യശ്വസി ജയ്സ്വാൾ , റിയാൻ പരാഗ്, ദ്രുവ് ജുറേൽ എന്നിവരെല്ലാം രാജസ്ഥാൻ റോയൽസ് നിരയിലുണ്ട്. പക്ഷെ ഇപ്പോൾ കെെയടികളെല്ലാം ഏറ്റുവാങ്ങുന്നത് ആ 15 വയസുകാരനാണ്. വരുന്ന സീസണിൽ രാജസ്ഥാൻ ആരെ നിലനിർത്തിയില്ലെങ്കിലും വെെഭവിനെ നിലനിർത്തുമെന്ന കാര്യം ഉറപ്പാണ്. വെെഭവിന്റെ വരവോടെ രാജസ്ഥാൻ ടീമിൽ വില നഷ്ടപ്പെട്ടൊരു താരമുണ്ട്.
ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!
അത് മറ്റാരുമല്ല യശ്വസി ജയ്സ്വാളാണ്. പ്രതിഭാശാലിയായ താരമാണെങ്കിലും ഇപ്പോൾ വെെഭവിന്റെ തണലിൽ താരം ഒതുങ്ങിപ്പോവുകയാണ്. രാജസ്ഥാനിൽ തുടർന്നാൽ താരത്തിന് ഉയർന്നുവരവ് പ്രയാസമായിരിക്കുമെന്നുറപ്പാണ്. ഇപ്പോഴിതാ ജയ്സ്വാളിന് കരിയർ മെച്ചപ്പെടുത്താൻ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മുംബെെ, സിഎസ്കെ താരമായ അമ്പാട്ടി റായുഡു.
ആഭ്യന്തര ക്രിക്കറ്റിൽ മുംബെെ താരമായ റായുഡു മുംബെെ ഇന്ത്യൻസിലേക്ക് പോകുന്നത് കരിയറിൽ ഗുണം ചെയ്യുമെന്നാണ് റായുഡു നിർദേശിക്കുന്നത്. 'യശ്വസി ജയ്സ്വാൾ ടീം മാറേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. കാരണം വെെഭവിനൊപ്പം ബാറ്റ് ചെയ്യേണ്ടി വരുമ്പോൾ എല്ലാ സമയത്തും ജയ്സ്വാൾ നിഴലായ് മാറുകയാണ്. അവന്റേതായ ശെെലിയിൽ അവനൊരു സൂപ്പർ താരമാണ്. മറ്റൊരു ടീമിലേക്ക് പോയാൽ അവൻ മത്സരങ്ങൾ തന്റേതായ നിലയിൽ വിജയിപ്പിക്കാൻ സാധിക്കും.
RR vs SRH IPL 2026 Eliminator: 15.2 ഓവറിൽ 4ന് 207, പിന്നെ രാജസ്ഥാന് കൂട്ടത്തകർച്ച; ദേഷ്യമടക്കാനാവാതെ വെെഭവ്, പ്രതികരണം വെെറൽ
അവന് അത്തരമൊരു ഇടവും അവസരവുമാണ് വേണ്ടത്. ഒരു സീനിയർ താരമാണ് അവനോടൊപ്പം ഓപ്പണിങ്ങിൽ ഇറങ്ങുന്നതെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ല. എന്ത് സംഭവിച്ചാലും അവൻ സന്തോഷവാനായിരിക്കും. നോൺ സ്ട്രെെക്കറുമായി മത്സരിക്കേണ്ട സാഹചര്യവും അവന് വരില്ല' ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയിൽ സംസാരിക്കവെ റായുഡു പറഞ്ഞു.
മുംബെെ ഇന്ത്യൻസിൽ അടുത്ത സീസണിൽ വലിയ മാറ്റങ്ങൾ ഉറപ്പാണ്. മോശം ഫോമിലൂടെ കടന്ന് പോകുന്ന മുംബെെ നിരയിൽ വലിയ മാറ്റം അടുത്ത സീസണിലുണ്ടാവും. അടുത്ത സീസണിലേക്ക് ജയ്സ്വാളിനെ മുംബെെ നോട്ടമിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നതാണ്. മുംബെെയിൽ കളിച്ചാൽ ജയ്സ്വാളിന് മികച്ച പിന്തുണ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.
വരുന്ന സീസണിൽ മുംബെെയുടെ സ്റ്റാർ താരമായി മാറിയാൽ ഭാവിയിൽ മുംബെെയുടെ നായകനായി മാറാനുള്ള അവസരം പോലും ജയ്സ്വാളിനെ കാത്തിരിക്കുന്നുണ്ട്. എന്നാൽ രാജസ്ഥാനിൽ തുടർന്നാൽ ഇത്തരമൊരു അവസരം ജയ്സ്വാളിന് ലഭിക്കില്ല. രാജസ്ഥാനിൽ ജയ്സ്വാൾ മികവ് കാട്ടിയാലും വെെഭവുമായുള്ള താരതമ്യപ്പെടുത്തലുണ്ടാവും. ഇത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കും.
ജയ്സ്വാൾ ഇപ്പോൾ രാജസ്ഥാനിൽ സംതൃപ്തനല്ലെന്ന് തന്നെ പറയാം. എലിമിനേറ്ററിൽ ബാറ്റിങ്ങിന് ശേഷം ജയ്സ്വാളിനെ പുറത്തിരുത്തി ഇംപാക്ട് പ്ലയറെ ഇറക്കിയിരുന്നു. ജയ്സ്വാൾ രാജസ്ഥാൻ വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. അത് മുംബെെയിലേക്കാവുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.








English (US) ·