IPL 2026: 8 പന്തിൽ 7, നനഞ്ഞ പടക്കമായി അഭിഷേക് ശർമ; നിരാശപ്പെടുത്തി ഹെഡ്ഡും പുറത്ത്, അരങ്ങേറ്റത്തിൽ വിറപ്പിച്ച് ഡഫി

2 months ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam28 Mar 2026, 8:20 p.m. IST

IPL 2026: ചിന്നസ്വാമിയിൽ ഹെെദരാബാദ് താരങ്ങളുടെ ബാറ്റിങ് വെടിക്കെട്ടാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ അച്ചടക്കമുള്ള ബൗളിങ് പ്രകടനത്തോടെ ഹെെദരാബാദ് ബാറ്റിങ് നിരയെ ആർസിബി ബൗളർമാർ വിറപ്പിച്ചുവെന്ന് പറയാം

ഹൈലൈറ്റ്:

  • അരങ്ങേറ്റത്തിൽ മിന്നും പ്രകടനം നടത്തി ഡഫി
  • ആർസിബിയുടെ ബൗളിങ് നിര കരുത്തുകാട്ടി
  • നിരാശപ്പെടുത്തി ഹെഡ്ഡും അഭിഷേകും
ABHISHEK SHARMA, TRAVIS HEAD, JACOB DUFFY, RCB VS SRHഅഭിഷേക് ശർമ, ട്രാവിസ് ഹെഡ്ഡ്, ജേക്കബ് ഡഫി(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ നിരാശപ്പെടുത്തി അഭിഷേക് ശർമ. സൺറെെസേഴ്സ് ഹെെദരാബാദിന്റെ വെടിക്കെട്ട് ഓപ്പണർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. എട്ട് പന്ത് നേരിട്ട് ഏഴ് റൺസെടുത്താണ് അഭിഷേക് പുറത്തായത്. ഒരു സിക്സർ നേടി അഭിഷേക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ജേക്കബ് ഡഫിയെ സിക്സർ പറത്താനുള്ള ശ്രമം പാളിയപ്പോൾ എ‍ഡ്ജായി. പിന്നിലേക്ക് ഉയർന്ന പന്തിനെ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ പിഴവുകളില്ലാതെ കെെയിലാക്കി. ടി20 ലോകകപ്പ് ഫെെനലിൽ അർധ സെഞ്ചുറിയോടെ തിളങ്ങിയ അഭിഷേക് ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ വലിയ പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും താരം നിരാശപ്പെടുത്തി.

2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?


മികച്ച ആത്മവിശ്വാസത്തോടെയല്ല അഭിഷേക് ശർമ കളിക്കുന്നത് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശരീര ഭാഷയെന്ന് പറയാം. അഭിഷേക് ശർമക്ക് പഴയ താളമില്ലെന്ന് തന്നെയാണ് ആദ്യ മത്സരത്തിലെ പ്രകടനം തോന്നിപ്പിക്കുന്നത്. ഐപിഎൽ 19ാം സീസണിലെ ആദ്യ വിക്കറ്റായി അഭിഷേക് മാറിയപ്പോൾ ജേക്ക‍ബ് ഡഫി അരങ്ങേറ്റ ഐപിഎല്ലിൽ തന്നെ കരുത്തുകാട്ടുകയും ചെയ്തിരിക്കുകയാണ്.

അഭിഷേക് ശർമക്ക് പിന്നാലെ ജേക്കബ് ഡഫി ട്രാവിസ് ഹെഡ്ഡിനേയും പുറത്താക്കിയെന്നതാണ് എടുത്തു പറയേണ്ടത്. 9 പന്തിൽ രണ്ട് ഫോറടക്കം 11 റൺസാണ് ഹെഡിന് നേടാനായത്. ഡഫിയെ സിക്സർ പറത്താനുള്ള അഭിഷേകിന്റെ ശ്രമം പാളിയപ്പോൾ ഫിൽ സാൾട്ട് ബൗണ്ടറി ലെെനിൽ കെെയിലൊതുക്കി. ഇത്തവണ ജോഷ് ഹെയ്സൽവുഡ് ആദ്യ മത്സരങ്ങളിൽ ഇല്ലാത്തത് ആർസിബി ബൗളിങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് എല്ലാവരും കരുതിയത്.
Samayam MalayalamIPL 2026: സിഎസ്കെയ്ക്ക് തിരിച്ചടി, എംഎസ് ധോണി പരിക്കേറ്റ് പുറത്ത്; രണ്ടാഴ്ചത്തെ വിശ്രമം, വിക്കറ്റ് കീപ്പറായി സഞ്ജു കളിക്കും
എന്നാൽ ഈ വിടവ് നികത്താൻ ഡഫിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. നാലാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ നിതീഷ് കുമാർ റെഡ്ഡിയേയും ഡഫി മടക്കി. ആറ് പന്ത് നേരിട്ട് ഒരു റൺസാണ് നിതീഷിന് നേടാനായത്. വെടിക്കെട്ട് ബാറ്റിങ് നിരയുള്ള ഹെെദരാബാദ് ആർസിബിയുടെ ബൗളർമാരെ കണ്ണീരണിയിക്കുമെന്നാണ് എല്ലാവരും കരുതിയത്. കാരണം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം പൊതുവേ ബാറ്റിങ്ങിന് അനുകൂല സാഹചര്യമാണ്.

എന്നാൽ മികച്ച ലെെനും ലെങ്തും കാത്ത് ആർസിബി ബൗളർമാർ ഹെെദരാബാദിനെ തുടക്കത്തിലേ വിറപ്പിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. പവർപ്ലേയ്ക്കുള്ളിൽ ഹെെദരാബാദിന്റെ ആത്മവിശ്വാസം കെടുത്തി മൂന്ന് പ്രധാന വിക്കറ്റുകൾ നേടിയെടുക്കാൻ‌ ആർസിബിക്കായി. പവർപ്ലേയിൽ മൂന്ന് ഓവർ ഡഫിയെ ഉപയോഗിക്കാനുള്ള ആർസിബി ക്യാപ്റ്റൻ രജത് പാട്ടീധാറിന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന ബൗളിങ് പ്രകടനമാണ് താരം പുറത്തെടുത്തത്.

IPL 2026: സിഎസ്കെ ഇത്തവണ രണ്ട് വട്ടം ആർസിബിയെ നേരിടും, പക്ഷെ മുംബെെയോട് ഒരു തവണ മാത്രം; കാരണമെന്ത്? അറിയാം

ഭുവനേശ്വർ കുമാറും പവർപ്ലേയിൽ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ഇഷാൻ കിഷന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇറങ്ങുന്ന ഹെെദരാബാദിന്റെ ടോപ് ഓഡർ ആർസിബി ബൗളിങ്ങിന് മുന്നിൽ പരുങ്ങിയത് ആർസിബി ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.

ആർസിബി ബാറ്റിങ് നിരയിൽ ആശങ്കകളില്ല. ബൗളിങ് നിര മികവ് കാട്ടുന്നതോടെ ഇത്തവണയും കപ്പ് അലമാരയിൽത്തന്നെ വെക്കാൻ ആർസിബിക്ക് സാധിക്കുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. എന്തായാലും ഡഫി തുടക്കത്തിലേ ഹെെദരാബാദിനെ ഞെട്ടിച്ചുവെന്ന് നിസംശയം തന്നെ പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article