ഹൈലൈറ്റ്:
- സഞ്ജു സാംസൺ മികച്ച ഫോമിൽ
- റുതുരാജ് ബാറ്റിങ്ങിൽ ഫോമിലല്ല
- തുടർച്ചയായ രണ്ടാം ജയത്തോടെ സിഎസ്കെ
റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- ANI)രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദിൻ്റെ പടക്കുതിരകൾ; ആരാണ് അരങ്ങേറ്റത്തിൽ വിസ്മയിപ്പിച്ച പ്രഫുൽ ഹിംഗെ?
'പതിയെ പതിയെ ഞങ്ങൾ ഒന്നായി മാറുകയാണ്. എല്ലാവർക്കും അവരുടെ റോൾ ഇപ്പോൾ കൃത്യമായി അറിയാം. ഏത് ഓവറിൽ ഏത് ലെങ്തിൽ പന്തെറിയണമെന്ന് ഇപ്പോൾ ബൗളർമാർക്ക് മനസിലാകുന്നു. അവർ സാഹചര്യത്തിനനുസരിച്ച് കാര്യങ്ങൾ മനസിലാക്കുകയും അതിനനുസരിച്ച് പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നു. ഞാൻ നേരത്തെ പറഞ്ഞതുപോലെ പതിയെ പതിയെ ടീം മെച്ചപ്പെടുന്നുണ്ട്.
ഇത് പ്രതീക്ഷ നൽകുന്ന അടയാളമാണ്. ഞങ്ങൾ മികച്ച സ്കോറാണ് പ്രതിരോധിച്ചത്. അത് വലിയൊരു ഉയർന്ന സ്കോറായിരുന്നുവെന്ന് കരുതുന്നില്ല. ആദ്യത്തെ ആറ് ഏഴ് ഓവർ കഴിഞ്ഞപ്പോൾ പിച്ചിന്റെ സ്വഭാവം വല്ലാതെ മാറി. അൽപ്പം സ്പിന്നിന് പിന്തുണ ലഭിച്ചു. ആദ്യം 220 ആയിരുന്നു ലക്ഷ്യമിട്ടിരുന്ന സ്കോർ. എന്നാൽ പിച്ചിലെ സാഹചര്യം മനസിലാക്കി പിന്നീട് 190-180 എല്ലാം മികച്ച സ്കോറാണെന്ന് മനസിലാക്കി. പവർപ്ലേയിൽ നന്നായി പന്തെറിയാൻ ഞങ്ങൾക്ക് സാധിച്ചു' റുതുരാജ് ഗെയ്ക് വാദ് പറഞ്ഞു.
സിഎസ്കെയുടെ നായകനെന്ന നിലയിൽ റുതുരാജിന് ഇപ്പോൾ അഭിമാനിക്കാം. മോശം ഫോമിൽ നിന്ന് ടീമിനെ പഴയ മികവിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ റുതുരാജിന് സാധിക്കുന്നുണ്ട്. എന്നാൽ റുതുരാജിന്റെ മോശം ഫോം സിഎസ്കെയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഓപ്പണിങ്ങിൽ സഞ്ജു സാംസണൊപ്പം നന്നായി തുടങ്ങാൻ റുതുരാജിന് സാധിക്കുന്നില്ല.
എന്നാൽ തന്റെ ഫോം കാര്യമാക്കുന്നില്ലെന്നാണ് റുതുരാജ് പറയുന്നത്. അഞ്ച് മത്സരത്തിൽ നിന്ന് 63 റൺസാണ് റുതുരാജിന് നേടാനായത്. ഇപ്പോൾ വളരെ ശാന്തതയോടെയാണ് കളിക്കുന്നത്. ടീമിന്റെ ആവശ്യത്തിനും സാഹചര്യത്തിനും അനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ട്. മാനസികമായി ഇപ്പോൾ വളരെ സന്തോഷത്തിലാണുള്ളത്. പോസിറ്റീവായാണ് മുന്നോട്ട് പോകുന്നത്. എന്നാൽ എന്റെയൊരു വലിയ പ്രകടനം ഇതുവരെ വന്നിട്ടില്ല. എന്നാൽ ആവശ്യ സമയത്ത് കൃത്യമായി അത് വരും എന്നാണ് റുതുരാജ് പറയുന്നത്.
IPL 2026: ഓപ്പണിങ്ങിൽ തിളങ്ങാനാവാതെ റുതുരാജ്, വീണ്ടും ഫ്ളോപ്പായി; റോൾ മാറേണ്ടത് അത്യാവശ്യം, കണക്കുകൾ നിരാശപ്പെടുത്തും
സഞ്ജു സാംസൺ ഫോമിലേക്കെത്തിയതാണ് സിഎസ്കെയ്ക്ക് കരുത്തായത്. ഡൽഹിക്കെതിരേ പുറത്താവാതെ 115 റൺസും അവസാന മത്സരത്തിൽ കെകെആറിനെതിരേ 48 റൺസും നേടാൻ സഞ്ജുവിന് സാധിച്ചു. വരുന്ന മത്സരങ്ങളിലും സഞ്ജു ഇതേ മികവ് തുടരേണ്ടത് സിഎസ്കെയെ സംബന്ധിച്ച് അത്യാവശ്യമാണെന്ന് തന്നെ പറയാം.









English (US) ·