സര്‍ക്കസ് ഫ്രം നോബഡി എന്ന പാട്ടില്‍ പ്രിയപ്പെട്ട അലങ്കൃത പൃഥ്വിരാജിനെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ എനിക്ക് അളവറ്റ സന്തോഷമുണ്ട്. അലങ്കൃതയെ കുട്ടിക്കാലം മുതലേ എനിക്കറിയാം. സംഗീതത്തോട് ഇത്രയേറെ ആത്മാര്‍ത്ഥമായ അഭിനിവേശമുള്ള അപൂര്‍വം ചില പ്രതിഭകളില്‍ ഒരാളാണ് അവള്‍. ഞാന്‍ ഈ പാട്ട് പങ്കുവെച്ച നിമിഷം തന്നെ, വളരെ എളുപ്പത്തിലും അതിമനോഹരമായ ഈണത്തോടെയും അവളത് പാടിപ്പഠിച്ചു.
Swasika Mariiage Life: ഭര്‍ത്താവിന് വേണ്ടി ഞാനിത്രയും ചെയ്യുന്നതൊക്കെ തെറ്റാണ്, നിങ്ങളാണ് ശരി; പക്ഷേ എനിക്ക് ഈ തെറ്റ് ഇഷ്ടമാണ് എന്ന് സ്വാസിക
മകളുടെ ഈ അഭിനിവേശത്തെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും, അവളുടെ സംഗീതയാത്രയെ ഇത്രയധികം ആത്മാര്‍ത്ഥതയോടെ പിന്തുണയ്ക്കുകയും ചെയ്യുന്ന പൃഥ്വിയെയും സുപ്രിയയെയും കാണുന്നതിലും വലിയ സന്തോഷമുണ്ട്. അല്ലി, ഈ ഗാനത്തില്‍ നീ ഒപ്പമുണ്ടായിരുന്നത് വലിയൊരു സന്തോഷമായിരുന്നു. നിന്റെ മുന്നോട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ശരിക്കും മനോഹരവും ഗംഭീരവുമായ ഒരു സംഗീതയാത്രയുടെ തുടക്കം മാത്രമാകട്ടെ ഇത്- എന്നാണ് ജേക്‌സ് ബിജോയ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
പുറത്തുവിട്ട ലിറിക്കല്‍ വീഡിയോയില്‍ അല്ലി മനോഹരമായ എക്‌സ്പഷനോടെ പാടുന്നത് കാണാം. പൃഥ്വിരാജും സുപ്രിയയും മകള്‍ പാട്ട് പാടുന്നത് കണ്ട് അല്പം ടെന്‍ഷനോടെയാണ് ഇരിക്കുന്നത്. മുഴുവന്‍ പാടിക്കഴിഞ്ഞപ്പോഴുള്ള സന്തോഷവും ആ അച്ഛന്റെയും അമ്മയുടെയും മുഖത്ത് കാണാം.
പാട്ടിന്റെ ലിങ്ക് പങ്കുവച്ചുകൊണ്ട് പൃഥ്വിരാജും ഇന്‍സ്റ്റഗ്രാമില്‍ എത്തി. ഐ നോബഡി എന്ന ചിത്രത്തില്‍ സീബ ടോമി എഴുതി, ജേക്‌സ് ബിജോയ് സംഗീതം നല്‍കിയ സര്‍ക്കസ് എന്ന പാട്ട് ഞങ്ങള്‍ക്ക് വളരെ അധികം സ്‌പെഷ്യലാണ്, എന്തെന്നാല്‍ പതിനൊന്നു വയസ്സുകാരിയായ ഞങ്ങളുടെ മകള്‍ അല്ലിയാണ് പാട്ട് ആലപിച്ചിരിയ്ക്കുന്നത്.
പ്രിയപ്പെട്ട ആലി, സംഗീതത്തോട് നീ വളര്‍ത്തിയെടുത്ത ഈ അഭിനിവേശത്തിലും കഠിനാധ്വാനത്തിലും അമ്മയും ഡാഡയും ഒരുപാടൊരുപാട് അഭിമാനിക്കുന്നു. നിന്റെയുള്ളിലെ ഈ തീപ്പൊരി എന്നും കെടാതെ സൂക്ഷിക്കാന്‍ നിനക്കാവട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.അത്രമേല്‍ മനോഹരമായ ഈ ഗാനം അവളെ വിശ്വസിച്ച് ഏല്‍പ്പിക്കുകയും, ഈ പ്രക്രിയയിലുടനീളം അവള്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തതിന് 'ജേക്‌സ് അങ്കിളിന്' നന്ദി. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഗാനം അവള്‍ തന്നെ പാടണമെന്ന് നിര്‍ബന്ധം പിടിച്ച നിസാമിനും നന്ദി. ഒപ്പം, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവളെ ഇത്രയും നന്നായി സംഗീതം പഠിപ്പിച്ച അവളുടെ സംഗീത അധ്യാപകരായ സിമി ആന്റി, ഡൊമിനിക് സര്‍, ലവ്ലി മാം, പുഷ്‌കര്‍ സര്‍ എന്നിവര്‍ക്ക് പ്രത്യേക നന്ദി! - എന്നാണ് പൃഥ്വിരാജിന്റെ പോസ്റ്റ്




English (US) ·