Authored by: നിഷാദ് അമീന്‍|Samayam Malayalam•11 Dec 2025, 12:26 americium IST
IPL 2026 Auction: ഐപിഎല്‍ 2026 ലേലത്തില്‍ ശ്രേയസ് അയ്യര്‍ പങ്കെടുക്കുന്നു. അബുദാബിയില്‍ പഞ്ചാബ് കിങ്‌സ് പ്രതിനിധി സംഘത്തെ നയിക്കുക ടീം ക്യാപ്റ്റന്‍. ഹെഡ് കോച്ച് റിക്കി പോണ്ടിങ് പങ്കെടുക്കാന്‍ സാധ്യതയില്ല. ആഷസ് പരമ്പരയ്ക്കിടെ ഡാനിയല്‍ വെട്ടോറിയും എത്തും.
ഹൈലൈറ്റ്:
- ഐപിഎല്‍ 2026 ലേലം ഡിസം. 16ന്
- ശ്രേയസ് പ്രതിനിധി സംഘത്തലവന്‍
- കോച്ച് റിക്കി പോണ്ടിങ് പങ്കെടുക്കില്ല
ശ്രേയസ് അയ്യര്‍(ഫോട്ടോസ്- Agencies)സഞ്ജുവിന് ആവശ്യത്തിന് അവസരം നല്‍കിയിട്ടുണ്ട്; പുതിയ പ്രസ്താവനയുമായി സൂര്യ കുമാര്‍ യാദവ്
ലേലത്തിലെ പ്രതിനിധികളുടെ പേരുകള്‍ ഫ്രാഞ്ചൈസികള്‍ ബിസിസിഐ അറിയിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10 (ബുധന്‍) ആയിരുന്നു. പഞ്ചാബ് കിങ്‌സ് അവരുടെ നായകന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തി. ലേലത്തിനുള്ള ബിസിസിഐ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഹാളിനുള്ളില്‍ പരമാവധി എട്ട് ടീം അംഗങ്ങള്‍ക്ക് പ്രവേശിക്കാം. ലേല ഹാളിന് പുറത്ത് ആറ് പേര്‍ക്ക് സന്നിഹിതരാവുകയും ചെയ്യാം.
കഴിഞ്ഞ സീസണില്‍ ടീമിനെ പഞ്ചാബ് കിങ്‌സിനെ ഫൈനലിലേക്ക് നയിച്ച ശ്രേയസ് മികച്ച പ്രകടനം നടത്തിയിരുന്നു. ഐപിഎല്ലില്‍ നേതൃപാടവത്തിന് പേരുകേട്ട താരമാണദ്ദേഹം. കഴിഞ്ഞ മാസം ഓസ്ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഫീല്‍ഡിങിനിടെ ഗുരുതരമായി പരിക്കേറ്റത് മുതല്‍ അദ്ദേഹം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
പഞ്ചാബ് കിങ്‌സിന്റെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ് ലേലത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. ഓസ്ട്രേലിയയിലെ സെവന്‍ നെറ്റ്വര്‍ക്കിനായി ആഷസ് കമന്ററി ചെയ്തുവരികയാണദ്ദേഹം. ആഷസിലെ മൂന്നാം ടെസ്റ്റ് ലേലത്തിന്റെ പിറ്റേന്ന് ഡിസംബര്‍ 17 ന് അഡലെയ്ഡില്‍ ആരംഭിക്കും. പഞ്ചാബ് കിങ്‌സിന് ലേലത്തില്‍ 11.5 കോടി രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതുകൂടി പരിഗണിച്ചാവും പോണ്ടിങ് പങ്കെടുക്കാത്തത്. രണ്ട് വിദേശ കളിക്കാര്‍ ഉള്‍പ്പെടെ പരമാവധി നാല് കളിക്കാരെ വാങ്ങാനുള്ള സ്ലോട്ട് മാത്രമാണ് ഒഴിവുള്ളത്.
അതേസമയം, ആഷസ് പരമ്പരയിക്കിടയിലും ഡാനിയേല്‍ വെട്ടോറി ലേലത്തില്‍ പങ്കെടുക്കും. ഇതിനായി ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ (സിഎ) നിന്ന് അദ്ദേഹം അനുമതി തേടി. ഓസ്ട്രേലിയയുടെ അസിസ്റ്റന്റ് കോച്ച് ആണ്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ജസ്റ്റിന്‍ ലാംഗര്‍, ഫ്രാഞ്ചൈസിയുടെ ആഗോള ക്രിക്കറ്റ് ഡയറക്ടര്‍ ടോം മൂഡി എന്നിവര്‍ ലേലത്തില്‍ സംബന്ധിക്കും.








English (US) ·