IPL 2026: വെെഭവിന് എന്ത് ഹെയ്സൽവുഡ്, തല്ലിപ്പറത്തി വിറപ്പിച്ചു; ഭുവനേശ്വറും തല്ലുവാങ്ങി, റെക്കോഡ് പ്രകടനവുമായി യുവതാരം

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam10 Apr 2026, 11:30 p.m. IST

IPL 2026: ഐപിഎൽ 2026 സീസണിൽ കിടിലൻ പ്രകടനത്തോടെ വെെഭവ് സൂര്യവംശി കസറുകയാണ്. റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് തലയിലാക്കിയാണ് 15 കാരൻ നിലവിൽ മുന്നോട്ട് പോകുന്നത്

ഹൈലൈറ്റ്:

  • വെെഭവ് സൂര്യവംശി മിന്നും ഫോമിൽ
  • ഓറഞ്ച് ക്യാപ്പ് നേടിയെടുത്ത് വെെഭവ്
  • റെക്കോഡ് ഫിഫ്റ്റി നേടി യുവതാരം
vaibhav suryavanshi, josh hazlewoodവെെഭവ് സൂര്യവംശി, ജോഷ് ഹെയ്സൽവുഡ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ വെെഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനം തുടരുന്നു. രാജസ്ഥാൻ റോയൽസിന്റെ 15 വയസുകാരനായ താരം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ റെക്കോഡ് ബാറ്റിങ് പ്രകടനത്തോടെ ഞെട്ടിച്ചിരിക്കുകയാണ്. 15 പന്തിൽ അർധ സെഞ്ചുറി നേടിയ വെെഭവ് ആർസിബിയുടെ പേരുകേട്ട ബൗളർമാരെയെല്ലാം തല്ലിപ്പറത്തിയെന്നതാണ് എടുത്തു പറയേണ്ടത്.പരിക്ക് ഭേദമായി തിരിച്ചെത്തിയ ഓസ്ട്രേലിയൻ സൂപ്പർ പേസർ ജോഷ് ഹെയ്സൽവു‍ഡ് തന്റെ ആദ്യ ഓവറിൽത്തന്നെ യശ്വസി ജയ്സ്വാളിനെ പുറത്താക്കി. 8 പന്തിൽ 13 റൺസെടുത്താണ് ജയ്സ്വാളിന്റെ മടക്കം. ഗംഭീര റെക്കോഡുള്ള ഹെയ്സൽവുഡിനെതിരേ വെെഭവിന്റെ പ്രകടനം എങ്ങനെയാവുമെന്നതാണ് എല്ലാവരും ഉറ്റുനോക്കിയത്. ജസ്പ്രീത് ബുംറയെ വിറപ്പിച്ച ബാറ്റിങ് മികവ് ഹെയ്സൽവുഡിനെതിരേയും ആവർത്തിക്കാൻ വെെഭവിന് സാധിച്ചു.

ജയിച്ചു തുടങ്ങിയ മുംബൈക്ക് ചുവടുപിഴയ്ക്കുന്നു; രാജസ്ഥാനോടും തോറ്റ് മുംബൈ ഇന്ത്യൻസ്


ഹെയ്സൽവുഡിനെ ബൗണ്ടറിയോടെയാണ് വെെഭവ് സൂര്യവംശി വരവേറ്റത്. മൂന്ന് ഫോറും ഒരു സിക്സുമാണ് ഈ ഓവറിൽ വെെഭവ് പറത്തിയത്. സീനിയർ പേസർ ഭുവനേശ്വർ കുമാറും വെെഭവിനെതിരേ പന്തെറിയാൻ പ്രയാസപ്പെട്ടു. ഭുവനേശ്വറിനെ ബൗണ്ടറിയോടെ വരവേറ്റ യുവതാരം ബാറ്റിങ് വിസ്ഫോടനം തന്നെയാണ് പുറത്തെടുത്തത്. ആർസിബിക്കായി പന്തെടുത്തവരെല്ലാം വെെഭവിന്റെ ബാറ്റിങ് മികവ് അറിഞ്ഞു.

