Authored by: നിഷാദ് അമീന്‍|Samayam Malayalam•15 Nov 2025, 2:42 pm
IPL 2026: ചെന്നൈ സൂപ്പര്‍ കിങ്‌സ് (CSK) 17 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്ലെയര്‍ ഡീലിലൂടെ സഞ്ജു സാംസണിനെ (Sanju Samson) സ്വന്തമാക്കി. ദീര്‍ഘകാല ലക്ഷ്യങ്ങളോടെ സഞ്ജുവിനെ ഏറ്റെടുത്തത് സിഎസ്‌കെയില്‍ പലര്‍ക്കും ഭീഷണി ഉയര്‍ത്തുന്നു.
ഹൈലൈറ്റ്:
- റുതുരാജിന് ക്യാപ്റ്റന്‍സി നഷ്ടമായേക്കും
- ഉര്‍വിലിന് ധോണിയുടെ പിന്‍ഗാമിയാകാനാവില്ല
- ആയുഷിന്റെ ഓപണര്‍ സ്ഥാനത്തിന് ഭീഷണി
റുതുരാജ് ഗെയ്ക്‌വാദ്, ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍(ഫോട്ടോസ്- Agencies)സെഞ്ചുറിയടിച്ച് റുതുരാജ്; ഇന്ത്യന്‍ എ ടീമിന് തകര്‍പ്പന്‍ വിജയം
സഞ്ജുവും ജഡേജയും ഐപിഎല്ലില്‍ പരിചയസമ്പന്നരാണ്. സഞ്ജു 177 ഐപിഎല്‍ മത്സരങ്ങളും ജഡേജ 250-ലധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി കാത്തിരുന്ന പിന്‍ഗാമിയേയണ് സഞ്ജുവിലൂടെ സിഎസ്‌കെയ്ക്ക് ലഭിച്ചിരിക്കുന്നത്. അവരുടെ സൂപ്പര്‍ താരം എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കും ഇത്. സിഎസ്‌കെയുടെ ടോപ് ഓര്‍ഡര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും വിക്കറ്റ് കീപ്പറാവാനും ക്യാപ്റ്റന്‍സി ഏറ്റെടുക്കാനും കഴിയുന്ന ഒരു ത്രീ-ഇന്‍-വണ്‍ ക്രിക്കറ്ററാണ് സഞ്ജു.
സഞ്ജുവിന്റെ വരവില്‍ സിഎസ്‌കെ ആരാധകര്‍ ആഹ്ലാദത്തിലാണ്. ഐപിഎല്ലില്‍ ഏറ്റവും ആരാധകരുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് സിഎസ്‌കെ. സഞ്ജുവിനും വിപുലമായ ആരാധകവൃന്ദമുണ്ട്. ദക്ഷിണേന്ത്യന്‍ ഫ്രാഞ്ചൈസിയിലേക്ക് സഞ്ജു വരുന്നത് മലയാളി ആരാധകകരേയും മറ്റും കൂടുതലായി ആകര്‍ഷിക്കുമെന്ന് സിഎസ്‌കെ കരുതുന്നു.
സഞ്ജുവിന്റെ വരവ് സിഎസ്‌കെയില്‍ പലര്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. റുതുരാജ് ഗെയ്ക്‌വാദ്, ഉര്‍വില്‍ പട്ടേല്‍, ആയുഷ് മാത്രെ എന്നീ മൂന്ന് താരങ്ങള്‍ക്ക് സഞ്ജു നേരിട്ടുള്ള ഭീഷണിയാണ്. ഐപിഎല്ലില്‍ ഏറ്റവും പരിചയസമ്പന്നനായ ക്യാപ്റ്റന്‍മാരില്‍ ഒരാളായ സഞ്ജുവിന്റെ വരവ് റുതുരാജിന്റെ ക്യാപ്റ്റന്‍സി സ്ഥാനം നഷ്ടപ്പെടുത്തിയേക്കും.
റുതുരാജ് ഗെയ്ക്‌വാദ്
വരുന്ന സീസണില്‍ സഞ്ജു സിഎസ്‌കെ നയിക്കുമോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ധോണിയുടെ പിന്‍ഗാമിയായി ദീര്‍ഘകാല ലക്ഷ്യങ്ങളോടെയാണ് റിക്രൂട്ട്‌മെന്റ്. അതുകൊണ്ടാണ് ജഡേജയെ പോലൊരു സീനിയര്‍ താരത്തെ വിട്ടുനല്‍കിയും രാജസ്ഥാന്റെ മറ്റ് ആവശ്യങ്ങള്‍ക്കെല്ലാം വഴങ്ങിയും സഞ്ജുവിനെ സ്വീകരിച്ചത്. ക്യാപ്റ്റന്‍സിയില്‍ റുതുരാജിനേക്കാള്‍ അനുഭവവും വിജയചരിത്രമുള്ള സഞ്ജുവിന് സ്ഥാനം കൈമാറാന്‍ സിഎസ്‌കെ അധികകാലം കാത്തിരിക്കില്ല.
ആയുഷ് മാത്രെ
സഞ്ജുവിന് ഇഷ്ട ബാറ്റിങ് പൊസിഷനായ ഓപണര്‍ സ്ഥാനം സിഎസ്‌കെ നല്‍കുമെന്ന് ഉറപ്പാണ്. അവര്‍ക്ക് ടോപ് ഓര്‍ഡര്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. സഞ്ജു വരുന്നതോടെ യുവ ഓപണര്‍ ആയുഷ് മാത്രെയ്ക്ക് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ പ്രയാസമായിരിക്കും. ഇന്ത്യന്‍ അണ്ടര്‍-19 ടീം അംഗമായ ആയുഷ് ഇന്ത്യ എ ടീം അംഗമാണ്. ഐപിഎല്ലില്‍ 18കാരന്‍ ഇതുവരെ ഏഴ് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
ഉര്‍വില്‍ പട്ടേല്‍
സിഎസ്‌കെയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഉര്‍വില്‍ പട്ടേലിനും സഞ്ജു വരവ് വലിയ തിരിച്ചടിയാണ്. ധോണിക്ക് പിന്‍ഗാമിയായി ഉയരാനുള്ള ഉര്‍വിലിന്റെ മോഹം സമീപകാലത്തൊന്നും പൂവണിയില്ല. 27കാരന് ഇതുവരെ മൂന്ന് ഐപിഎല്‍ മാച്ചുകളില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. ഉര്‍വില്‍ ഓപണര്‍ സ്ഥാനം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ബാറ്റര്‍ കൂടിയാണ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·