IPL 2026: വെെഭവ് സൂര്യവംശി ചെയ്യുന്നത് ബാലവേല, നിയമനടപടിക്കൊരുങ്ങി സാമൂഹ്യ പ്രവർത്തകൻ; ആവശ്യപ്പെടുന്നത് ഇക്കാര്യം

4 weeks ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam3 May 2026, 6:01 p.m. IST

IPL 2026: വെെഭവ് സൂര്യവംശി രാജസ്ഥാൻ റോയൽസിനായി തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 15കാരനായ താരം ഐപിഎല്ലിൽ വെടിക്കെട്ട് പ്രകടനം നടത്തവെ യുവതാരത്തെ കളിപ്പിക്കുന്നത് ബാലവേലയാണെന്ന് ആരോപണം ഉയരുകയാണ്

ഹൈലൈറ്റ്:

  • വെെഭവ് രണ്ട് സെഞ്ചുറികൾ ഐപിഎല്ലിൽ നേടി
  • ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കാത്ത് വെെഭവ്
  • വെെഭവ് എസ്എസ്എൽസി പരീക്ഷ എഴുതിയില്ല

vaibhav sooryavanshiവെെഭവ് സൂര്യവംശി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് വെെഭവ് സൂര്യവംശി . 14ാം വയസിൽ രാജസ്ഥാൻ റോയൽസ് ടീമിലേക്കെത്തിച്ച വെെഭവ് ഈ സീസണിൽ ടീമിന്റെ നട്ടെല്ലായി മാറുകയാണ്. രണ്ട് സീസണുകളിലും സെഞ്ചുറി പ്രകടനമടക്കം നടത്തിയ വെെഭവ് ഈ സീസണ് ശേഷം ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. വരാനിരിക്കുന്ന അയർലൻഡ് ടി20 പരമ്പരയിലൂടെ വെെഭവ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം നടത്തിയേക്കുമെന്നാണ് വിവരം. ഇപ്പോഴിതാ ഐപിഎല്ലിൽ വെെഭവ് സൂര്യവംശിയെ കളിപ്പിക്കുന്നതിനെതിരേ ബാലാവകാശ കമ്മീഷന് പരാതി നൽകാൻ പോവുകയാണ് കർണാടകക്കാരനായ സാമൂഹ്യ പ്രവർത്തകൻ. പഠിച്ച് നടക്കേണ്ട പ്രായത്തിൽ വെെഭവിനെക്കൊണ്ട് ജോലി ചെയ്യിക്കുകയാണെന്നും ബാലനെന്ന് നിലയിൽ അവന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്നുമാണ് ഈ പ്രവർത്തകൻ ആരോപിക്കുന്നത്.

വൈഭവിൻ്റെ വിക്കറ്റ് എടുത്ത ജാമിസൺ പുതിയ വിവാദത്തിൽ; പിന്നാലെ നടപടി


'15 വയസുകാരനായ വെെഭവ് സൂര്യവംശി രാജസ്ഥാൻ റോയൽസിൽ ചൂഷണം ചെയ്യപ്പെടുകയാണ്. 15 വയസ് മാത്രമുള്ള കുട്ടിയാണവൻ. ഐപിഎൽ പോലൊരു പ്രൊഫഷണൽ ക്രിക്കറ്റിൽ അവനെ കളിപ്പിക്കാനാവില്ല. ഇതിൽ നിങ്ങൾക്ക് പ്രശ്നമില്ലെങ്കിലും ബാലവേലയാണ്. പ്രായപൂർത്തിയാകാത്തൊരു കുട്ടിയെ എങ്ങനെയാണ് ഇത്തരമൊരു വലിയ ലീഗിൽ കളിപ്പിക്കുക?.അവൻ ഈ സമയത്ത് പഠനത്തിൽ ശ്രദ്ധ നൽകുകയാണ് വേണ്ടത്. ഈ പ്രായത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനെക്കാൾ പ്രധാനപ്പെട്ടത് സ്കൂളിൽ പോയി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതാണ്.

ഇത് മറ്റ് കുട്ടികൾക്ക് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണ്. ഇക്കാര്യത്തിൽ ശക്തമായ നിലപാട് എനിക്കുണ്ട്. രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റിനെതിരേ ബാലാവകാശങ്ങൾ നിഷേധിച്ചതിന്റെ പേരിൽ ബാലാവകാശ കമ്മീഷനും പോലീസിനും ഞാൻ പരാതി കൊടുക്കാൻ പോവുകയാണ്. ഇപ്പോൾ അവനെ ഐപിഎൽ കളിക്കാൻ അനുവദിക്കാതെ സ്കൂളിൽ പഠിക്കാനാണ് അനുവദിക്കേണ്ടത്' പേര് വെളിപ്പെടുത്താത്ത കർണാടക സാമൂഹ്യ പ്രവർത്തകനെ ഉദ്ധരിച്ച് ടെെംസ് നൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Samayam MalayalamIPL 2026: മുംബെെ പ്ലേ ഓഫ് കാണാതെ പുറത്ത്, എൽക്ലാസിക്കോ തൂത്തുവാരി സിഎസ്കെ; മികവ് കാട്ടി റുതുരാജും കാർത്തികും
പരാതിയുമായി സാമൂഹ്യ പ്രവർത്തകൻ മുന്നോട്ട് പോയാലും വെെഭവിനെ അത് പ്രതികൂലമായി ബാധിക്കാൻ സാധ്യത കുറവാണ്. കാരണം നിയമപ്രകാരം വെെഭവിന് ഐപിഎല്ലിൽ കളിക്കാം. ഐസിസി നിയമപ്രകാരം 15 വയസ് പൂർത്തിയായാൽ ദേശീയ ടീമിനായി കളിക്കാൻ വെെഭവിന് സാധിക്കും. ഇപ്പോൾ ഐപിഎൽ കളിക്കുന്നതും ബിസിസി ഐ നിയമങ്ങൾ അനുസരിച്ച് തന്നെയാണ്.

അതുകൊണ്ടുതന്നെ ബാലവേലയുടെ പരിഗണനയിൽ ഇത് ഉൾപ്പെടില്ല. വെെഭവ് ഇത്തവണ എസ്എസ്എൽഎസി പരീക്ഷ എഴുതേണ്ടതായിരുന്നു. പക്ഷെ രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ 2026ലെ പരിശീലന ക്യാംപിൽ പങ്കെടുക്കേണ്ടതിനാൽ വെെഭവ് എസ്എസ്എൽസി പരീക്ഷ ഒഴിവാക്കുകയായിരുന്നു. കായിക മേഖലയിൽ പങ്കെടുക്കുന്നതിന് പ്രായം പ്രശ്നമല്ലെന്ന് തന്നെ പറയാം.

MI vs CSK: 6 റൺസിൽ രക്ഷപെട്ടു, പക്ഷെ 11 റൺസിൽ വീണു; അവസരം മുതലാക്കാതെ സഞ്ജു സാംസൺ, പുറത്താക്കി ജസ്പ്രീത് ബുംറ

ഇവിടെ പ്രതിഭയാണ് പരിഗണിക്കപ്പെടുക. വെെഭവ് ഇതിനോടകം തന്റെ പ്രതിഭ തെളിയിച്ച താരമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമും വെെഭവിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ വെെഭവിന്റെ പ്രകടനങ്ങളെ ഇന്ത്യ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുക. ബാലാവകാശ ലംഘനത്തിന് പരാതിയുമായി പോയാൽ കോടതിയുടെ നടപടി സാമൂഹ്യ പ്രവർത്തകന് നേരെ ഉണ്ടാകുമോയെന്നതാണ് കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article