പതിനാറാം വയസ്സിലാണ് എനിക്ക് അപ്പെന്‍ഡിസൈറ്റിസ് വന്നത്. അതിന്റ സര്‍ജറി കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. കുറച്ചധികം മാസങ്ങള്‍ ബെഡ് റസ്റ്റ് വേണ്ടി വന്നു. ഇരുപതാം വയസ്സിലേക്ക് കടന്നപ്പോഴാണ് എനിക്ക് അടുത്ത വേദന വന്നത്. അന്ന് ഞാന്‍ ഡിഗ്രി അഞ്ചാം സെമസ്റ്ററായിരുന്നു, ബെഞ്ചില്‍ ഒന്ന് ബെന്റ് ആയി ഇരുന്ന് എഴുതാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എംആര്‍ഐ എല്ലാം എടുത്തപ്പോഴാണ് എന്റെ ഡിസ്‌ക് പ്രൊളാപ്‌സ്ഡ് ആയി എന്ന് അറിയുന്നത്.
Also Read: മീനാക്ഷിയില്ല, ബാക്കി എല്ലാവരുമുണ്ട്; കാവ്യയുടെ കുടുംബത്തിനൊപ്പം ആലപ്പുഴയില്‍ അടിച്ചുപൊളിച്ച് ദിലീപ്
എല്‍4, എല്‍ 5 പ്രൊളാപ്‌സിഡ് ആയി, അത് എസ് വണ്ണിലേക്ക് ഓവര്‍ലാപ് ചെയ്തു. എനിക്ക് വളയാന്‍ പറ്റില്ല, ബെഡ് റസ്റ്റ് വേണം എന്ന് പറഞ്ഞു. മൂന്ന് മാസം റസ്റ്റ് ആയി. കോളേജ് ജീവിതം പിന്നെ വേദനകളില്‍. ഞാന്‍ തന്നെ കോര്‍ഡിനേറ്റ് ചെയ്ത ടൂറൊക്കെ വെള്ളത്തിലായി. പരീക്ഷ കാലം വന്നു, ഇരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നിന്നാണ് ഞാന്‍ പരീക്ഷകള്‍ എഴുതിയത്. എന്റെ എച്ച് ഓ ഡിയും ഫ്രണ്ട്‌സും എല്ലാം വളരെ അധികം സഹായിച്ചു. അതുകൊണ്ട് എനിക്ക് അത് വലിയ ട്രോമ ആയിരുന്നില്ല.
പക്ഷേ പിന്നീടങ്ങോട്ട് വേദനകളുടെ കാലമായിരുന്നു. ബാങ്കിങ് കോച്ചിങിന് പോയപ്പോള്‍ അവിടെയും, ജോലി സ്ഥലത്തും എല്ലാം. എനിക്കത് വലിയ ട്രാമയായി. പലരും പറഞ്ഞ ചികിത്സകള്‍ എടുത്തു, കാശ് പോയി എന്നല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല. വേദനകള്‍ കൂടി. അവസാനം അതുമായി ഞാന്‍ പൊരുത്തപ്പെട്ടു, എല്ലാവര്‍ക്കും ഇങ്ങനെയാണ് എന്ന് വിശ്വസിച്ചു.
ആ വേദന സഹിച്ചുകൊണ്ടാണ് ഞാന്‍ എല്ലാം ചെയ്തത്. ഷൂട്ടൊക്കെ വരുമ്പോള്‍, അതിന് മുന്‍പേ പോയിട്ട് താത്കാലികമായ വേദന മാറ്റും. പെയിന്‍ കില്ലറുകള്‍ക്കൊന്നും എനിക്ക് ആശ്വാസം തരാന്‍ പറ്റിയിരുന്നില്ല. ചെറുപ്പം മുതല്‍ പഠിച്ച ഡാന്‍സ് ഒക്കെ പോയി. നടുവേദനയുള്ള കുട്ടി എന്നായി എന്റെ ഐഡന്റിറ്റി. റിലേഷന്‍ഷിപ്പിലും അത് പ്രശ്‌നമായി. എനിക്ക് ഗര്‍ഭിണിയാവാന്‍ പറ്റുമോ എന്ന ചോദ്യം എന്നെ വേദനിപ്പിച്ചു. അമ്മയാകുക എന്നതാണ് ഒരു സ്ത്രീയെ പൂര്‍ണതയില്‍ എത്തിക്കുന്നത് എന്നാണല്ലോ പറയുന്നത്.
എനിക്കിപ്പോള്‍ 28 വയസ്സായി, ഇത്രയും കാലം ഞാന്‍ ഈ വേദനകളിലൂടെ കടന്ന് പോകുകയാണ്. ഇപ്പോള്‍ ഞാനിത് തുറന്ന് പറയുന്നത് നിങ്ങളുടെ സിംപതിയ്ക്ക് വേണ്ടിയൊന്നും അല്ല, അതുകൊണ്ട് എനിക്കൊരു പ്രയോജനവും ഇല്ല. ഇപ്പോള്‍ ഞാന്‍ ഹീലിങ് ഘട്ടത്തിലാണ്, അതിനെ കുറിച്ച് പിന്നീട് പറയുമ്പോള്‍ ഒരു ക്ലാരറ്റി ഉണ്ടാവാന്‍ വേണ്ടിയാണ്. ഫൈബ്രോമയാള്‍ജിയ എന്ന അവസ്ഥയിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോകുന്നത്. ചുണ്ടും ചെവിയും അല്ലാതെ ശരീരത്തില്‍ എവിടെ തൊട്ടാലും എനിക്ക് വേദനയാണ്.- ഐശ്വര്യ രാജന്‍ പറഞ്ഞു




English (US) ·