Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 19 Apr 2025, 8:38 pm
ഗുജറാത്ത് ടൈറ്റൻസ് - ഡൽഹി ക്യാപിറ്റൽ മത്സരത്തിൽ, ഡൽഹിയെ 7 വിക്കറ്റിന് പരാജപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ ഗുജറാത്തിന്റെ വിജയ ശില്പിയായത് രാജസ്ഥാൻ റോയൽസ് കൈവിട്ട ജോസ് ബട്ലർ. ഈ വിജയത്തോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമനായി ഗുജറാത്ത് ടൈറ്റൻസ്
ഹൈലൈറ്റ്:
- ഐപിഎൽ 2025 പോയിന്റ് ടേബിളിൽ ഒന്നാമനായി ഗുജറാത്ത് ടൈറ്റൻസ്
- രാജസ്ഥാൻ കൈവിട്ട ജോസ് ബട്ലർ ഗുജറാത്തിന്റെ വിജയശില്പി
- ഡൽഹി ക്യാപിറ്റൽസിനെ 7 വിക്കറ്റിന് പരാജപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്
ഗുജറാത്ത് ടൈറ്റൻസ് GT vs DC; രാജസ്ഥാൻ കൈവിട്ട ബട്ലറിന്റെ താണ്ഡവത്തിൽ ഡൽഹിയെ തോല്പിച്ച് ഗുജറാത്ത് ടൈറ്റൻസ്
ജോസ് ബട്ലറിന്റെ പ്രകടനമാണ് നിർണായകമായത്. രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയ താരത്തെ ഗുജറാത്ത് ടൈറ്റൻസാണ് ഇക്കുറി സ്വന്തമാക്കിയത്. സീസണിൽ ഇതുവരെ മികച്ച ഫോമിലാണ് ബട്ലർ ബാറ്റ് വീശിയത്. ഇതുവരെ നേടിയതിൽ ഏറ്റവും ഉയർന്ന സ്കോർ ആണ് ഡൽഹിക്കെതിരെ താരം ഇപ്പോൾ അടിച്ചെടുത്തത്. ശുഭ്മാൻ ഗില്ലിന്റെ റൺ ഔട്ട് ഗുജറാത്ത് ടൈറ്റൻസിന് തുടക്കത്തിൽ നിരാശ നൽകിയെങ്കിലും സായി സുദർശൻ ജോസ് ബട്ലർ കൂട്ടുകെട്ട് ഗുജറാത്തിനെ വിജയ വഴിയിലേക്ക് എത്തിച്ചു. ഗുജറാത്ത് ടൈറ്റൻസിനായി 4 വിക്കറ്റുകൾ നേടി പ്രസീദ് കൃഷ്ണയും മത്സരത്തിൽ തിളങ്ങി. മുഹമ്മദ് സിറാജും അർഷദ് ഖാനും ഇഷാന്ത് ശർമയും സായി കിഷോറും ഒരു വിക്കറ്റ് വീതം നേടി. ഷെർഫാൻ റഥർഫോർഡ് 43 റൺസും സായി സുദർശൻ 36 റൺസും നേടി ഗുജറാത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·