Authored by: നിഷാദ് അമീന്‍|Samayam Malayalam•7 Dec 2025, 11:49 americium IST
IPL 2026: ഐപിഎല്‍ ലേലത്തിലൂടെ ഒഴിവുള്ള അഞ്ച് സ്ലോട്ടുകള്‍ നികത്തുമ്പോള്‍ വിഘ്‌നേഷ് പുത്തൂരിനെ (Vignesh Puthur) മുംബൈ ഇന്ത്യന്‍സ് (Mumbai Indians) പരിഗണിച്ചേക്കും. 20 കളിക്കാരെ നിലനിര്‍ത്തിയ എംഐക്ക് അഞ്ച് പേരെ കൂടി റിക്രൂട്ട് ചെയ്യാം.
ഹൈലൈറ്റ്:
- വിഘ്‌നേഷിനെ എംഐ തിരിച്ചെടുത്തേക്കും
- അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടി
- അഞ്ച് മാച്ചില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി
വിഘ്‌നേഷ് പുത്തൂര്‍ ഐപിഎല്‍ 2025ല്‍(ഫോട്ടോസ്- Agencies)ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടി റുതുരാജും കോഹ്ലിയും
എല്ലാ മേഖലയിലേക്കും പറ്റിയ താരങ്ങള്‍ കൂടെയുണ്ടെങ്കിലും രണ്ട് ആഭ്യന്തര താരങ്ങള്‍ക്ക് പുറമേ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയും ഒരു വിദേശ പേസറെയും ടീമിലെടുക്കാന്‍ മുംബൈ അവസരമുണ്ട്.
2025 ലെ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിട്ടേക്കാവുന്ന അഞ്ച് താരങ്ങളില്‍ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരും ഉള്‍പ്പെടുന്നു. ഐപിഎല്ലില്‍ കേരളത്തിന്റെ പ്രതീക്ഷയായി ഉയര്‍ന്നുവന്ന വിഘ്‌നേഷിനെ മികച്ച പ്രകടനം നടത്തിയിട്ടും മുംബൈ നിലനിര്‍ത്താത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. അഞ്ച് ഐപിഎല്‍ മത്സരങ്ങളില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. സിഎസ്‌കെയ്ക്കെതിരെ അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയതോടെ ശ്രദ്ധിക്കപ്പെട്ടു.
ലേലത്തില്‍ മുംബൈ ലക്ഷ്യമിടുന്ന മറ്റ് നാല് താരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോ, ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക്, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോറ്റ്‌സി, ജമ്മു കശ്മീരിന്റെ ആക്വിബ് നബി എന്നിവര്‍ ഉള്‍പ്പെട്ടതായാണ് റിപോര്‍ട്ട്.
ജോണി ബെയര്‍സ്റ്റോ 2025 ഐപിഎല്ലില്‍ റയാന്‍ റിക്കെല്‍ട്ടണിന് പകരക്കാരനായാണ് മുംബൈയില്‍ എത്തിയത്. ഓപണറായും ബാക്കപ്പ് വിക്കറ്റ് കീപ്പറായും കളിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ 2026 ലെ ലേലത്തില്‍ സൈന്‍ ചെയ്യാന്‍ ശ്രമിച്ചേക്കാം. എസ്ആര്‍എച്ച്, പിബികെഎസ്, എംഐ ടീമുകള്‍ക്കായി ബെയര്‍സ്റ്റോ 52 മത്സരങ്ങളില്‍ 1674 റണ്‍സ് നേടി.
റിക്കെല്‍ട്ടണിന് പകരം ബാക്കപ്പ് വിക്കറ്റ് കീപ്പറായും ഓപണറായും മുംബൈയ്ക്ക് കരാര്‍ ചെയ്യാന്‍ കഴിയുന്ന മറ്റൊരു കളിക്കാരനാണ് ക്വിന്റണ്‍ ഡി കോക്ക്. മുമ്പ് അവര്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ആറ് ടീമുകള്‍ക്കായി 115 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 3,309 റണ്‍സ് നേടി.
ട്രെന്റ് ബോള്‍ട്ടിന്റെ പകരക്കാരനായി എംഐ സൈന്‍ ചെയ്യാന്‍ ലക്ഷ്യമിടുന്ന പേസറാണ് ജെറാള്‍ഡ് കോറ്റ്‌സി. ഐപിഎല്‍ 2024 ല്‍ കൊയ്റ്റ്‌സി മുംബൈയ്ക്കായി 10 മത്സരങ്ങളില്‍ 13 വിക്കറ്റ് നേടി. ആഭ്യന്തര ക്രിക്കറ്റില്‍ ബൗളിങില്‍ തിളങ്ങിയ ജമ്മു-കശ്മിരിന്റെ ആക്വിബ് നബിയും പരിഗണനയിലുണ്ട്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും 33 ടി20 മത്സരങ്ങളില്‍ 40 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.








English (US) ·