Authored by: നിഷാദ് അമീന്‍|Samayam Malayalam•9 Dec 2025, 1:41 p.m. IST
IPL 2026 Auction: കേരളത്തിന്റെ 19 കാരന്‍ അഹമ്മദ് ഇമ്രാന്‍, 20 വയസ്സുള്ള ഏദന്‍ ആപ്പിള്‍ ടോം തുടങ്ങി 11 പേര്‍ ഐപിഎല്‍ 2026 അന്തിമ ലേല പട്ടികയില്‍. എംഐ വിട്ടയച്ച വിഗ്നേഷ് പുത്തൂര്‍ ലേലത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ എസ്ആര്‍എച്ച് താരമായിരുന്ന സച്ചിന്‍ ബേബിയുടെ പേര് കാണാനില്ല.
ഹൈലൈറ്റ്:
- വിഷ്ണു വിനോദ് പട്ടികയിലില്ല
- ഉയര്‍ന്ന വില സന്ദീപ് വാര്യര്‍ക്ക്
- ആസിഫിന് അടിസ്ഥാന വില 40 ലക്ഷം
വിഘ്‌നേഷ് പുത്തൂരും കെഎം ആസിഫും ഐപിഎല്‍ അന്തിമ ലേല പട്ടികയില്‍.(ഫോട്ടോസ്- Agencies)മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ; നിര്‍ണായകമായത് ഈ ഘടകങ്ങള്‍
ഐപിഎല്‍ 2026 അന്തിമ ലേല പട്ടികയില്‍ ഉള്‍പ്പെട്ട മലയാളി താരങ്ങള്‍.
(ലേല പട്ടികയിലെ നമ്പര്‍, താരം, കാറ്റഗറി, വയസ്സ്, അടിസ്ഥാന വില ക്രമത്തില്‍)
- 49. ഏദന്‍ ആപ്പിള്‍ ടോം. യുഎഎല്‍1, 20 വയസ്സ്, 30 ലക്ഷം
- 65. വിഗ്നേഷ് പുത്തൂര്‍. യുഎസ്പി1, 25 വയസ്സ്, 30 ലക്ഷം
- 110. രോഹന്‍ കുന്നുമ്മല്‍. യുബിഎ2, 27 വയസ്സ്, 30 ലക്ഷം
- 113. സല്‍മാന്‍ നിസാര്‍. യുബിഎ2, 28 വയസ്സ്, 30 ലക്ഷം
- 135. കെഎം ആസിഫ്. യുഎഫ്എ, 32 വയസ്സ്, 40 ലക്ഷം
- 230. സന്ദീപ് വാര്യര്‍. എഫ്എ4, 35 വയസ്സ്, 75 ലക്ഷം
- 233. അഹമ്മദ് ഇമ്രാന്‍. യുബിഎ4, 19 വയസ്സ്, 30 ലക്ഷം
- 240. അബ്ദുല്‍ ബാസിത്ത്. യുഎഎല്‍4, 27 വയസ്സ്, 30 ലക്ഷം
- 308. ശ്രീഹരി നായര്‍. യുഎഫ്എ6, 23 വയസ്സ്, 30 ലക്ഷം
- 336. അഖില്‍ സ്‌കറിയ. യുഎഎല്‍9, 27 വയസ്സ്, 30 ലക്ഷം
- 337. മുഹമ്മദ് ഷറഫുദ്ദീന്‍. യുഎഎല്‍9, 31 വയസ്സ്, 30 ലക്ഷം.
കേരളത്തിന്റെ പ്രതീക്ഷയായി ഉയര്‍ന്നുവരുന്ന താരങ്ങളാണ് 19 കാരന്‍ അഹമ്മദ് ഇമ്രാനും 20 വയസ്സുള്ള ഏദന്‍ ആപ്പിള്‍ ടോമും. പഞ്ചാബ് കിങ്‌സ് 95 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ തവണ ഏറ്റെടുത്ത മലയാളി താരം വിഷ്ണു വിനോദ് പട്ടികയിലില്ല. 2017ല്‍ ആര്‍സിബിക്കായി അരങ്ങേറിയ വിഷ്ണു 2021ല്‍ ഡിസി, 2022ല്‍ എസ്ആര്‍എച്ച് ടീമുകളുടെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 2023ല്‍ എംഐക്ക് വേണ്ടി കളിച്ചു.
ലേലത്തിന് മുമ്പ് പ്ലെയര്‍ ട്രേഡ് ചെയ്യപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിക്കും. കഴിഞ്ഞ സീസണില്‍ മൂന്ന് മലയാളി താരങ്ങള്‍ക്കാണ് ഐപിഎല്‍ ടീമുകളുടെ ഭാഗമാവാന്‍ കഴിഞ്ഞത്. സഞ്ജുവിന് പുറമേ മുന്‍ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദ്, ലെഗ് സ്പിന്നര്‍ വിഘ്‌നേഷ് എന്നിവരായിരുന്നു ഐപിഎല്ലിലെ കേരള താരങ്ങള്‍. ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ ഐപിഎലില്‍ പേരെടുത്ത മറുനാടന്‍ മലയാളികളാണ്.
2025ല്‍ വിഘ്‌നേഷ് പുത്തൂരിനെ 30 ലക്ഷം രൂപയ്ക്കാണ് എംഐ വാങ്ങിയത്. ലേലത്തില്‍ വിട്ടയച്ചെങ്കിലും തിരിച്ചെടുക്കാന്‍ സാധ്യതയുണ്ട്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ഇടംകൈ ലെഗ് സ്പിന്നര്‍ മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി കളിച്ചുവരുന്നു.








English (US) ·