GT4 റേസിനിടെ അജിത്തിന്റെ കാർ തകർന്നു, അദ്ഭുതകരമായി രക്ഷപ്പെട്ട് താരം, മത്സരത്തിൽനിന്ന് പിന്മാറി

6 months ago 7

റ്റലിയിൽ നടന്ന കാർ റേസിനിടെ നടനും റേസിംഗ് താരവുമായ അജിത് കുമാറിൻ്റെ കാർ അപകടത്തിൽപ്പെട്ടു. GT4 യൂറോപ്യൻ സീരീസിൻ്റെ രണ്ടാം റൗണ്ടിൽ പങ്കെടുക്കവേ മിസാനോ ട്രാക്കിൽ വെച്ചാണ് സംഭവം. അപകടത്തിൽപ്പെട്ടെങ്കിലും അജിത് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. എന്നാൽ അദ്ദേഹത്തിന് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു.

ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഒരു കാറുമായി അജിത്തിൻ്റെ വാഹനം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായേക്കാവുന്ന ഒരു അപകടം ഒഴിവാക്കുന്നതിൽ അദ്ദേഹത്തിൻ്റെ അനുഭവപരിചയം നിർണായകമായെന്നാണ് വിലയിരുത്തൽ. റേസ്ട്രാക്കിലെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ ഗ്രൗണ്ടിലെ ജീവനക്കാരെ അജിത് സഹായിക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യം GT4 യൂറോപ്യൻ സീരീസിൻ്റെ എക്സ് പേജ് ആണ് പുറത്തുവിട്ടത്.

കമൻ്റേറ്റർമാരിൽ ഒരാൾ പറഞ്ഞത് ഇങ്ങനെ: "അജിത് കുമാർ കാറിൽ നിന്ന് പുറത്തിറങ്ങിറങ്ങുകയും മത്സരത്തിൽ നിന്നും പിന്മാറുകയും ചെയ്തിരിക്കുന്നു. ഈ വർഷം അദ്ദേഹത്തിനുണ്ടാകുന്ന ആദ്യത്തെ വലിയ അപകടമാണിത്. അദ്ദേഹം ഒരു മികച്ച ചാമ്പ്യനാണ്. അദ്ദേഹം ട്രാക്കിലെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ മാർഷലുകളെ സഹായിക്കുന്നു. ഒരുപാട് ഡ്രൈവർമാർ ഇങ്ങനെ ചെയ്യാറില്ല." ബെൽജിയത്തിലെ സ്പാ-ഫ്രാങ്കോർചാംപ്‌സ് സർക്യൂട്ടിൽ നടക്കുന്ന മൂന്നാം റൗണ്ടിനായി തയ്യാറെടുക്കുകയാണ് അജിത് ഇപ്പോൾ.

അജിത് 2003-ലാണ് റേസിംഗ് രംഗത്തേക്ക് കടന്നുവന്നത്. അതിനുശേഷം ഈ രം​ഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തിയ അദ്ദേഹം 2010-ൽ ഫോർമുല 2 ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. ജർമ്മനി, മലേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ അദ്ദേഹം മത്സരിച്ചിട്ടുണ്ട്, അഭിനയ ജീവിതവും റേസിംഗിനോടുള്ള അഭിനിവേശവും ഒരുപോലെയാണ് താരം കൊണ്ടുപോകുന്നത്. സിനിമയ്ക്കും മോട്ടോർസ്പോർട്ടിനും നൽകിയ സംഭാവനകൾ പരിഗണിച്ച് അടുത്തിടെ ഇന്ത്യൻ സർക്കാർ അജിത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലാണ് അജിത് അവസാനമായി അഭിനയിച്ചത്. 2025-ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമാണിത്. നടൻ ഇപ്പോൾ സിനിമകളിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ അടുത്ത ചിത്രവും ആദിക് രവിചന്ദ്രൻ തന്നെയായിരിക്കും സംവിധാനം ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Actor Ajith Kumar crashed astatine the GT4 European Series successful Italy, but escaped uninjured

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article