IPL 2026: ഓപ്പണിങ്ങിൽ തിളങ്ങാനാവാതെ റുതുരാജ്, വീണ്ടും ഫ്ളോപ്പായി; റോൾ മാറേണ്ടത് അത്യാവശ്യം, കണക്കുകൾ നിരാശപ്പെടുത്തും

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam14 Apr 2026, 8:17 p.m. IST

IPL 2026: ചെന്നെെ സൂപ്പർ കിങ്സ് നായകനായ റുതുരാജ് ​ഗെയ്ക് വാദ് ഐപിഎല്ലിൽ മികച്ച റെക്കോഡുള്ള താരമാണ്. ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പടക്കം നേടിയിട്ടുള്ള റുതുരാജ് ഇത്തവണ തീർത്തും നിരാശപ്പെടുത്തുകയാണ്

ഹൈലൈറ്റ്:

  • സഞ്ജു സാംസൺ മികവ് തുടരുന്നു
  • റുതുരാജിന് ഓപ്പണർ റോളിൽ തിളങ്ങാനാവുന്നില്ല
  • ഓപ്പണിങ്ങിൽ സിഎസ്കെയ്ക്ക് മികച്ച തുടക്കമില്ല
ruturaj gaikwadറുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ചെന്നെെ സൂപ്പർ കിങ്സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദിന്റെ മോശം പ്രകടനം തുടരുന്നു. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരേയും റുതുരാജ് നിരാശപ്പെടുത്തി മടങ്ങിയിരിക്കുകയാണ്. ആറ് പന്ത് നേരിട്ട് ഏഴ് റൺസാണ് റുതുരാജിന് നേടാനായത്. ഒരു ബൗണ്ടറി നേടിയെങ്കിലും അത് ഭാഗ്യത്തിനാണ് സ്ലിപ്പിൽ ക്യാച്ചാവാതെ പോയത്. ഓപ്പണർ റോളിൽ പഴയ മികവ് കാട്ടാൻ റുതുരാജിന് സാധിക്കുന്നില്ലെന്ന് തന്നെ പറയാം. അഞ്ച് മത്സരത്തിൽ നിന്ന് ആകെ 63 റൺസാണ് റുതുരാജ് നേടിയത്. 12.60 ശരാശരിയും 105 സ്ട്രെെക്ക് റേറ്റുമാണ് റുതുരാജിനുള്ളത്. 28 റൺസാണ് റുതുരാജിന്റെ ഈ സീസണിലെ ഉയർന്ന സ്കോർ. സിഎസ്കെ വലിയ പ്രതീക്ഷകൾ വെക്കുമ്പോഴും ഇതിനൊത്തുയരാൻ റുതുരാജിന് സാധിക്കുന്നില്ല.

നൂറിന് നൽകിയ ഉപദേശം; റുതുരാജിന് പകരം സഞ്ജു സിഎസ്കെ ക്യാപ്റ്റനാകുമോ?


സഞ്ജു സാംസണിന്റെ വരവിന് ശേഷം റുതുരാജ് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ്. ഈ ഭീതി റുതുരാജിന്റെ ഫോമിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോയെന്നതാണ് സംശയിക്കേണ്ടത്. റുതുരാജ് ഇതേ ഫോമിൽ തുടരുന്നത് മുന്നോട്ട് പോക്കിനെ പ്രതികൂലമായി ബാധിച്ചേക്കും. റുതുരാജിന് ഫോമിലേക്ക് തിരിച്ചെത്താൻ റോൾ മാറേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

