Authored by: നിഷാദ് അമീന്‍|Samayam Malayalam•16 Dec 2025, 5:24 p.m. IST
IPL 2026 Auction: ഐപിഎല്‍ 2026 മിനി താര ലേലത്തില്‍ രവി ബിഷ്ണോയിയെ (Ravi Bishnoi) 7.20 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ഏറ്റെടുത്തു. ഇത്തവണ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിന് കരാര്‍ ചെയ്യപ്പെടുന്ന ഇന്ത്യന്‍ താരമാവാന്‍ സാധ്യത.
ഹൈലൈറ്റ്:
- രവി ബിഷ്ണോയ് റോയല്‍സില്‍
- 7.20 കോടി രൂപ പ്രതിഫലം
- വെങ്കടേഷ് അയ്യര്‍ക്ക് 7 കോടി രൂപ
രവി ബിഷ്ണോയ് 7.20 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍.(ഫോട്ടോസ്- Agencies)സഞ്ജുവിന് ആവശ്യത്തിന് അവസരം നല്‍കിയിട്ടുണ്ട്; പുതിയ പ്രസ്താവനയുമായി സൂര്യ കുമാര്‍ യാദവ്
രണ്ട് കോടി രൂപ അടിസ്ഥാന വിലയുമായാണ് 25കാരനായ ബിഷ്ണോയി ലേലത്തില്‍ പ്രവേശിച്ചത്. 2025-26 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 8.40 എന്ന ഇക്കോണമിയില്‍ പന്തെറിഞ്ഞ ഗുജറാത്ത് ലെഗ് സ്പിന്നര്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി. ഐപിഎല്‍ 2020 ല്‍ എമര്‍ജിങ് പ്ലെയര്‍ നോമിനേഷന്‍ നേടി.
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് പുറമേ പഞ്ചാബ് കിങ്‌സിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 77 മത്സരങ്ങളില്‍ 8.21 എന്ന ഇക്കോണമിയില്‍ 72 വിക്കറ്റുകള്‍ വീഴ്ത്തി. മിനി ലേലത്തില്‍ ഏറ്റവും വിലയേറിയ ഇന്ത്യന്‍ കളിക്കാരനായി ബിഷ്‌ണോയ് മാറുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര പ്രവചിച്ചിരുന്നു. 2025 ഐപിഎല്ലില്‍ 11 കോടി രൂപയ്ക്ക് നിലനിര്‍ത്തപ്പെട്ട താരമാണ് ബിഷ്ണോയി.
ഇത്തവണ വിലയേറിയ ഇന്ത്യന്‍ താരമാവുമെന്ന് കരുതപ്പെട്ട വെങ്കടേഷ് അയ്യര്‍ 7 കോടി രൂപയ്ക്ക് ആര്‍സിബിയിലെത്തി. 23.75 കോടി രൂപയ്ക്ക് ഐപിഎല്‍ 2025 ലേലത്തില്‍ കെകെആര്‍ വാങ്ങിയ വെങ്കടേഷിനെ ഫോം ഔട്ട് കാരണമാണ് റിട്ടന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത്.
ലേലത്തിന്റെ തുടക്കത്തില്‍ വിറ്റുപോയ കളിക്കാര്‍
ഡേവിഡ് മില്ലര്‍ (ഡിസി)- 2 കോടി, കാമറൂണ്‍ ഗ്രീന്‍ (കെകെആര്‍)- 25.20 കോടി, വനിന്ദു ഹസരംഗ (എല്‍എസ്ജി)- 2 കോടി, വെങ്കടേഷ് അയ്യര്‍ (ആര്‍സിബി)- 7 കോടി, ക്വിന്റണ്‍ ഡി കോക്ക് (എംഐ)- 1 കോടി, ബെന്‍ ഡക്കറ്റ് (ഡിസി)- 2 കോടി, ഫിന്‍ അലെന്‍ (കെകെആര്‍)- 2 കോടി, ജേക്കബ് ഡഫി (ആര്‍സിബി)- 2 കോടി, മതീഷ പതിരാണ (കെകെആര്‍)- 18 കോടി, ആന്റിച്ച് നോര്‍ട്ട്‌ജെ (എല്‍എസ്ജി)- 2 കോടി, രവി ബിഷ്ണോയി (ആര്‍ആര്‍)- 7.20 കോടി, അഖീല്‍ ഹുസൈന്‍ (സിഎസ്‌കെ)- 2 കോടി, ഔഖിബ് ദാര്‍ (ഡിസി)- 8.40 കോടി, പ്രശാന്ത് വീര്‍ (സിഎസ്‌കെ)- 14.20 കോടി, ശിവാങ് കുമാര്‍ (എസ്ആര്‍എച്ച്)- 30 ലക്ഷം.








English (US) ·