ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ആർസിബിയോട് തോറ്റിരുന്നു. എന്നാൽ രണ്ടാം ക്വാളിഫയറിൽ ശക്തമായ തിരിച്ചുവരവാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാവില്ലെന്നുറപ്പാണ്. രണ്ടാം ക്വാളിഫയറിൽ ആർക്കാണ് മുൻതൂക്കം? കണക്കുകൾ നോക്കി വിലയിരുത്താം.
ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!
നേർക്കുനേർ കണക്കിൽ രാജസ്ഥാനെതിരേ ഗുജറാത്തിന് മുൻതൂക്കമുണ്ട്. 10 മത്സരത്തിൽ നേർക്കുനേർ എത്തിയപ്പോൾ ഏഴ് ജയമാണ് ഗുജറാത്ത് നേടിയത്. മൂന്ന് തവണയാണ് രാജസ്ഥാന് ജയിക്കാനായത്. ഈ സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഓരോ ജയം വീതം ഇരു ടീമും നേടി. ഗുജറാത്ത് 77 റൺസിന് ജയിച്ചപ്പോൾ രാജസ്ഥാൻ 6 റൺസിനാണ് ഗുജറാത്തിനെ തോൽപ്പിച്ചത്.
നിലവിലെ ടീം കരുത്ത് നോക്കുമ്പോൾ രാജസ്ഥാനെക്കാൾ ഒരുപടി മുകളിലാണ് ഗുജറാത്തുള്ളത്. രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് നിരയിൽ വിശ്വസിക്കാവുന്ന താരം വെെഭവ് സൂര്യവംശി മാത്രമാണ്. വെെഭവ് ഫ്ളോപ്പായാൽ രാജസ്ഥാൻ പതറുമെന്ന കാര്യം ഉറപ്പാണ്. സൺറെെസേഴ്സ് ഹെെദരാബാദിനെതിരായ എലിമിനേറ്ററിൽ വെെഭവിന്റെ പ്രകടനം മാറ്റി നിർത്തിയാൽ എന്താണ് രാജസ്ഥാനെന്ന് വ്യക്തമാവും.
RR vs SRH IPL 2026 Eliminator: 15.2 ഓവറിൽ 4ന് 207, പിന്നെ രാജസ്ഥാന് കൂട്ടത്തകർച്ച; ദേഷ്യമടക്കാനാവാതെ വെെഭവ്, പ്രതികരണം വെെറൽ
ദ്രുവ് ജുറേൽ അർധ സെഞ്ചുറി പ്രകടനം നടത്തിയെങ്കിലും സ്ഥിരത ചോദ്യമാണ്. യശ്വസി ജയ്സ്വാൾ സീസണിൽ നനഞ്ഞ പടക്കമാവുന്നു. റിയാൻ പരാഗ് പരിക്കിന്റെ പിടിയിലാണെന്ന് താരം തന്നെ തുറന്ന് പറഞ്ഞിരിക്കുന്നു. മധ്യനിരയിൽ ആരും മികവ് കാട്ടുന്നില്ല. ഈ സാഹചര്യത്തിൽ രാജസ്ഥാന് മുന്നിൽ ആശങ്കകളേറെയാണ്. വെെഭവ് എന്ന 15കാരന്റെ തോളിലേറി രാജസ്ഥാന് എത്രത്തോളം മുന്നോട്ട് പോകാനാവുമെന്നതാണ് കണ്ടറിയേണ്ടത്.
അതേ സമയം ഗുജറാത്ത് ടെെറ്റൻസിലേക്ക് വരുമ്പോൾ സൂപ്പർ താരങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ടോപ് ത്രീ മികച്ച ഫോമിലാണ് കളിക്കുന്നത്. ശുഭ്മാൻ ഗിൽ-സായ് സുദർശൻ കൂട്ടുകെട്ട് രാജസ്ഥാന് വലിയ വെല്ലുവിളി തീർക്കുമെന്നുറപ്പ്. പിന്നാലെ തല്ലിത്തകർക്കാൻ ജോസ് ബട്ലറുണ്ട്. വാഷിങ്ടൺ സുന്ദറിനൊപ്പം രാഹുൽ തെവാത്തിയ കൂടി ഫോമിലേക്കെത്തിയതോടെ ഗുജറാത്ത് കൂടുതൽ കരുത്തരായിരിക്കുകയാണ്.
RR vs SRH IPL 2026 Eliminator: അടിയുടെ പൊടിപൂരം, പ്ലേ ഓഫിൽ വെെഭവിന് ചരിത്ര റെക്കോഡ്, ക്രിസ് ഗെയ്ലിന്റെ സിക്സർ റെക്കോഡ് തൂക്കി
ഗുജറാത്തിന്റെ ബൗളർമാരെല്ലാം മികച്ച ഫോമിലാണുള്ളത്. ആർസിബിയോട് അൽപ്പം പതറിയെങ്കിലും അവരുടെ മികവിനെ വിലകുറച്ച് കാണാനാവില്ല. മുഹമ്മദ് സിറാജ്, കഗിസോ റബാഡ കൂട്ടുകെട്ട് പവർപ്ലേയിൽ എത്രത്തോളം മികവ് കാട്ടും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും മധ്യ ഓവറുകളിൽ എറിഞ്ഞ് പിടിക്കാൻ ശേഷിയുള്ളവരുമാണ്.
നിലവിലെ സാഹചര്യത്തിൽ രാജസ്ഥാനെതിരെ ഗുജറാത്തിന് വ്യക്തമായ മുൻതൂക്കം അവകാശപ്പെടാനാവും. എന്നാൽ വെെഭവ് സൂര്യവംശിയെ ഒരിക്കലും വിലകുറിച്ച് കാണാനാവില്ല. താരം കടന്നാക്രമണത്തോടെ വമ്പൻ സ്കോറിലേക്ക് പോയാൽ അത് വലിയ തിരിച്ചടിയാവും. എന്നാൽ കഴിഞ്ഞ മത്സരത്തിൽ വെെഭവിനെ പൂട്ടിയ അതേ തന്ത്രം ഗുജറാത്ത് പയറ്റാനുള്ള സാധ്യതയാണ് കൂടുതൽ.








English (US) ·