IPL 2025: ആര്‍സിബി ഡബിള്‍ സ്‌ടോങ് ആവുന്നു; തിരിച്ചെത്തുന്നത് ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരന്‍

8 months ago 10

Authored by: നിഷാദ് അമീന്‍|Samayam Malayalam16 May 2025, 11:19 am

Josh Hazlewood Returns for RCB: ഐപിഎല്‍ 2025ല്‍ രണ്ടാം സ്ഥാനത്തുള്ള ആര്‍സിബിക്ക് ജോഷ് ഹേസല്‍വുഡിന്റെ തിരിച്ചുവരവ് ടീമിന് വലിയ ഊര്‍ജം പകരും. സീസണില്‍ ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ഓസ്ട്രേലിയന്‍ പേസര്‍.

ജോഷ് ഹേസല്‍വുഡിനെ അഭിനന്ദിക്കുന്ന വിരാട് കോഹ്‌ലിജോഷ് ഹേസല്‍വുഡിനെ അഭിനന്ദിക്കുന്ന വിരാട് കോഹ്‌ലി (ഫോട്ടോസ്- Samayam Malayalam)
സുരക്ഷാ കാരണങ്ങളാല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഐപിഎല്‍ 2025 (IPL 2025) നാളെ (മെയ് 17 ശനി) മുതല്‍ പുനരാരംഭിക്കുന്നു. ബെംഗളൂരു ചിന്നസാമി സ്‌റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (Royal Challengers Bengaluru) നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നേരിടും.

ഇതുവരെ ഐപിഎല്‍ നേടിയിട്ടില്ലാത്ത ആര്‍സിബി ഇത്തവണ തികഞ്ഞ പ്രതീക്ഷയിലാണ്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അവര്‍ പ്ലേഓഫ് ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. 11 മാച്ചുകളില്‍ 16 പോയിന്റുള്ള ആര്‍സിബി നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം സ്ഥാനത്തായത്.


IPL 2025: ആര്‍സിബി ഡബിള്‍ സ്‌ടോങ് ആവുന്നു; തിരിച്ചെത്തുന്നത് ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരന്‍


മൂന്ന് ലീഗ് മല്‍സരങ്ങള്‍ കൂടി കളിക്കാനുള്ള ആര്‍സിബിയെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തുവന്നു. ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് (Josh Hazlewood) തിരിച്ചെത്തുകയാണ്. ആര്‍സിബിക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളറാണ്. 10 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 18 വിക്കറ്റുകള്‍ വീഴ്ത്തി. കൂടാതെ 8.44 എന്ന ഇക്കോണമിയും ഉണ്ട്. ഒരു തവണ നാല് വിക്കറ്റ് നേട്ടം (4/33) കൈവരിച്ചു.

പരിക്കേറ്റ് മടങ്ങിയ പേസര്‍ക്ക് സീസണില്‍ തിരിച്ചെത്താനാവുമെന്ന കാര്യം സംശയത്തിലായിരുന്നു. ഇടവേളയ്ക്ക് ശേഷമുള്ള ജോഷ് ഹേസില്‍വുഡിന്റെ തിരിച്ചുവരവ് വിരാട് കോഹ്‌ലിയുടെ ടീമിന് വലിയ ഉത്തേജനം നല്‍കും.

ലാ ലിഗ 2024-25 കിരീടം ചൂടി ബാഴ്സലോണ; എസ്പാന്യോളിനെ ഇരട്ട ഗോളിന് കീഴടക്കി
സുരക്ഷാ ആശങ്കകള്‍ കാരണം ഐപിഎല്‍ നിര്‍ത്തിവച്ചതോടെ ഹേസല്‍വുഡ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര താരങ്ങള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയിരുന്നു. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിനുള്ള തയ്യാറെടുപ്പുകള്‍ കാരണം നിരവധി ഓസ്ട്രേലിയന്‍, ദക്ഷിണാഫ്രിക്കന്‍ കളിക്കാരുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്.

ഡബ്ല്യുടിസി ഫൈനലില്‍ ഹേസല്‍വുഡ് ഓസ്ട്രേലിയയുടെ പ്രധാന പേസറാവുമെന്ന് കരുതപ്പെട്ടെങ്കിലും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ഐപിഎല്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങുന്ന കാര്യത്തില്‍ സ്വന്തമായി തീരുമാനമെടുക്കാമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

മെസ്സി തിരിച്ചെത്തുന്നു; ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ അര്‍ജന്റീനയെ നയിക്കും
'ഇന്ത്യയിലേക്ക് മടങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തിഗത തീരുമാനങ്ങളെടുക്കാന്‍ കളിക്കാരെ അനുവദിച്ചതായി' ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവനയില്‍ പറഞ്ഞു. മെയ് 29ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിയില്‍ ചേര്‍ന്നിട്ടുണ്ട്. ഐപിഎല്‍ പ്ലേഓഫുകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പായെങ്കിലും ഈ തീതയിക്ക് ശേഷമുള്ള മല്‍സരങ്ങളുടെ കാര്യത്തില്‍ വ്യക്തതയില്ല.

ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റണ്‍, ഫില്‍ സാള്‍ട്ട്, ജേക്കബ് ബെഥേല്‍ എന്നിവര്‍ ആര്‍സിബിയില്‍ വീണ്ടും ചേര്‍ന്നു. ഐപിഎല്‍ സീസണ്‍ തീരുന്നതുവരെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോള്‍ പരമ്പരയില്‍ ബെഥേലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍, ലിവിങ്സ്റ്റണെ ഇംഗ്ലണ്ടിന്റെ ഏകദിന, ടി20ഐ ടീമുകളില്‍ നിന്ന് ഒഴിവാക്കി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article