IPL 2025 RCB vs CSK: ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ് വിശ്വസിക്കാനാവാതെ കോഹ്‌ലി; റെക്കോഡ് കുറിച്ച് ജഡേജയും കോഹ്‌ലിയും

9 months ago 8

Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 28 Mar 2025, 11:57 pm

Samayam Malayalam
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലെ ഐപിഎല്‍ 2025 ബ്ലോക്ബസ്റ്റര്‍ പോരാട്ടത്തില്‍ റെക്കോഡുകള്‍ നിരവധി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ വിക്കറ്റ് കീപ്പറായ എംഎസ് ധോണി സിഎസ്‌കെയ്ക്ക് വേണ്ടി തുടര്‍ച്ചയായ രണ്ടാം മാച്ചിലും നടത്തിയ സ്റ്റമ്പിങ് ശ്രദ്ധേയമായി.

ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പറായി 43ാം വയസ്സിലും തുടരുകയാണെന്ന് ധോണി രണ്ട് മാച്ചുകളിലൂടെ തെളിയിച്ചു. നൂര്‍ അഹമ്മദിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിനെ മികച്ച സ്റ്റമ്പിങിലൂടെ ധോണി പുറത്താക്കി. കണ്ണുകള്‍ കൊണ്ട് വ്യക്തമാവാത്ത വിധം ഞൊടിയിടയില്‍ ബെയ്‌ലുകള്‍ തെറിപ്പിച്ചപ്പോള്‍ ഔട്ടാണെന്ന് സ്ഥിരീകരിച്ചത് റീപ്ലേകള്‍ പരിശോധിച്ചായിരുന്നു.


സാള്‍ട്ട് ഡ്രസ്സിങ് റൂമിലേക്ക് തിരികെ നടക്കുമ്പോള്‍ ഔട്ടായത് വിശ്വസിക്കാനാവാതെ ബാറ്റിങ് പങ്കാളി വിരാട് കോഹ്‌ലി നോക്കിനിന്നു. ഈ സമയത്ത് ആര്‍സിബി ആരാധകരുടെ ഞെട്ടിക്കുന്ന പ്രതികരണവും വൈറലായി.

മുംബൈ ഇന്ത്യന്‍സിനെതിരായ എല്‍ ക്ലാസിക്കോയില്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കാന്‍ ധോണി നടത്തിയ മിന്നല്‍ സ്റ്റമ്പിങ് ഏവരേയും അമ്പരപ്പിച്ചിരുന്നു. അതും നൂര്‍ അഹമ്മദിന്റെ പന്തിലായിരുന്നു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article