Authored by: നിഷാദ് അമീന്‍|Samayam Malayalam•16 Dec 2025, 7:43 p.m. IST
IPL 2026 Auction: അടിസ്ഥാന വിലയേക്കാള്‍ 47.3 മടങ്ങ് ഉയര്‍ന്ന തുകയ്ക്ക് പ്രശാന്ത് വീറിനെ (Prashant Veer) ലേലത്തില്‍ പിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings). 30 ലക്ഷം രൂപ വിലയുള്ള ഓള്‍റൗണ്ടര്‍ക്ക് 14.20 കോടി രൂപയാണ് സിഎസ്‌കെ പ്രതിഫലം നിശ്ചയിച്ചത്.
ഹൈലൈറ്റ്:
- യുപി സ്വദേശിയാണ് പ്രശാന്ത് വീര്‍
- 20കാരന് സിഎസ്‌കെ 14.2 കോടി നല്‍കും
- അണ്‍ക്യാപ്ഡ് താരങ്ങളില്‍ ഒന്നാമന്‍
പ്രശാന്ത് വീറിനെ 14.20 കോടി രൂപയ്ക്ക് ലേലത്തില്‍ പിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്.(ഫോട്ടോസ്- Agencies)സഞ്ജുവിന് ആവശ്യത്തിന് അവസരം നല്‍കിയിട്ടുണ്ട്; പുതിയ പ്രസ്താവനയുമായി സൂര്യ കുമാര്‍ യാദവ്
സയ്യിദ് മുഷ്താഖ് അലി ട്രോഫി 2025ലാണ് അവസാനമായി കളിച്ചത്. യുപി ടി20 ലീഗില്‍ നോയിഡ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യമായാണ് ഐപിഎല്ലില്‍ എത്തുന്നത്. സിഎസ്‌കെയില്‍ രവീന്ദ്ര ജഡേജ വഹിച്ചിരുന്ന റോളിലേക്ക് ദീര്‍ഘകാല ഓപ്ഷനായി വീറിനെ കാണുന്നു.
പ്രശാന്ത് വീറിനെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും രംഗത്തെത്തിയതോടെ സിഎസ്‌കെക്ക് ഉയര്‍ന്ന തുക തന്നെ വിളിക്കേണ്ടി വന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്യപ്പെടുന്ന അണ്‍ ക്യാപ്ഡ് താരമാണ് വീര്‍. നിമിഷങ്ങള്‍ക്കുള്ളില്‍, കാര്‍ത്തിക് ശര്‍മയേയും അതേ വിലയ്ക്ക് സിഎസ്‌കെ സ്വന്തമാക്കി.
വീര്‍ അടുത്തിടെ സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ് ടീമുകളുടെ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. 2005 നവംബര്‍ 24 ന് ജനിച്ച അദ്ദേഹം 2023 ല്‍ ഡെറാഡൂണില്‍ തമിഴ്നാടിനെതിരെ ടി20 അരങ്ങേറ്റം കുറിച്ചു. യുപിക്ക് വേണ്ടി അണ്ടര്‍ 23 ടൂര്‍ണമെന്റിലും കളിച്ചിട്ടുണ്ട്.
സിഎസ്‌കെ ലേലത്തില്‍ വാങ്ങിയ താരങ്ങള്‍:
- അക്കീല്‍ ഹുസൈന്‍ (2 കോടി)
- പ്രശാന്ത് വീര്‍ (14.20 കോടി)
- കാര്‍ത്തിക് ശര്‍മ (14.20 കോടി)
- മാത്യു ഷോര്‍ട്ട് (1.50 കോടി)
- അമന്‍ ഖാന്‍ (40 ലക്ഷം).
എംഎസ് ധോണി, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ഉര്‍വില്‍ പട്ടേല്‍, നൂര്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, ഖലീല്‍ അഹമ്മദ്, രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, ജാമി ഒവര്‍ട്ടണ്‍, ഗുര്‍ജപനീത് സിങ്, അന്‍ഷുല്‍ കംബോജ്.








English (US) ·