IPL 2026: ബെംഗളൂരുവില്‍ ഐപിഎല്‍ ഇല്ല! ആര്‍സിബി ഹോം മാച്ചുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാറ്റുന്നു

2 months ago 2

Authored by: നിഷാദ് അമീന്‍|Samayam Malayalam12 Nov 2025, 11:34 am

IPL 2026: ഐപിഎല്‍ 2026 ലെ ആര്‍സിബി (Royal Challengers Bengaluru-RCB) ഹോം മത്സരങ്ങള്‍ ബെംഗളൂരുവില്‍ നിന്ന് മാറ്റുന്നു. ചിന്നസ്വാമി സ്റ്റേഡിയം മത്സരങ്ങള്‍ നടത്താന്‍ അനുയോജ്യമല്ലാത്തതിനാല്‍ പുതിയ വേദി നിശ്ചയിക്കുമെന്നാണ് റിപോര്‍ട്ട്.

ഹൈലൈറ്റ്:

  • 2025ലെ ദുരന്തം തടസ്സമാവുന്നു
  • പൂനെ എംസിഎ സ്റ്റേഡിയം പരിഗണനയില്‍
  • ആര്‍സിബി പുതിയ ഉടമസ്ഥരിലേക്ക്
Bengaluru Stampedeഐപിഎല്‍ 2025ലെ ആര്‍സിബിയുടെ വിക്ടറി പരേഡില്‍ നിന്ന്‌(ഫോട്ടോസ്- Agencies)
ഐപിഎല്‍ 2025 വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കാനിടയായ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇത്തവണ ഐപിഎല്‍ മല്‍സരങ്ങള്‍ ഉണ്ടാവില്ല. മത്സരങ്ങള്‍ നടത്താന്‍ അനുയോജ്യമല്ലാത്തതിനാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ( Royal Challengers Bengaluru ) 2026 ലെ എല്ലാ ഹോം മത്സരങ്ങളും മറ്റൊരു വേദിയിലേക്ക് മാറ്റുമെന്നാണ് റിപോര്‍ട്ട്.ഈ വര്‍ഷം ജൂണില്‍ ആര്‍സിബിയുടെ കന്നി കിരീട വിജയത്തിന് പിന്നാലെ സംഘടിപ്പിച്ച വിക്ടറി പരേഡിനിടെ സ്റ്റേഡിയത്തിന് പുറത്താണ് ദുരന്തമുണ്ടായത്. 17 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ആര്‍സിബി കിരീടം ഉയര്‍ത്തിയത്. സ്വന്തം നഗരത്തിലെ ആരാധകര്‍ക്ക് മുന്നില്‍ ഒരിക്കല്‍ക്കൂടി കിരീടം നേടാനുള്ള അവസരം വേദി മാറ്റത്തിലൂടെ ഇല്ലാതാവുകയാണ്.

പ്രകടനം മോശമായതിന്റെ കാരണം മറ്റൊന്ന്; ഗില്ലിനായി വാദിച്ച് സൂര്യകുമാർ യാദവ്


ലീഗിന്റെ വരാനിരിക്കുന്ന പതിപ്പിലെ ഒരു മത്സരവും പ്രശസ്തമായ സ്റ്റേഡിയത്തില്‍ നടക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആര്‍സിബിയുടെ എല്ലാ ഹോം മത്സരങ്ങളും പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കും. ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ അന്തിമ പ്രഖ്യാപനമായിട്ടില്ല.

Samayam MalayalamIPL 2026: സഞ്ജു-ജഡേജ പ്ലെയര്‍ ട്രേഡിന് പിന്നില്‍ മറ്റൊരു സൂപ്പര്‍ താരം; വിരമിക്കലിന് തൊട്ടുമുമ്പുള്ള സുപ്രധാന നീക്കം, ക്യാപ്റ്റന്‍സി ഉറപ്പെന്ന് കൈഫ്
ആര്‍സിബിയുടെ മത്സരങ്ങള്‍ക്ക് പൂനെ സ്റ്റേഡിയം വാഗ്ദാനം ചെയ്തതായി എംസിഎ സെക്രട്ടറി കമലേഷ് പൈ സ്ഥിരീകരിച്ചു. 'ആര്‍സിബിയുടെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പൂനെ സ്റ്റേഡിയം സജ്ജമാണ്. ചര്‍ച്ചകള്‍ നടന്നുവരുന്നു, സ്ഥിരീകരിച്ചിട്ടില്ല. കര്‍ണാടകയില്‍ ദുരന്തമുണ്ടായതിനാല്‍ അവര്‍ക്ക് ചില പ്രശ്നങ്ങളുണ്ട്. അതിനാല്‍, അവര്‍ ഒരു വേദി അന്വേഷിക്കുകയാണ്. ഞങ്ങള്‍ അവര്‍ക്ക് ഞങ്ങളുടെ സ്റ്റേഡിയം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, പരിഹരിക്കേണ്ട ചില സാങ്കേതിക കാര്യങ്ങളുണ്ട്. കാര്യങ്ങള്‍ ശരിയായാല്‍, പൂനെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും'- എംസിഎ സെക്രട്ടറി വെളിപ്പെടുത്തി.

Samayam MalayalamSanju Samson Birthday: കൗതുകമായി സിഎസ്‌കെ പോസ്റ്റ്; ആശംസ നേര്‍ന്ന് ബിസിസിഐയും കെസിഎയും രാജസ്ഥാനും
ഐപിഎല്ലിന്റെ കഴിഞ്ഞ 18 പതിപ്പുകളില്‍ ആദ്യമായാണ് ആര്‍സിബിയുടെ എല്ലാ ഹോം മത്സരങ്ങളും മറ്റൊരു വേദിയിലേക്ക് മാറ്റാന്‍ ആലോചിക്കുന്നത്. 2009ല്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയപ്പോഴും 2020-22 കോവിഡ് വര്‍ഷങ്ങളിലും മാത്രമാണ് ആര്‍സിബി ബെംഗളൂരുവില്‍ കളിക്കാതിരുന്നത്. വരുന്ന സീസണില്‍ മറ്റ് ടീമുകളെല്ലാം അവരുടെ പരമ്പരാഗത ഹോം ഗ്രൗണ്ടുകളില്‍ തുടര്‍ന്നും കളിക്കും.

ഐപിഎല്‍ 2026 ന് മുമ്പ് ആര്‍സിബിക്ക് പുതിയ ഉടമകള്‍ എത്തിയേക്കും. വില്‍പ്പന ചര്‍ച്ച നടന്നുവരുന്നു. വനിതാ പ്രീമിയര്‍ ലീഗിലും ആര്‍സിബി ചാമ്പ്യന്‍മാരായിട്ടുണ്ട്. ഇന്ത്യന്‍ താരം സ്മൃതി മന്ദാനയാണ് നേതൃത്വം നല്‍കുന്നത്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക

Read Entire Article