02 August 2025, 10:45 PM IST

Photo: Gettyimages
കോഴിക്കോട്: ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന IFCPF ഇന്റർ കോണ്ടിനെനന്റൽ കപ്പ് സെറിബ്രല്‍ പാള്‍സി ഫുട്ബോളില്‍ പങ്കെടുക്കുന്ന ദേശീയ വനിതാ ടീമിന്റെ പ്രഖ്യാപനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഞായറാഴ്ച നിര്‍വഹിക്കും. അഞ്ചംഗ ദേശീയ വനിതാ ടീമില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള അവന്തിക വിനോദ്, വ്രജസൂര്യ, നിയ ഫാത്തിമ എന്നിവരുണ്ട്. രാവിലെ 8 മണിക്ക് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് മുഖ്യാതിഥിയാകും.
ഭിന്നശേഷി കുട്ടികളുടെ ഉള്‍ച്ചേരലും ശാരീരികവും മാനസികവുമായ വളര്‍ച്ചയും ലക്ഷ്യമാക്കി സമഗ്ര ശിക്ഷാ കോഴിക്കോടും സെറിബ്രല്‍പാള്‍സി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രത്യേക സ്‌പോര്‍ട്‌സ് ട്രെയിനിംഗ് പ്രോഗ്രാമാണ് PERLS.
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന സെറിബ്രല്‍പാള്‍സി ഉള്‍പ്പെടെയുള്ള പരിമിതികള്‍ അനുഭവിക്കുന്ന 150 ഭിന്നശേഷി കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ജില്ലാ സ്‌പോര്‍ട്‌സ് ടീം പ്രഖ്യാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് തുടര്‍ച്ചയായ പരിശീലനം ലഭിക്കും. ഒപ്പം ദേശീയ-അന്താരാഷ്ട്ര തലങ്ങളില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു.
Content Highlights: ifcpf inter continental cupful cerebral palsy shot tournament








English (US) ·