IPL 2026: 5 സീസണിൽ 3 ഫെെനൽ, ഒരു കിരീടം; ​ഗുജറാത്ത് എങ്ങനെ സ്ഥിരതയോടെ കളിക്കുന്നു? പിന്നിൽ ഈ കാര്യങ്ങൾ

3 months ago 12
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ഗുജറാത്ത് ടെെറ്റൻസ് ഫെെനലിൽ കടന്നിരിക്കുകയാണ്. ആദ്യ ക്വാളിഫയറിൽ ആർസിബിയോട് തോറ്റ ഗുജറാത്ത് രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ഫെെനൽ ടിക്കറ്റ് നേടിയത്. ഗുജറാത്ത് ടെെറ്റൻസ് ഐപിഎല്ലിലേക്ക് വന്നിട്ട് അഞ്ച് സീസണുകളാണായത്. ഇതുവരെ മൂന്ന് ഫെെനൽ ടീം കളിച്ചു. ഒരു തവണ കിരീടവും നേടി.

2022ലാണ് ഗുജറാത്ത് ടെെറ്റൻസ് ഐപിഎല്ലിലേക്ക് വരുന്നത്. ഹാർദിക് പാണ്ഡ്യക്ക് കീഴിലാണ് ഗുജറാത്ത് കപ്പിലേക്കെത്തിയത്. തൊട്ടടുത്ത സീസണിൽ ഫെെനൽ കളിച്ചെങ്കിലും റണ്ണറപ്പുകളായി. 2024ൽ ലീഗ് ഘട്ടത്തിൽ ഗുജറാത്ത് പുറത്തായി. ഇപ്പോൾ ശക്തമായ തിരിച്ചുവരവ് നടത്തി വീണ്ടും ഫെെനലിലേക്കെത്തിയിരിക്കുകയാണ്. ഗുജറാത്ത് ടെെറ്റൻസ് ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള നിരയാണെന്ന് പറയാം. ഗുജറാത്തിന്റെ വിജയകുതിപ്പിന്റെ രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പെലെയുടെ റെക്കോഡ് തകരുമോ? പത്താം നമ്പർ ജേഴ്സിയിൽ ചരിത്രമെഴുതാൻ നെയ്മർ


ആശിഷ് നെഹ്റയെന്ന പരിശീലകൻ

വലിയ കോലാഹലങ്ങളൊന്നുമില്ലാതെ തന്റെ ദൗത്യം ഭംഗിയായി ചെയ്യുന്ന പരിശീലകനാണ് ആശിഷ് നെഹ്റ . ഗുജറാത്ത് ടെെറ്റൻസിനെ പ്രഥമ സീസൺ മുതൽ പരിശീലിപ്പിക്കുന്ന ആശിഷ് നെഹ്റയുടെ തന്ത്രങ്ങളാണ് ഗുജറാത്തിന്റെ ശക്തി. നെഹ്റക്ക് വ്യക്തമായ പദ്ധതികളുണ്ട്. ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം, താരങ്ങളുടെ റോൾ എന്തൊക്കെ, ഇതെല്ലാം സംബന്ധിച്ച് വ്യക്തമായ ധാരണ നെഹ്റക്കുണ്ട്.

തന്റെ പദ്ധതികൾക്കനുസരിച്ചുള്ള താരങ്ങളെ കണ്ടെത്താനും നെഹ്റക്ക് സാധിക്കുന്നുണ്ട്. ലേലത്തിൽ കൃത്യമായ പദ്ധതികളോടെ ഇറങ്ങുന്ന നെഹ്റ ഗുജറാത്തിനെ എപ്പോഴും മികച്ച ടീമായി നിലനിർത്തുന്നു. ഗുജറാത്തിനെ നയിക്കുന്നവർ ആരാണെന്നതിന് വലിയ പ്രസക്തിയില്ല. പരിശീലകനെന്ന നിലയിൽ നെഹ്റയുടെ തന്ത്രങ്ങൾ നടപ്പിലാക്കുന്നതാണ് ഗുജറാത്തിന് കരുത്താവുന്നത്.
Samayam MalayalamGT vs RR IPL 2026: ​ഗില്ലിന് മുന്നിൽ അടിതെറ്റി, കളി മാറ്റിയത് ആ ക്യാച്ച്; പരാ​ഗിനും പാളി, രാജസ്ഥാന്റെ തോൽവിയുടെ കാരണങ്ങളിതാ

