IPL 2026 Auction: ഐപിഎല്‍ 2026 ലേലത്തില്‍ പങ്കെടുത്ത 13 മലയാളി താരങ്ങളില്‍ വിറ്റുപോയത് വിഘ്‌നേഷ് പുത്തൂര്‍ (Vignesh Puthur) മാത്രം. ലേലത്തില്‍ ഏദന്‍ ആപ്പിള്‍ ടോം, സല്‍മാന്‍ നിസാര്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നെങ്കിലും അണ്‍ സോള്‍ഡ് ആയി.
ഹൈലൈറ്റ്:
- ലേലത്തില്‍ ഉയര്‍ന്നത് മൂന്ന് പേരുകള്‍
- കരാര്‍ ലഭിച്ചത് വിഘ്‌നേഷിന് മാത്രം
- ഏദനും സല്‍മാനും അണ്‍ സോള്‍ഡ്
സഞ്ജു സാംസണും വിഘ്‌നേഷ് പുത്തൂരും മാത്രമാണ് ഐപിഎല്‍ 2026ലെ മലയാളി താരങ്ങള്‍.(ഫോട്ടോസ്- Agencies)സഞ്ജുവിന് ആവശ്യത്തിന് അവസരം നല്‍കിയിട്ടുണ്ട്; പുതിയ പ്രസ്താവനയുമായി സൂര്യ കുമാര്‍ യാദവ്
കേരളത്തില്‍ നിന്ന് ലിസ്റ്റ് ചെയ്യപ്പെട്ട 13 പേരില്‍ 10 താരങ്ങളുടെ പേരുകള്‍ ലേലത്തില്‍ ഉയര്‍ന്നില്ല. മുന്‍പ് ഐപിഎല്ലില്‍ ഏഴ് മല്‍സരങ്ങള്‍ കളിച്ച കെഎം ആസിഫ്, 10 മാച്ചുകള്‍ കളിച്ച സന്ദീപ് വാരിയര്‍, രാജസ്ഥാന്‍ റോയല്‍സിനായി ഒരു മല്‍സരം കളിച്ച അബ്ദുല്‍ ബാസിത്ത് എന്നിവരുടെയും രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, ശ്രീഹരി നായര്‍, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീന്‍, ജിക്കു ബ്രൈറ്റ്, ആരോണ്‍ ജോര്‍ജ് എന്നിവരുടെയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ടില്ല.
സന്ദീപ് വാരിയര്‍ തമിഴ്‌നാടിന് വേണ്ടിയും ആരോണ്‍ ജോര്‍ജ് ഹൈദരാബാദിന് വേണ്ടിയുമാണ് കളിക്കുന്നത്. ഇന്ത്യ അണ്ടര്‍-19 ടീമിനായി ഏഷ്യ കപ്പില്‍ മികച്ച പ്രകടനം നടത്തിവരികയാണ് ആരോണ്‍. ലിസ്റ്റില്‍ ഉള്‍പ്പെട്ട 13 മലയാളി താരങ്ങളും അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരുന്നത്.
അണ്‍ക്യാപ്ഡ് ഇന്ത്യ വിഭാഗത്തില്‍ 10 ഫ്രാഞ്ചൈസികളിലായി 46 പേരുടെ ഒഴിവാണ് ഉണ്ടായിരുന്നത്. താര ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇത്തവണ 244 ഇന്ത്യന്‍ താരങ്ങളും 115 വിദേശ താരങ്ങളുമാണ് ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ നിന്ന് 77 കളിക്കാരെയാണ് പരമാവധി കണ്ടെത്തേണ്ടിയിരുന്നത്.
അണ്‍സോള്‍ഡ് ആയ ഏദന്‍ ആപ്പിള്‍ ടോം പത്തനംതിട്ടയില്‍ നിന്നുള്ള 20കാരന്‍ ഓള്‍റൗണ്ടറാണ്. തലശ്ശേരി സ്വദേശിയും ഇടങ്കൈയ്യന്‍ ബാറ്ററുമായ സല്‍മാന്‍ നിസാറിന്റെ പേരും ഉയര്‍ന്നെങ്കിലും ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല. തിരുവനന്തപുരം സ്വദേശിയായ 19 കാരന്‍ അഹമ്മദ് ഇമ്രാന്‍ ആണ് ലേല പട്ടികയില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ മലയാളി.
പാലക്കാട് സ്വദേശി 27കാരന്‍ രോഹന്‍ കുന്നുമ്മല്‍, എറണാകുളം സ്വദേശി 27കാരന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ ബാസിത്ത്, കോട്ടയം സ്വദേശി 27കാരന്‍ ഓള്‍റൗണ്ടര്‍ അഖില്‍ സ്‌കറിയ, തൃശൂര്‍ സ്വദേശി 30കാരന്‍ പേസ് ഓള്‍റൗണ്ടര്‍ മുഹമ്മദ് ഷറഫുദ്ദീന്‍, കാസര്‍കോഡ് സ്വദേശി 27കാരന്‍ ശ്രീഹരി നായര്‍ എന്നിവരുടെ പേരുകള്‍ ലേലത്തില്‍ ഉയര്‍ന്നുവന്നില്ല.








English (US) ·