സഞ്ജു സാംസണിനൊപ്പം ആയുഷ് മാത്രെയെ ഓപ്പണറാക്കി റുതുരാജ് മൂന്നാം നമ്പറിലേക്ക് മാറുന്നതാണ് നല്ലത്. നിലവിലെ ഫോമിൽ റുതുരാജ് ഓപ്പണർ റോളിൽ തുടരുന്നത് ടീമിനേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പറയാം. മികച്ച തുടക്കം നൽകാൻ ഈ സീസണിലെ ഒരു മത്സരത്തിലും റുതുരാജിന് സാധിച്ചിട്ടില്ല. ഇത് പിന്നാലെ എത്തുന്ന താരങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്.
Samayam MalayalamIPL 2026: 30 ലക്ഷം പ്രതിഫലം, അരങ്ങേറ്റത്തിൽ ചരിത്രമെഴുതിയ പ്രഫുൽ ആരാണ്? വരുൺ ആരോൺ കണ്ടെത്തിയ നിധി, ടീമിലെത്തിയത് ഇങ്ങനെ
റുതുരാജ് ഗെയ്ക് വാദ് ഐപിഎല്ലിലെ റൺവേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പ് നേടിയിട്ടുള്ള താരമാണ്. എന്നാൽ ഈ സീസണിൽ നായകനെന്ന നിലയിൽ ഉത്തരവാദിത്തം കാട്ടാനോ ഓപ്പണർ റോളിൽ തിളങ്ങാനോ റുതുരാജിന് സാധിക്കുന്നില്ല. റുതുരാജ് ഗെയ്ക് വാദിന് ഇന്ത്യയുടെ ടി20 ടീമിൽ നിർണ്ണായക ഇടം നേടിയെടുക്കാൻ സാധിച്ചിട്ടില്ല. ഏകദിന ഫോർമാറ്റിലും സീറ്റുറപ്പിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ റുതുരാജിന് ഇത്തവണത്തെ ഐപിഎൽ വളരെ പ്രധാനപ്പെട്ടതായിരുന്നു. പക്ഷെ അവസരത്തിനൊത്തുയരാൻ ക്യാപ്റ്റന് സാധിക്കുന്നില്ലെന്നതാണ് പ്രശ്നം. ഇതേ പ്രകടനം വരുന്ന മത്സരങ്ങളിലും തുടർന്നാൽ റുതുരാജിനെ സിഎസ്കെ വരുന്ന സീസണിന് മുമ്പ് നായകസ്ഥാനത്ത് നിന്ന് പുറത്താക്കാൻ സാധ്യത കൂടുതലാണ്. രവീന്ദ്ര ജഡേജക്ക് ശേഷം സിഎസ്കെ നായകസ്ഥാനത്തേക്കെത്തിയ റുതുരാജിന് ഇതുവരെ ടീമിനെ മികച്ച നിലയിലേക്ക് എത്തിക്കാനായിട്ടില്ല.
IPL 2026: സൂര്യകുമാറിന്റെ കാലം കഴിഞ്ഞോ? ഇന്ത്യൻ ടി20 ടീമിലെ നാലാം നമ്പർ നോട്ടമിട്ട് ശ്രേയസും രജത്തും; ഗംഭീറിന്റെ തീരുമാനം നിർണ്ണായകം

ഒരുവശത്ത് സഞ്ജു സാംസൺ പ്രതീക്ഷ നൽകി മുന്നോട്ട് പോവുകയാണ്. രാജസ്ഥാൻ റോയൽസ് നായകസ്ഥാനം ഉപേക്ഷിച്ചെത്തിയ സഞ്ജു ആദ്യ മൂന്ന് മത്സരത്തിലും മികവ് കാട്ടാൻ സാധിച്ചിരുന്നില്ല. എന്നാൽ‌ ഡൽഹി ക്യാപിറ്റൽസിനെതിരേ കിടിലൻ സെഞ്ചുറിയോടെ സഞ്ജു തിളങ്ങി. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരേയും സഞ്ജു ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.


ഇത് റുതുരാജ് ഗെയ്ക് വാദിന് സമ്മർദ്ദം നൽകുന്ന കാര്യമാണ്. എംഎസ് ധോണി വലിയ പിന്തുണ സഞ്ജു സാംസണ് നൽകുന്നുണ്ട്. സഞ്ജുവിനെ സിഎസ്കെയിലേക്കെത്തിക്കാൻ ഇടപെട്ടത് ധോണിയാണ്. അതുകൊണ്ടുതന്നെ റുതുരാജിന്റെ സീറ്റ് നിലവിൽ കെെയാലപ്പുറത്തെ തേങ്ങ പോലെയാണെന്ന് പറയാം. ഇതിന്റെ സമ്മർദ്ദമാണ് താരത്തെ വേട്ടയാടുന്നതെന്ന് പറഞ്ഞാലും അത് തെറ്റാകില്ല.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article