Authored by: നിഷാദ് അമീന്‍|Samayam Malayalam•19 Nov 2025, 4:07 pm
IPL 2026: ഐപിഎല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് ഏഴ് തവണ 200 റണ്‍സിലധികം വഴങ്ങിയതിനാല്‍ ഒരു ഇന്ത്യന്‍ സ്പിന്നറെ വേണമെന്ന് കരുതിയാണ് രവീന്ദ്ര ജഡേജയെ റിക്രൂട്ട് ചെയ്തതെന്ന് മുഹമ്മദ് കൈഫ്. ക്യാപ്റ്റനാവാന്‍ മറ്റൊരാളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എംഎസ് ധോണിയും രവീന്ദ്ര ജഡേജയും(ഫോട്ടോസ്- Agencies)വര്‍ഷങ്ങളായി രാജസ്ഥാനെ നയിച്ചിരുന്ന സഞ്ജു സാംസണ്‍ ഐപിഎല്‍ 2026ന് മുമ്പായി പ്ലെയര്‍ ട്രേഡ് വഴി സിഎസ്‌കെയിലേക്ക് മാറിയതോടെയാണ് പുതിയ ക്യാപ്റ്റന്‍ സംബന്ധിച്ച ചര്‍ച്ച സജീവമായത്. സിഎസ്‌കെയില്‍ 18 കോടി രൂപ പ്രതിഫലം പറ്റിയിരുന്ന ജഡേജ 14 കോടി രൂപയ്ക്കാണ് പുതിയ കരാര്‍ ഒപ്പിട്ടത്.
ഹോം ടെസ്റ്റുകളിലെ പ്രകടനം മോശമായി; ഗംഭീറിനെതിരെയുള്ള വിമര്‍ശനം ശരിയോ?
സഞ്ജുവിന് പകരം സീനിയര്‍ ഇന്ത്യന്‍ താരമായ ജഡേജ എത്തിയതോടെ രാജസ്ഥാനില്‍ നായകസ്ഥാനം ലഭിക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് ഒരു സാധ്യതയുമില്ലെന്നാണ് കൈഫ് പറയുന്നത്. സഞ്ജുവിന് പിന്‍ഗാമിയായി യുവതാരം റിയാന്‍ പരാഗിനെയാണ് ആര്‍ആര്‍ കണ്ടുവച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫ്രാഞ്ചൈസി കുറച്ചുകാലമായി പരാഗിനെ ക്യാപ്റ്റനായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് ആര്‍ആറിനും ആര്‍സിബിക്കും വേണ്ടി മുമ്പ് കളിച്ചിരുന്ന കൈഫ് ചൂണ്ടിക്കാട്ടി. ആര്‍ആറും പരാഗും തമ്മിലുള്ള ബന്ധം കണക്കിലെടുത്ത് പുതിയ ഹെഡ് കോച്ച് കുമാര്‍ സങ്കക്കാര ഈ തീരുമാനത്തില്‍ എത്തിച്ചേരുമെന്ന് തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയില്‍ അദ്ദേഹം വിശദീകരിച്ചു.
ഐപിഎല്‍ 2025ല്‍ സഞ്ജുവിന് പരിക്ക് കാരണം വിട്ടുനില്‍ക്കേണ്ടി വന്ന മല്‍സരങ്ങളില്‍ രാജസ്ഥാനെ നയിച്ചത് പരാഗ് ആയിരുന്നു. ' രവീന്ദ്ര ജഡേജ ക്യാപ്റ്റനാകില്ല. കാരണം, അവര്‍ റിയാന്‍ പരാഗിനെ നേരത്തെ ക്യാപ്റ്റനാക്കുകയും അദ്ദേഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. സാംസണിന്റെ പരിക്ക് കാരണം കുറച്ച് മത്സരങ്ങളില്‍ പരാഗിനെ ക്യാപ്റ്റനാക്കി. ജഡേജയാവട്ടെ ട്രേഡിലൂടെ എത്തുന്നതേയുള്ളൂ. പക്ഷേ, കുമാര്‍ സംഗക്കാര അവിടെയുണ്ട്. അദ്ദേഹത്തിന് പരാഗിനെ വളരെക്കാലമായി അറിയാം. ജഡേജ റോയല്‍സില്‍ തുടക്കത്തില്‍ ഉണ്ടായിരുന്നപ്പോള്‍ സംഗക്കാര അവിടെ ഉണ്ടായിരുന്നില്ല'- കൈഫ് പറഞ്ഞു.
ഐപിഎല്ലില്‍ 2018ല്‍ ജഡേജയുടെ ആദ്യ ഫ്രാഞ്ചൈസി ആയിരുന്നു രാജസ്ഥാന്‍. തിരിച്ചുവരികയാണെങ്കിലും പുതിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് ബന്ധം വളര്‍ത്തിയെടുക്കാന്‍ സമയമെടുക്കും. സങ്കക്കാരയുമായി 4-5 വര്‍ഷമായി പരാഗ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ആ ബന്ധം കാരണം, ദ്രാവിഡ് പോയാലും സംഗക്കാരയും പരാഗും നല്ല രീതിയില്‍ ഒത്തുപോകുമെന്ന് മനോജ് ബദാലെ വിശ്വസിക്കുന്നു. ക്യാപ്റ്റനും കോച്ചും നല്ല ബന്ധമില്ലെങ്കില്‍ ടീമിന് മുന്നേറാന്‍ കഴിയില്ലെന്ന് ബദാലെക്ക് അറിയാം. 2008 മുതല്‍ അദ്ദേഹം ടീമിനൊപ്പമുണ്ട്- കൈഫ് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ 2026 ന് മുമ്പ് റോയല്‍സിന്റെ മറ്റ് ക്യാപ്റ്റന്‍സി ഓപ്ഷനുകളാണ് ധ്രുവ് ജുറേലും യശസ്വി ജയ്സ്വാളും. ജഡേജയെ ട്രേഡ് ചെയ്യുന്നതിന് മുമ്പ് ഇരുവരോടും നായകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിരിക്കണമെന്ന് സങ്കക്കാര പറഞ്ഞതായി നേരത്തേ റിപോര്‍ട്ട് വന്നിരുന്നു.
ഐപിഎല്ലില്‍ ഒരു സീസണില്‍ ജഡേജ ക്യാപ്റ്റനായിരുന്നു. 2022 ഐപിഎല്ലില്‍ സൂപ്പര്‍ കിങ്സിനെ നയിച്ചെങ്കിലും തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ എംഎസ് ധോണി നായകസ്ഥാനം തിരിച്ചെടുത്തു. എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·