15 പന്തിൽ അർധ സെഞ്ചുറി നേടി ഇന്ത്യക്കാരന്റെ വേഗ ഐപിഎൽ അർധ സെഞ്ചുറിയിൽ നാലാം സ്ഥാനത്തേക്കെത്താൻ വെെഭവിനായി. ഈ സീസണിൽത്തന്നെ 15 പന്തിൽ നേരത്തെയും വെെഭവ് അർധ സെഞ്ചുറി നേടിയിരുന്നു. 13 പന്തിൽ ഫിഫ്റ്റി നേടിയ യശ്വസി ജയ്സ്വാളും 14 പന്തിൽ അർധ സെഞ്ചുറി നേടിയ കെ എൽ രാഹുലും ഈ റെക്കോഡിൽ വെെഭവിന് മുന്നിലുണ്ട്.
Samayam MalayalamIPL 2026: രണ്ട് തവണ ഭാ​ഗ്യം തുണച്ചു, മൂന്നാം തവണ വിട്ടില്ല; കോഹ്ലിയെ പൂട്ടാൻ പരാ​ഗിന്റെ ​ഗംഭീര നീക്കം, നടപ്പിലാക്കി ബിഷ്നോയി
വെെഭവ് സെഞ്ചുറി നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും ക്രുണാൽ പാണ്ഡ്യ ആർസിബിയെ രക്ഷിച്ചു. 26 പന്തിൽ 78 റൺസെടുത്ത വെെഭവിനെ ക്രുണാൽ വിരാട് കോഹ്ലിയുടെ കെെയിലെത്തിച്ചു. 8 ഫോറും 7 സിക്സും ഉൾപ്പെടെ 300 സ്ട്രെെക്ക് റേറ്റിലാണ് വെെഭവിന്റെ പ്രകടനം. രണ്ടാം വിക്കറ്റിൽ ദ്രുവ് ജുറേലിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കാനും വെെഭവിന് സാധിച്ചു.

വെെഭവ് നിലവിൽ നേരിട്ട എല്ലാ പ്രധാന ബൗളർമാർക്കെതിരേയും ആധിപത്യം കാട്ടിയിട്ടുണ്ട്. പ്രായത്തെ കടത്തിവെട്ടുന്ന ബാറ്റിങ് മികവാണ് വെെഭവ് പുറത്തെടുക്കുന്നത്. 15 വയസ് പൂർത്തിയായ താരം ഇന്ത്യയുടെ സീനിയർ ടീമിലേക്ക് വിളി പ്രതീക്ഷിക്കുകയാണ്. വെെഭവിന് വെെകാതെ തന്നെ ഇന്ത്യ അവസരം നൽകാനാണ് സാധ്യത. വെെഭവിന് അയർലൻഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.


IPL 2026: പിന്തുണക്കുന്നത് ജിടിയേയോ ലഖ്നൗവിനെയോ? ചോദ്യം ഉയർത്തി ആരാധകൻ; സാറാ ടെണ്ടുൽക്കറിന്റെ പ്രതികരണം ഇങ്ങനെ

പേസർമാരെ മാത്രമല്ല സ്പിന്നർമാരേയും നന്നായി നേരിടാൻ വെെഭവിന് സാധിക്കുന്നുണ്ട്. വളരെ അനായാസം ഷോട്ട് കളിക്കുന്ന താരം ആത്മവിശ്വാസത്തോടെയാണ് സീനിയർ ബൗളർമാരെ നേരിടുന്നത്. ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് വെെഭവിനെ പരിഗണിക്കാനുള്ള സാധ്യതയും കൂടുതലാണ്. 15ാം വയസിൽ ഇത്രയും മികച്ച പ്രകടനം നടത്താൻ വെെഭവിന് സാധിക്കുന്നുണ്ടെങ്കിൽ വലിയ ഭാവി താരത്തിനുണ്ടെന്നാണ് ആരാധകർ പറയുന്നത്. വെെഭവ് ഭാവിയിൽ ഇന്ത്യയുടെ മുഖമായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article