വമ്പൻ താരങ്ങളുടെ പിറകെ പോകാത്ത നിര

ഗുജറാത്ത് ടെെറ്റൻസ് സൂപ്പർ താരങ്ങളെ കുത്തിനിറച്ച് ടീമിനെ സൃഷ്ടിക്കുന്നവരല്ല. ഓരോ റോളിലേക്കും മികവ് കാട്ടാൻ കഴിയുന്ന താരങ്ങളെ കണ്ടെത്തി അവരിൽ വിശ്വാസം അർപ്പിച്ച് പോകാൻ ഗുജറാത്തിന് സാധിക്കുന്നു. ശുഭ്മാൻ ഗിൽ, സായ് സുദർശൻ ഓപ്പണിങ്ങും മൂന്നാം നമ്പറിൽ ജോസ് ബട്ലറുമാണ് നിലവിൽ ഗുജറാത്തിനായി കളിക്കുന്നത്. ടോപ് ത്രീയിൽ മികച്ച താരങ്ങളെ കണ്ടെത്താൻ എല്ലായ്പ്പോഴും ഗുജറാത്തിന് സാധിക്കുന്നുണ്ട്.

വാഷിങ്ടൺ സുന്ദറിന്റെ ബാറ്റിങ് കരുത്ത് ഉയർന്നതും തല്ലുകൊള്ളിയായിരുന്ന ജേസൻ ഹോൾഡറിന്റെ ബൗളിങ് പ്രകടനം മെച്ചപ്പെട്ടതുമെല്ലാം താരങ്ങളിൽ ഗുജറാത്ത് അർപ്പിക്കുന്ന വിശ്വാസം കൊണ്ടും പിന്തുണകൊണ്ടുമാണ്. ഗുജറാത്ത് ടെെറ്റൻസ് വമ്പൻ താരങ്ങളെ കൊണ്ടുവന്ന് ടീമിന്റെ മൂല്യം ഉയർത്താൻ ശ്രമിക്കാത്ത നിരയാണെന്നതാണ് എടുത്തു പറയേണ്ടത്. അവർ പ്രകടനമികവിന് പ്രാധാന്യമുള്ള നിരയെയാണ് വളർത്തുന്നത്.

RR vs GT IPL 2026: 97, 96, വെെഭവിനെ വേട്ടയാടി സെഞ്ചുറി നിർഭാഗ്യം; രണ്ടാം തവണയും അതേ പിഴവ്, നിരാശയിലും 15കാരന് അഭിമാന നേട്ടം

കൃത്യമായ പദ്ധതികളോടെ കളിക്കുന്ന നിര

ഗുജറാത്ത് ടെെറ്റൻസിനെ മറ്റ് ടീമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അവരുടെ കൃത്യമായ പദ്ധതികളോടെയുള്ള കളിയാണ്. കടന്നാക്രമണം മാത്രമല്ല ടി20യെന്ന് കാട്ടിത്തരുന്ന നിരയാണ് ഗുജറാത്ത്. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെ ഗുജറാത്ത് തോൽപ്പിച്ചപ്പോൾ ഗുജറാത്ത് ബാറ്റ്സ്മാൻമാർ കൂടുതൽ കളിച്ചത് ഗ്രൗണ്ട് ഷോട്ടുകളാണ്.

കൂടുതൽ ബൗണ്ടറികൾ നേടാനുള്ള പദ്ധതികളോടെ ഇറങ്ങിയ ഗുജറാത്ത് സിക്സിനായി ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കി. ഇത്തരത്തിൽ കൃത്യമായ പദ്ധതികളോടെയാണ് ഗുജറാത്ത് ഓരോ മത്സരത്തിലും ഇറങ്ങുന്നത്. ഇത് ഇവർക്ക് സ്ഥിരത നൽകുന്ന പ്രധാന കാര്യങ്ങളിലൊന്നാണ്.

Read Entire Article