Authored by: നിഷാദ് അമീന്‍|Samayam Malayalam•10 Nov 2025, 11:03 am
IPL 2026: ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് ട്രേഡ് ചെയ്യപ്പെടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു രവീന്ദ്ര ജഡേജ (Ravindra Jadeja). രവീന്ദ്ര ജഡേജ-സഞ്ജു സാംസണ്‍ (Sanju Samson) എക്‌സിറ്റ് ബഹളത്തിനിടെ ഇത് അഭ്യൂഹങ്ങള്‍ക്ക് കാരണമായി.
രവീന്ദ്ര ജഡേജ സിഎസ്‌കെയില്‍ എംഎസ് ധോണിക്കൊപ്പം(ഫോട്ടോസ്- Agencies)ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യാപാര കരാറുകളില്‍ ഒന്നായി രവീന്ദ്ര ജഡേജ-സഞ്ജു സാംസണ്‍ പ്ലെയര്‍ ട്രേഡിന് ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ധാരണയിലെത്തിയെന്നാണ് വാര്‍ത്തകള്‍ വന്നതോടെ ജഡേജയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമാകുന്നത്. ഇത് അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു
മൂന്നാം ടി20യിലും നിരാശപ്പെടുത്തി ശുഭ്മാൻ ഗിൽ; സഞ്ജുവിൻ്റെ സ്ഥാനം ബെഞ്ചിൽ
ട്രേഡ് കോലാഹലങ്ങള്‍ ശക്തമായി തുടരുമ്പോഴും ഫ്രാഞ്ചൈസികളോ താരങ്ങളോ ഇത് സംബന്ധിച്ച് ഒരു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നവംബര്‍ 15ന് റിട്ടന്‍ഷന്‍ ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവരും. ടീമുകള്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക ഇതോടെ വ്യക്തമാവും. ഇത്തവണ നിലനിര്‍ത്തുന്ന കളിക്കാരുടെ എണ്ണത്തിന് പരിധി എടുത്തുകളഞ്ഞിട്ടുണ്ട്.
രവീന്ദ്ര ജഡേജയുടെ വെരിഫൈഡ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇപ്പോള്‍ നിഷ്‌ക്രിയമാണ്. സ്വന്തം അക്കൗണ്ട് ഇല്ലാതാക്കിയതാണോ അതോ നിര്‍ജീവമാക്കിയതാണോ അതോ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. സിഎസ്‌കെ ആരാധകരുടെ ബഹളം കാരണം തല്‍ക്കാലം നിഷ്‌ക്രിയമാക്കിയതാണെന്ന് കരുതപ്പെടുന്നു. വര്‍ഷങ്ങളായി സിഎസ്‌കെയുടെ പ്രധാന താരമാണദ്ദേഹം.
കരാര്‍ നടന്നാല്‍, 16 വര്‍ഷത്തിനുശേഷം ജഡേജ റോയല്‍സുമായി വീണ്ടും ഒന്നിക്കും. 2008, 2009 ഉദ്ഘാടന സീസണുകളില്‍ റോയല്‍സിന്റെ ഭാഗമായിരുന്നു. തങ്ങളുടെ മുന്‍ ക്യാപ്റ്റനെ സിഎസ്‌കെ രാജസ്ഥാന്‍ റോയല്‍സിന് കൈമാറുമെന്ന് ഏതാണ്ട് ഉറപ്പാണ്. ചെന്നൈ ഫ്രാഞ്ചൈസിയോടുള്ള തന്റെ സ്‌നേഹവും ആരാധനയെയും വ്യക്തമാക്കി അദ്ദേഹം പലപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. ഇടയ്ക്കിടെ ചില നിഗൂഢ പോസ്റ്റുകളും ഇട്ടിരുന്നു.
ജഡേജ കൂടുമാറുകയാണെന്ന വിവരമറിഞ്ഞ സിഎസ്‌കെ ആരാധകര്‍ അദ്ദേഹത്തിന് സന്ദേശങ്ങള്‍ അയക്കാന്‍ സോഷ്യല്‍ മീഡിയയില്‍ അണിനിരന്നതാണ് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ കാരണമെന്ന് കരുതപ്പെടുന്നു. സിഎസ്‌കെയുടെ അഞ്ച് ഐപിഎല്‍ കിരീട വിജയങ്ങളില്‍ മൂന്നിലും അദ്ദേഹം ഭാഗമായിരുന്നു.
ജഡേജ 254 ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സിഎസ്‌കെയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് (143) നേടിയ താരമാണ്. ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ അഞ്ചാമനാണ്. സിഎസ്‌കെയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ (16) നേടിയ റെക്കോഡ് ധോണിക്കൊപ്പം പങ്കിടുന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·