IPL 2026: റിട്ടന്‍ഷന് ശേഷവും ലേലം കഴിഞ്ഞാലും പ്ലെയര്‍ ട്രേഡ് സാധ്യം; കളിക്കാരെ കൈമാറാനുള്ള വ്യവസ്ഥകള്‍ ഇങ്ങനെ

2 months ago 2

Authored by: നിഷാദ് അമീന്‍|Samayam Malayalam12 Nov 2025, 11:45 pm

IPL 2026: സഞ്ജു സാംസണ്‍-രവീന്ദ്ര ജഡേജ മെഗാ ട്രേഡ് ഡീല്‍ വൈകുന്നതോടെ ആരാധകര്‍ ആകാംക്ഷയിലാണ്. നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിച്ച ശേഷവും ലേലത്തിന് മുമ്പും ശേഷവും കളിക്കാരുടെ ട്രാന്‍സ്ഫറിന് തടസ്സമില്ല.

sanju and dhoniസഞ്ജു സാംസണ്‍-രവീന്ദ്ര ജഡേജ മെഗാ ട്രേഡ് ഡീല്‍ വൈകുന്നു.(ഫോട്ടോസ്- Agencies)
ഐപിഎല്‍ 2026ന് ( IPL 2026 ) മുമ്പായി നിലനിര്‍ത്തിയതും വിട്ടയച്ചതുമായ കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവദിച്ച സമയം അവസാനിക്കുകയാണ്. 2025 നവംബര്‍ 15ന് ഐപിഎല്‍ അധികൃതര്‍ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതോടെ പുതിയ സീസണിലെ 10 ടീമുകളെയും കുറിച്ച് ഏകദേശ ചിത്രം തെളിയും.

2025 ഡിസംബര്‍ 15ന് നടക്കുന്ന മിനി താര ലേലത്തിലൂടെ ശേഷിക്കുന്ന കളിക്കാരെ കണ്ടെത്തി കുറവുകള്‍ പരിഹരിക്കാനും തങ്ങളുടെ ആയുധപ്പുര നിറയ്ക്കാനും ഫ്രാഞ്ചൈസികള്‍ക്ക് അവസരമുണ്ട്. ലേലത്തിന് ശേഷം വീണ്ടും പ്ലെയര്‍ ട്രേഡ് നടത്തുന്നതിനും തടസ്സമില്ല.

പ്രകടനം മോശമായതിന്റെ കാരണം മറ്റൊന്ന്; ഗില്ലിനായി വാദിച്ച് സൂര്യകുമാർ യാദവ്


ലേലത്തിന് ഒരാഴ്ച മുമ്പ് വരെയും ലേലത്തിന് ശേഷം ഐപിഎല്‍ തുടങ്ങുന്നതിന്റെ ഒരു മാസം മുമ്പ് വരെയും താരങ്ങളുടെ കൈമാറ്റം സാധ്യമാണ്. എല്ലാ വിധ പ്ലെയര്‍ ട്രേഡുകള്‍ക്കും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങളുടെ രേഖാമൂലമുള്ള സമ്മതപത്രം ഐപിഎല്‍ ഭരണസമിതിക്ക് കൈമാറണമെന്ന് മാത്രം. നിലവിലെ കരാര്‍ തുകയ്ക്ക് അനുസരിച്ച് മാത്രമായിരിക്കും താര കൈമാറ്റം അനുവദിക്കുക.

Samayam MalayalamIND vs SA: ശുഭ്മാന്‍ ഗില്ലിന് ഇത് അവിസ്മരണീയ വര്‍ഷം; തിളങ്ങിയാല്‍ റെക്കോഡുകളുടെ പൊടിപൂരം
ഐപിഎല്‍ 2026ല്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. സഞ്ജു സാംസണ്‍-രവീന്ദ്ര ജഡേജ ( Sanju Samson - Ravindra Jadeja ) മെഗാ ട്രേഡ് ഡീല്‍ വൈകുന്നതോടെ കരാര്‍ അസാധ്യമായേക്കുമന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഫ്രാഞ്ചൈസികള്‍ക്കും കളിക്കാര്‍ക്കും സമ്മതമെങ്കില്‍ ട്രേഡ് വിന്‍ഡോ ഓപണ്‍ ആയ സമയങ്ങളിലെല്ലാം ട്രാന്‍ഫറിന് നിയമതടസ്സമില്ല.

Samayam MalayalamSanju Samson Birthday: കൗതുകമായി സിഎസ്‌കെ പോസ്റ്റ്; ആശംസ നേര്‍ന്ന് ബിസിസിഐയും കെസിഎയും രാജസ്ഥാനും
2025 ഫൈനലിന് ഒരു ദിവസം കഴിഞ്ഞ് ജൂണ്‍ 4-ന് ഓപണ്‍ ചെയ്ത ട്രേഡ് വിന്‍ഡോ 2026 ലേലത്തിന് ഒരാഴ്ച മുമ്പ് വരെ തുറന്നിരിക്കും. ലേലം അവസാനിക്കുന്നതോടെ വീണ്ടും തുറക്കുന്ന വിന്‍ഡോ മല്‍സരങ്ങള്‍ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് അടയ്ക്കുകയും ചെയ്യും.

ഐപിഎല്ലിലെ ട്രേഡുകള്‍ വ്യത്യസ്ത രീതികളില്‍ നടത്താം. ഒരേ മൂല്യമുള്ള താരങ്ങള്‍ തമ്മില്‍ പണമിടപാട് ഇല്ലാതെയുള്ള കൈമാറ്റം, ഉയര്‍ന്ന മൂല്യമുള്ള കളിക്കാരനെ സ്വീകരിക്കാന്‍ ബാക്കി തുക കൂടി നല്‍കല്‍, വ്യത്യസ്ത വിലകളിലുള്ള കളിക്കാരെ കൈമാറുമ്പോള്‍ പകരം താരങ്ങള്‍ക്ക് പുറമേ പണവും നല്‍ല്‍, പൂര്‍ണമായും പണം മാത്രം നല്‍കി കളിക്കാരെ ഏറ്റെടുക്കല്‍ എന്നിവയാണിത്.

റിട്ടന്‍ഷന്‍, ട്രേഡ്, ലേലം, ട്രാന്‍സ്ഫര്‍ എന്നിങ്ങനെ ഏത് മാര്‍ഗം ഉപയോഗപ്പെടത്തിയാലും ഒരു ഫ്രാഞ്ചൈസിക്ക് പരമാവധി 25 കളിക്കാര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. 120 കോടി രൂപയാണ് ഒരു ഫ്രാഞ്ചൈസിയില കളിക്കാരുടെ മൊത്തം ശമ്പള പരിധി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക

Read Entire Article