BTS നെ കടത്തിവെട്ടി റോസെയുടെ APT; ബിൽബോർഡ് ഹോട്ട് 100 ൽ ഇടം നേടിയ അഞ്ച് കൊറിയൻ പോപ് ​ഗാനങ്ങൾ?

7 months ago 6

Authored by: അശ്വിനി പി|Samayam Malayalam17 Jun 2025, 2:21 pm

അപാറ്റെയു.. അപാറ്റെയു .. എന്ന് ഏറ്റുപാടാത്ത മലയാളികളില്ല, ആ കൊറിയൻ പോപ് ​ഗാനത്തിന് പുതിയ ഒരു റെക്കോർഡ് കൂടെ. അതെ BTS നെ മറികടന്ന് APT പുതിയ റെക്കോർഡ് നേടിയിരിക്കുന്നു

എപിടിഎപിടി
ബി ടി എസ് അംഗം ജിമിന്റെ Who എന്ന ഗാനത്തെ കടത്തിവെട്ടി റോസിയുടെയും ബ്രൂണോ മാർസിന്റെയും എപിടി . ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ 34 ആഴ്ചകൾ പൂർത്തിയാക്കി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിയ്ക്കുകയാണ്. അപാറ്റെയു.. അപാറ്റെയു എന്ന് ഏറ്റുപാടാത്ത മലയാളികളും നമുക്കിടയിൽ ഇല്ല.

ബിലോ‍ബോർഡ് ഹോട്ട് 100 ൽ ഒന്നാം സ്ഥാനത്ത് എത്തിയതോടെ ഇന്റർനാഷണൽ തലത്തിൽ ഒന്നുകൂടെ സ്ഥാനമുറപ്പിയ്ക്കുകയാണ് റോസെ. ഓസ്കാർ ജേതാവായ ബ്രൂണോ മാർസുമായി ചേർന്നുള്ള ഈ ഗാനം പുറത്തിറങ്ങിയപ്പോൾ തന്നെ ഇന്റർനെറ്റിൽ തരംഗമായിരുന്നു. എട്ട് മാസങ്ങൾക്കിപ്പുറവും ' APT ' റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.

Also Read: മലയാളം അവഹേളിച്ചുവിട്ട നായികമാർ എല്ലാം ഇന്ന് സൂപ്പർ താരങ്ങളാണ്! ആരൊക്കെയാണ് അനുപമ പരമേശ്വരൻ അല്ലാതെ ആ 4 നടിമാർ, സുരേഷ് ഗോപി വിട്ടുപോയ ഒരു പേര്?

അതിനിടയിലാണ് ബിൽബോർഡ് ഹോട്ട് 100 ൽ ഇടം നേടിയത്. ഇതോടെ ബിൽബോർഡ് ഹോട്ട് 100-ൽ ഏറ്റവും കൂടുതൽ കാലം ചാർട്ടിൽ ഇടം നേടിയ കെ-പോപ്പ് ഗാനത്തിന്റെ ആർട്ടിസ്റ്റ് എന്ന ബഹുമതിയും റോസിക്ക് സ്വന്തമായി. 2024 ഒക്ടോബർ 18 നാണ് റോസിയുടെയും ബ്രൂണോ മാർസിന്റെയും എപിടി പുറത്തിറങ്ങിയത്.

ഈ റെക്കോർഡ് ഇതിനുമുമ്പ് ബിടിഎസ് അംഗം ജിമിന്റെ "Who" എന്ന ഗാനത്തിനായിരുന്നു. ജിമിന്റെ രണ്ടാമത്തെ സോളോ ആൽബമായ "Muse"-ലെ പ്രധാന സിംഗിളായിരുന്നു ഇത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളോടുള്ള അടങ്ങാത്ത ആഗ്രഹവും യഥാർത്ഥ പ്രണയത്തിനായുള്ള തീവ്രമായ അന്വേഷണവുമാണ് ഈ ഗാനത്തിന്റെ വരികളിലൂടെ അവതരിപ്പിക്കുന്നത്. ഈ റൊമാന്റിക് ഗാനം ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ 33 ആഴ്ചകൾ ഉണ്ടായിരുന്നു.

റോസി ഈ റെക്കോർഡ് മറികടക്കുന്നതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ആദ്യത്തെ കെ-പോപ്പ് ഗാനമായിരുന്നു ജിമിന്റെ Who. മറ്റ് ആർട്ടിസ്റ്റുകളുടെ ഗാനങ്ങളുടെ സ്ഥാനം നിലനിൽക്കുമ്പോൾ റോസിയുടെ ഗാനം ഇപ്പോഴും ചാർട്ടിൽ തുടരുന്നു എന്നത് ഈ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഡൈയനാമിറ്റ് ( 32 ആഴ്ച), ഗന്നം സ്റ്റൈൽ (31 ആഴ്ച), ക്യുപ്പഡ് (25 ആഴ്ച) എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് കെ പോപ് ഗാനങ്ങൾ.

BTS നെ കടത്തിവെട്ടി റോസെയുടെ APT; ബിൽബോർഡ് ഹോട്ട് 100 ൽ ഇടം നേടിയ അഞ്ച് കൊറിയൻ പോപ് ​ഗാനങ്ങൾ?


APT എന്ന ഗാനം റോസിക്ക് മുമ്പെങ്ങുമില്ലാത്ത ജനപ്രീതിയാണ് നേടിക്കൊടുത്തത്. Apple Music Top 100 Global Chart-ൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യത്തെ കെ-പോപ്പ് ഗായികയാക്കി മാറ്റുകയും, ഈ നേട്ടത്തിന് ഗിന്നസ് വേൾഡ് റെക്കോർഡും റോസിക്ക് ലഭിച്ചു. കൂടാതെ, യുഎസ് റേഡിയോയിലെ ഗാനങ്ങളുടെ ജനപ്രീതി ട്രാക്ക് ചെയ്യുന്ന ബിൽബോർഡിന്റെ പോപ്പ് എയർപ്ലേ ചാർട്ടിൽ ഏറ്റവും ഉയർന്ന റാങ്കിംഗ് നേടുന്ന കെ-പോപ്പ് ആർട്ടിസ്റ്റ് എന്ന പുതിയ റെക്കോർഡും റോസി കീഴടക്കി.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article