Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•17 Apr 2026, 9:45 p.m. IST
IPL 2026: 25.2 കോടിക്ക് കെകെആർ ടീമിലെത്തിച്ച താരമായ കാമറൂൺ ഗ്രീൻ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ഗുജറാത്തിനെതിരേ നിർണ്ണായക അർധ സെഞ്ചുറിയോടെ ഗ്രീൻ ഫോമിലേക്കെത്തി
ഹൈലൈറ്റ്:
- ഡെത്തോവറുകളിൽ പതറി കെകെആർ
- റിങ്കു സിങ് ഫ്ളോപ്പ് ഷോ തുടരുന്നു
- കെകെആർ 180ന് ഓൾഔട്ടായി
കാമറൂൺ ഗ്രീൻ, റിങ്കു സിങ്(ഫോട്ടോസ്- ANI)കോഹ്‌ലിയെയും ഗെയ്‌ലിനെയും പിന്നിലാക്കി ബാബർ കുതിക്കുന്നു; ടി20യിൽ ചരിത്ര റെക്കോഡുമായി പാക് താരം
എന്നാൽ ഗ്രീനിന്റെ സെഞ്ചുറി മോഹം തകർത്തത് റിങ്കു സിങ് ങിന്റെ നീക്കമാണെന്ന് പറയാം. അൻകുൽ റോയ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ റിങ്കു സിങ് കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. ആദ്യ പന്തിൽ സിംഗിളെടുത്ത താരം രണ്ടാം പന്തിൽ പുറത്തായി. ഇത് കെകെആറിന്റെ ഡെത്തോവറിലെ കടന്നാക്രമണ പ്രതീക്ഷകൾ തകർത്തു. പിന്നാലെ ക്രീസിലെത്തിയ രമൺദീപ് സിങ്ങും അതിവേഗം റൺസുയർത്തിയപ്പോൾ ഏറെ നേരം നോൺസ്ട്രെെക്കിൽ ഗ്രീന് നിൽക്കേണ്ടി വന്നു.
രമൺദീപ് സിങ് 8 പന്തിൽ 17 റൺസെടുത്ത് പുറത്തായതിന് ശേഷം സുനിൽ നരെയ്നാണ് ക്രീസിലെത്തിയത്. വമ്പനടിക്കാരനായ നരെയ്ൻ അഞ്ച് പന്തുകൾ ഡോട്ടാക്കി റൺസൊന്നും നേടാതെ പുറത്തായി. ഇതോടെ ഗ്രീനിന്റെ മുകളിലേക്ക് സമ്മർദ്ദമെത്തി. കാർത്തിക് ത്യാഗിയുമായി കൃത്യമായി ആശയവിനിമയം നടത്താൻ ഗ്രീന് സാധിക്കാതെ പോയതോടെ ത്യാഗി റണ്ണൗട്ടായി.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറിലെ മൂന്നാം പന്തിൽ ഗ്രീൻ സ്ട്രെെക്കിലേക്കെത്തി. എന്നാൽ താളം നഷ്ടപ്പെട്ട ഗ്രീന് സമ്മർദ്ദത്തെ അതിജീവിച്ച് വലിയ സ്കോറിലേക്കുയരാൻ സാധിച്ചില്ല. തുടർച്ചയായി മൂന്ന് പന്ത് ഡോട്ടാക്കിയ ഗ്രീൻ അവസാന പന്തിൽ സിംഗിളെടുത്ത് സ്ട്രെെക്ക് നിലനിർത്തി. അവസാന ഓവർ എറിയാൻ റാഷിദ് ഖാൻ എത്തിയപ്പോൾ ഗ്രീൻ ഇത് മുതലാക്കുമെന്നാണ് കരുതിയത്.
എന്നാൽ ആദ്യത്തെ രണ്ട് പന്തിലും ഗ്രീന് റൺസ് നേടാൻ സാധിച്ചില്ല. മൂന്നാം പന്തിൽ ഒരു റൺസാണ് നേടിയത്. നാലാം പന്തിൽ വെെഭവ് അറോറ സിംഗിളെടുത്തപ്പോൾ അവസാന രണ്ട് പന്തുകൾ ഗ്രീന് ലഭിച്ചു. അഞ്ചാം പന്തിൽ സ്റ്റംപിങ് അവസരം ബട്ലർ പാഴാക്കി. ഭാഗ്യത്തിന് ഇത് ബൗണ്ടറിയുമായി. അവസാന പന്തിൽ ഗ്രീൻ വിക്കറ്റ് കീപ്പർ ബട്ലർക്ക് ക്യാച്ചും നൽകി പുറത്തായി.
IPL 2026: ഇത് മുംബെെ ഇന്ത്യൻസാണ്, ഹാർദിക്കിനെക്കൊണ്ടാവില്ല; രോഹിത് ശർമയെ വീണ്ടും ക്യാപ്റ്റനാക്കണമെന്ന് മനോജ് തിവാരി
ഗ്രീൻ മികച്ച ഫോമിൽ നിൽക്കവെ താരത്തിന് കൂടുതൽ പന്തുകൾ നേരിടാനുള്ള അവസരം നൽകണമായിരുന്നു. എന്നാൽ സഹതാരങ്ങൾ ഇതിന് തയ്യാറാവാതെ ഇരുന്നത് ഗ്രീനിന്റെ ഫോമിനെ ബാധിക്കുകയും കെകെആറിന്റെ 200ന് മുകളിൽ സ്കോർ എന്ന മോഹം തകർക്കുകയും ചെയ്തു.









English (US) ·