ഹൈലൈറ്റ്:
- ഐപിഎല്‍ ലേലം 16ന്
- അന്തിമ ലേല പട്ടികയായി
- ലേലത്തില്‍ 350 പേര്‍ മാത്രം
ഐപിഎല്‍ 2026 അന്തിമ ലേല പട്ടിക ബിസിസിഐ പുറത്തിറക്കി.(ഫോട്ടോസ്- Agencies)മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ; നിര്‍ണായകമായത് ഈ ഘടകങ്ങള്‍
ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ അന്തിമ പട്ടിക ഐഐപിഎല്‍ അധികൃതര്‍ ഫ്രാഞ്ചൈസികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഡി കോക്കിനെ ഒരു ഫ്രാഞ്ചൈസിയുടെ നിര്‍ദേശപ്രകാരമാണ് ലേല പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് റിപോര്‍ട്ട്. അന്താരാഷ്ട്ര വിരമിക്കല്‍ തീരുമാനം 33കാരന്‍ അടുത്തിടെ പിന്‍വലിച്ചിരുന്നു. വിശാഖപട്ടണത്ത് ഒരു സെഞ്ചുറി കുറിച്ചതോടെ അദ്ദേഹത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് താല്‍പര്യമുണ്ട്.
ഡി കോക്ക് ഒരു കോടി രൂപ അടിസ്ഥാന വിലയുമായി ലേലത്തിലുണ്ടാവും. ഇത് മുമ്പ് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലത്തിന്റെ പകുതി മാത്രമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ രണ്ട് കോടി രൂപ ലഭിച്ചിരുന്നു.
ശ്രീലങ്കയില്‍ നിന്നുള്ള ട്രാവീന്‍ മാത്യു, ബിനുറ ഫെര്‍ണാണ്ടോ, കുശാല്‍ പെരേര, ഡുനിത്ത് വെല്ലലേജ് എന്നിവരും പുതുതായി ഉള്‍പ്പെടുത്തിയ വിദേശ താരങ്ങളില്‍ ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാന്റെ അറബ് ഗുല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ അകീം അഗസ്റ്റെ എന്നിവരും ആദ്യമായി പങ്കെടുക്കുന്നു. കോണര്‍ എസ്തര്‍ഹുയിസെന്‍, ജോര്‍ജ്ജ് ലിന്‍ഡെ, ബയാന്‍ഡ മജോള തുടങ്ങിയ ചില ദക്ഷിണാഫ്രിക്കന്‍ കളിക്കാരെയും പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തി.
പുതുതായി ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ താരങ്ങളില്‍ വിഷ്ണു സോളങ്കി, പരീക്ഷിത് വല്‍സാങ്കര്‍, സാദെക് ഹുസൈന്‍, ഇസാസ് സവാരിയ തുടങ്ങിയ നിരവധി അണ്‍ക്യാപ്ഡ് താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളില്‍ കൂട്ടിച്ചേര്‍ത്ത കളിക്കാരുടെ എണ്ണം 23 ആയി.
ക്യാപ്ഡ് കളിക്കാരില്‍ ബാറ്റര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍, ഫാസ്റ്റ് ബൗളര്‍മാര്‍, സ്പിന്നര്‍മാര്‍ എന്നിങ്ങനെ സ്‌പെഷ്യലിസ്റ്റ് റോളുകള്‍ ക്രമീകരിച്ചാണ് ലേലം നടക്കുക. തുടര്‍ന്ന് അതേ മാതൃകയില്‍ അണ്‍ക്യാപ്ഡ് താര ലേലം ഉണ്ടാകും.
കാമറൂണ്‍ ഗ്രീന്‍, ഡെവണ്‍ കോണ്‍വേ, ജെയ്ക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, പൃഥ്വി ഷാ, ഡേവിഡ് മില്ലര്‍ തുടങ്ങിയ പ്രമുഖര്‍ ഓപണിങ് ബാച്ചില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ താരങ്ങളില്‍ വെങ്കിടേഷ് അയ്യര്‍ ആണ് ലേലത്തിനെത്തുന്നവരില്‍ പ്രധാനി.








English (US) ·