Authored by: നിഷാദ് അമീന്‍|Samayam Malayalam•24 Jan 2026, 10:21 p.m. IST
IPL 2026: 2020 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ എംഎസ് ധോണി (MS Dhoni) എന്ന ഇതിഹാസത്തെ ആരാധകര്‍ ആഘോഷിക്കുന്നു. എന്നാല്‍, 2026 അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിലെ അവസാന വര്‍ഷമായേക്കും.
ഹൈലൈറ്റ്:
- ധോണി ഐപിഎല്‍ 2026ന് ഒരുങ്ങുന്നു
- ജന്മനാട്ടില്‍ പരിശീലനം പുനരാരംഭിച്ചു
- 2025ല്‍ 13 ഇന്നിങ്‌സുകളില്‍ 196 റണ്‍സ്
എംഎസ് ധോണി(ഫോട്ടോസ്- Agencies)ബംഗ്ലാദേശിനെ ഇന്ത്യന്‍ കൗമാരപ്പട തകര്‍ത്തത് എങ്ങനെ?
കാല്‍മുട്ടിലെ വിട്ട് മാറാത്ത പരിക്ക് കാരണം ധോണിക്ക് കൂടുതല്‍ നേരം ബാറ്റ് ചെയ്യാനും റണ്‍സിനായി ഓടാനും പ്രയാസമുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ സീസണില്‍ അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ വാലറ്റത്തേക്ക് മാറിയിരുന്നു. മുഴുവന്‍ സമയ വിക്കറ്റ് കീപ്പറായെങ്കിലും ധോണി ബാറ്റ് കൊണ്ട് മോശം പ്രകടനം കാഴ്ചവച്ചു. ഐപിഎല്‍ 2025ല്‍ 13 ഇന്നിങ്‌സുകളില്‍ 196 റണ്‍സ് മാത്രം.
ഐപിഎല്‍ 2026ല്‍ റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അദ്ദേഹം വീണ്ടും കളിക്കും. എന്നാല്‍, ഇത്തവണ സിഎസ്‌കെയുടെ എല്ലാ മാച്ചുകളിലും അദ്ദേഹം പങ്കെടുക്കാന്‍ സാധ്യതയില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്‍ കൂടി ഉള്ളതും ഈ നീക്കത്തിന് പ്രേരണയാവും. സഞ്ജുവിന്റെ സിഎസ്‌കെയിലെ ആദ്യ സീസണ്‍ ആണ് വരാനിരിക്കുന്നത്.
വരുന്ന സീസണില്‍ സഞ്ജു സിഎസ്‌കെയുടെ എല്ലാ ഐപിഎല്‍ മാച്ചുകളും കളിക്കാന്‍ സാധ്യതയുണ്ട്. ധോണി ഉള്ളതിനാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം എല്ലാ മാച്ചിലും ഉണ്ടാവില്ല. ഇന്ത്യയുടെ ടി20 പ്ലെയിങ് ഇലവനില്‍ ഇപ്പോള്‍ സ്ഥിരാംഗമാണ് സഞ്ജു. ഫെബ്രുവരിയില്‍ 2026 ടി20 ലോകകപ്പില്‍ കളിക്കാന്‍ ഒരുങ്ങുന്നു.
സഞ്ജുവിനെ വാങ്ങിയതിന് പുറമേ, ഐപിഎല്‍ 2026 മിനി ലേലത്തില്‍ പ്രശാന്ത് വീറിനെയും കാര്‍ത്തിക് ശര്‍മയെയും സൈന്‍ ചെയ്യാന്‍ സിഎസ്‌കെ വലിയ തുക ചെലവഴിച്ചു. മിനി ലേലത്തില്‍ മഞ്ഞപ്പട ഇരുവരെയും 14.20 കോടി രൂപ പ്രതിഫലം നിശ്ചയിച്ചാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായിരുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ ടീം 14 മത്സരങ്ങളില്‍ നാലെണ്ണം മാത്രം വിജയിച്ച് എട്ട് പോയിന്റുമായി സീസണ്‍ അവസാനിപ്പിച്ചു. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണ്‍ മാര്‍ച്ച് 26 ന് ആരംഭിക്കും.







English (US) ·