരു തെറിയല്ല. തെറ്റായ ഒരു വാക്കല്ല. സംഘടനയുടെ പേരാണത്. അത് കൂട്ടിവിളിക്കേണ്ടവര്‍ക്ക് വിളിക്കാം. കൂട്ടാതെയും വിളിക്കാം. കൂട്ടത്തിലില്ലാത്തവര്‍ക്ക് കൂട്ടാതെ വിളിക്കാമല്ലോ? ഞാന്‍ ആ കൂട്ടത്തിലില്ല. വിയോജിപ്പുള്ളതുകൊണ്ടാണല്ലോ ഞാന്‍ അതില്‍നിന്ന് ഇറങ്ങിപ്പോന്നത്', ചോദ്യത്തന് ഉത്തരമായി ഹരീഷ് പേരടി പറഞ്ഞു.
Content Highlights: Actor Hareesh Peradi explains his exit from AMMA, citing disagreements
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·