05 May 2025, 06:00 PM IST
.jpg?%24p=246738b&f=16x10&w=852&q=0.8)
Photo: AP
ന്യൂഡല്‍ഹി: വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. അടുത്തിടെ പുറത്തുവന്ന ഐസിസി റാങ്കിങ്ങില്‍ ഏകദിനത്തിലും ടി20 യിലും ഇന്ത്യ ഒന്നാമതാണ്. അതേസമയം ടെസ്റ്റില്‍ ടീമിന് തിരിച്ചടിയേറ്റു. നാലാം സ്ഥാനത്തേക്കാണ് ഇന്ത്യ പിന്തള്ളപ്പെട്ടത്.
124 റേറ്റിങ്ങോടെയാണ് ഇന്ത്യ ഏകദിനത്തില്‍ ഒന്നാമത് തുടര്‍ന്നത്. കിവീസ് രണ്ടാമതും ഓസ്‌ട്രേലിയ മൂന്നാമതുമാണ്. ശ്രീലങ്കയാണ് നാലാം സ്ഥാനത്ത്. ടി20 ഫോര്‍മാറ്റില്‍ ലോകചാമ്പ്യന്മാരായ ഇന്ത്യ റാങ്കിങ്ങിലും മുന്നേറ്റം തുടര്‍ന്നു. ഓസ്‌ട്രേലിയ രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതുമാണ്.
എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ സ്ഥിതിയല്ല റെഡ്‌ബോളില്‍. അടുത്തിടെ ടെസ്റ്റ് പരമ്പരകളിലെല്ലാം കനത്ത തോല്‍വി നേരിട്ട ടീം റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയ ആണ് തലപ്പത്ത്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്നാമതായി.
Content Highlights: icc rankings india clasp apical spots successful achromatic shot formats








English (US) ·