IPL 2026 Final: ഫെെനലിൽ ​ഗുജറാത്ത് തോറ്റു, ശുഭ്മാൻ ​ഗിൽ ഇനി ഇന്ത്യൻ ടി20 ടീമിലെത്തുമോ? സാധ്യത വിരളം; കാരണങ്ങൾ ഇതാ

16 hours ago 1
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ഗുജറാത്ത് ടെെറ്റൻസിന്റെ കിരീട മോഹം ഫെെനലിൽ അവസാനിച്ചിരിക്കുകയാണ്. ആർസിബിയോട് അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് ഗുജറാത്തിന് നേരിടേണ്ടി വന്നത്. സ്വന്തം തട്ടകമായ അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഗുജറാത്തിന് എട്ട് വിക്കറ്റിന് 155 റൺസാണ് നേടാനായത്. മറുപടിക്കിറങ്ങിയ ആർസിബി രണ്ടോവറും അഞ്ച് വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു.

ഫെെനലിലെ ഗുജറാത്തിന്റെ തോൽവിയോടെ ഏറ്റവും കൂടുതൽ തിരിച്ചടി നേരിടേണ്ടി വരുന്നത് നായകനായ ശുഭ്മാൻ ഗില്ലിനാണെന്ന് പറയാം. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമിന്റെ നായകനായ ശുഭ്മാൻ ഗില്ലിന് ടി20 ടീമിൽ ഇടമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ടി20യിലേക്ക് ശക്തമായി തിരിച്ചെത്താമെന്ന് പ്രതീക്ഷിച്ച ഗില്ലിന് ഫെെനലിൽ മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമായിരുന്നു.

15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്


എന്നാൽ ഫെെനലിൽ വെറും 10 റൺസാണ് ഗില്ലിന് നേടാനായത്. ഓപ്പണറായി ഇറങ്ങിയ ഗില്ലിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ പോയി. ഷോർട്ട് ബോൾ കെണിയിൽ ഗില്ല് വീഴുകയായിരുന്നു. ഈ സീസണിൽ ഗംഭീര പ്രകടനങ്ങൾ നടത്താൻ ഗില്ലിന് സാധിച്ചിരുന്നെങ്കിലും ഫെെനലിൽ നിലവാരം കാട്ടാൻ സാധിക്കാതെ പോയി. രണ്ടാം ക്വാളിഫയറിലെ ഗില്ലിന്റെ വെടിക്കെട്ട് സെഞ്ചുറി ടീമിന് ഫെെനൽ ടിക്കറ്റ് നേടിക്കൊടുത്തെങ്കിലും കലാശപ്പോരാട്ടത്തിൽ അടിപതറി.

ഇതോടെ ശുഭ്മാൻ ഗില്ലിന്റെ ഇന്ത്യയുടെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷകൾക്ക് കൂടിയാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ഫെെനലിൽ കപ്പടിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചുവരവ് മാത്രമല്ല നായകസ്ഥാനത്തേക്ക് എത്താനുള്ള അവസരം കൂടി ഗില്ലിന് മുന്നിലുണ്ടായിരുന്നു. എന്നാൽ ഇനി അദ്ദേഹത്തിന് തിരിച്ചുവരവ് എളുപ്പമായിരിക്കില്ല.
Samayam MalayalamRCB vs GT IPL 2026 Final: ​ഗില്ലിന്റെ വലിയ പിഴവ്, എന്തുകൊണ്ട് അത് ചെയ്തില്ല? ​ഗുജറാത്തിന്റെ തോൽവിയുടെ കാരണങ്ങളിതാ
ഓപ്പണിങ്ങിൽ സഞ്ജു സാംസണും അഭിഷേക് ശർമയും ഇതിനോടകം തകർത്ത് കളിക്കുന്നുണ്ട്. ഈ സീസണിൽ ഓറഞ്ച് ക്യാപ്പടക്കം നേടിയ വെെഭവ് സൂര്യവംശിയും ഓപ്പണർ റോളിൽ ഇടം പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ആക്രമണോത്സക ടി20 ശെെലിയിലേക്ക് ഗില്ലിന് കടന്നുവരവ് പ്രയാസമാണെന്ന് തന്നെ പറയാം. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ 30 അംഗ പ്രാഥമിക ടീമിൽ നിന്നും ഗില്ലിനെ തഴഞ്ഞിരുന്നു. ടി20യിലേക്ക് തൽക്കാലം ഗില്ലിനെ തിരികെ വിളിക്കേണ്ടെന്ന നിലപാടിലേക്ക് ടീം മാനേജ്മെന്റ് എത്താനുള്ള സാധ്യതയാണ് കൂടുതൽ.

അതേ സമയം രജത് പാട്ടീധാർ തകർപ്പൻ പ്രകടനമാണ് നടത്തിയത്. കപ്പില്ലാതെ പ്രയാസപ്പെട്ട ആർസിബിയെ തുടർച്ചയായി രണ്ട് കിരീടത്തിലേക്കെത്തിക്കാൻ രജത്തിന് സാധിച്ചു. കൂടാതെ ബാറ്റുകൊണ്ടും വെടിക്കെട്ട് പ്രകടനമാണ് താരം നടത്തിയത്. ഇന്ത്യയുടെ ടി20 ടീമിൽ നാലാം നമ്പറിലേക്ക് രജത് എത്താൻ സാധ്യത കൂടുതലാണ്. നിലവിൽ നാലാം നമ്പറിൽ കളിക്കുന്ന സൂര്യകുമാർ യാദവിന്റെ സീറ്റ് ഇതിനോടകം തെറിച്ച അവസ്ഥയാണ്.

RCB vs GT IPL 2026 Final: ധോണിയും രോഹിത്തും ഇനി പിന്നിൽ, രജത് ആ സിംഹാസനത്തിൽ ഒറ്റക്കിരിക്കും; ആർസിബി ക്യാപ്റ്റന് ചരിത്ര നേട്ടം

മികച്ച പ്രകടനം നടത്താൻ സാധിക്കാത്ത സൂര്യയെ ഇന്ത്യ തഴഞ്ഞേക്കും. ഇതോടെ നാലാം നമ്പറിലേക്ക് രജത്തിന് എത്താൻ സാധിച്ചേക്കും. ഗില്ലിന്റെ അഭാവം ഉണ്ടായാൽ ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് സഞ്ജു സാംസൺ എത്താനുള്ള സാധ്യതയും ഉയർന്നിരിക്കുകയാണെന്ന് പറയാം


വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article