Aishwarya Lakshmi Emotional: ഇതുവരെ തോന്നാത്ത വികാരം എനിക്ക് സാറ കാരണം തോന്നി; വേദിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഐശ്വര്യ ലക്ഷ്മി

1 week ago 3
ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ഗട്ട ഗുസ്തി 2 തമിഴ്‌നാട്ടില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നടി വികാര ഭരിതയായി. ഇതുവരെ തോന്നാത്ത വികാരം എനിക്ക് തോന്നാല്‍ അതില്‍ അഭിനയിച്ച കുട്ടിത്താരം സാറ കാരണമായി എന്നാണ് ഐശ്വര്യ പറഞ്ഞത്.

ഇത്രയും മികച്ചൊരു സിനിമ തനിക്ക് നല്‍കിയതിന് സംവിധായകരോടിം ടെക്‌നീഷ്യനോടും, നടനും നിര്‍മാതാവുമായ വിഷ്ണു വിശാലിനോടും നന്ദി പറഞ്ഞതിന് ശേഷമാണ് സ്‌പെഷ്യല്‍ താങ്‌സ് സാറയോട് പറഞ്ഞത്. ചിത്രത്തില്‍ ഐശ്വര്യയുടെ മകളായി അഭിനയിച്ചതാണ് സാറ. തനിക്കിതുവരെ തോന്നാത്ത വികാരം അവള്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ തോന്നി എന്ന് പറഞ്ഞ് ഇമോഷണലായി കരയുകയായിരുന്നു ഐശ്വര്യ ലക്ഷ്മി

Samayam MalayalamAlankrita's Song: പറഞ്ഞു കൊടുത്തപ്പോഴേക്കും അല്ലി പഠിച്ചു, പൃഥ്വിയും സുപ്രിയയും അത്രയും സപ്പോര്‍ട്ടാണ്; അലംകൃതയുടെ പാട്ടിനെ കുറിച്ച് ജേക്‌സ് ബിജോയ്വിവാഹം എന്ന സമ്പ്രദായത്തില്‍ എനിക്ക് വിശ്വാസമില്ല, നിയമപരമായ ഒരു ബന്ധത്തിന്റെ പേരില്‍ ഒരാളെ സ്‌നേഹിക്കാനും ഒരുമിച്ച് ജീവിക്കാനും കഴിയില്ല എന്നാണ് മുന്‍പ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്. റിലേഷന്‍ഷിപ്‌സിനും ലിവിങ് റിലേഷനും എതിര്‍പ്പില്ല എന്നും ഐശ്വര്യ പറഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ നല്‍കിയ അഭിമുഖത്തില്‍ അക്കാര്യം ഐശ്വര്യ തിരുത്തി. ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹം ഗട്ട ഗുസ്തിയ്ക്ക് ശേഷം തോന്നി എന്നും, ആ ബന്ധം നിലനില്‍ക്കാന്‍ വിവാഹം നിയമപ്രകാരം ആക്കുന്നതിലും വിരോധമില്ല എന്നാണ് ഐശ്വര്യ പറഞ്ഞത്.

ഗട്ട ഗുസ്തി 2 എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു അമ്മ വേഷം ചെയ്തത്, ആ കുഞ്ഞുമായി ഒരു അടുപ്പം തോന്നിയപ്പോള്‍ എനിക്കും ഒരു അമ്മയാവണം എന്ന വികാരം തോന്നി. അങ്ങനെ ഒരു കുഞ്ഞ് വേണമെങ്കില്‍ തീര്‍ച്ചയായും സപ്പോര്‍ട്ടീവായ, ഒരിക്കലും വിട്ടു പോകില്ല എന്നുറപ്പുള്ള പങ്കാളിയും വേണം. നിയമപരമായി വിവാഹം ചെയ്യുമ്പോഴാണ് ആ ഉറപ്പ് ലഭിക്കുന്നത് എങ്കില്‍, അമ്മയാവാന്‍ വേണ്ടി വിവാഹിതയാവാന്‍ തയ്യാറാണ് എന്നായിരുന്നു ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.

തന്നെ അത്രയും വികാരഭരിതയാക്കിയ പെണ്‍കുട്ടിയാണ് സാറ എന്ന നിലയിലാണ് സക്‌സസ്മീറ്റില്‍ ഐശ്വര്യ ലക്ഷ്മി ഇമോഷണലായി കരഞ്ഞത്. ഐശ്വര്യ സംസാരിക്ക് കഴിഞ്ഞതും സാറ ഓടിവ്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതും കാണാം. പിന്നീട് സാറ സംസാരിക്കുമ്പോൾ ഒരു അമ്മയുടെ കരുതൽ എന്നത് പോലെ ഐശ്വര്യ അവളെ ആസ്വദിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രശംസകൾ നേടുന്നു. സിനിമയിലും ഇരുവരുടെയും കോമ്പിനേഷൻ കൈയ്യടി നേടുന്നുണ്ട്
Read Entire Article