IPL 2026: ശ്രേയസിന്റെ ക്യാപ്റ്റൻസി ​ഗംഭീരം, എസ്ആർഎച്ചിന്റെ വെടിക്കെട്ടിനെ പൂട്ടിയത് ഇങ്ങനെ; ശശാങ്കിന്റെ ബൗളിങ്ങിന് കെെയടി

1 month ago 10

ഹൈലൈറ്റ്:

  • 6 ഓവറിൽ 105 അടിച്ച് ഹെെദരാബാദ്
  • ശ്രേയസിന്റെ ക്യാപ്റ്റൻസി കിടിലൻ
  • നിരാശപ്പെടുത്തി അർഷ്ദീപ് സിങ്
shreyas iyer, ishan kishanശ്രേയസ് അയ്യർ, ഇഷാൻ കിഷൻ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 17ാം മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരേ സൺറെെസേഴ്സ് ഹെെദരാബാദ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ‌ ഹെെദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കരുത്തുറ്റ ബാറ്റിങ് നിരയുള്ള ഹെെദരാബാദ് വെടിക്കെട്ട് തുട
ക്കമാണ് പഞ്ചാബിനെതിരേ നേടിയത്. അഭിഷേക് ശർമയും ട്രാവിസ് ഹെഡും ചേർന്ന് ആദ്യ ഓവർ മുതൽ ബാറ്റിങ് വെടിക്കെട്ട് തീർത്തു.പവർപ്ലേയിൽ 105 റൺസാണ് ഹെെദരാബാദ് നേടിയെടുത്തത്. അഭിഷേക് ശർമ 22 പന്തിൽ 66 റൺസെടുത്തപ്പോൾ ട്രാവിസ് ഹെഡ് 15 പന്തിൽ 31 റൺസുമാണ് പവർപ്ലേയിൽ നേടിയത്. അർഷ്ദീപ് സിങ്ങും സേവ്യർ ബാട്ടർലെറ്റും മാർക്കോ യാൻസനും വിജയകുമാർ വെെശാഖുമെല്ലാം നന്നായി തല്ലുവാങ്ങി. റെക്കോഡ് സ്കോറിലേക്ക് ഹെെദരാബാദ് പോകുമെന്ന് തോന്നിക്കവെ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ശ്രദ്ധേയമായൊരു നീക്കം നടത്തിയിരിക്കുകയാണ്.

കെകെആറിനെ തരിപ്പണമാക്കിയ മുകുൾ ചൗധരി ആരാണ്?


പാർട്ട് ടെെം സ്പിന്നറായി ശശാങ്ക് സിങ്ങിനെ കൊണ്ടുവരാനുള്ള ശ്രേയസിന്റെ തീരുമാനമാണ് കെെയടി നേടിയെടുത്തത്. ആദ്യ ഓവറിൽ ആറ് റൺസ് വഴങ്ങിയ ശശാങ്കിനെ ഒമ്പതാം ഓവറിൽ വീണ്ടും ശ്രേയസ് പന്തേൽപ്പിച്ചു. ഈ തീരുമാനം തെറ്റായില്ല. ആദ്യം ട്രാവിസ് ഹെഡിനെയാണ് ശശാങ്ക് പുറത്താക്കിയത്. 23 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും പറത്തിയ ഹെ‍ഡിനെ സേവ്യർ ബാർട്ട്ലെറ്റ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

165.22 സ്ട്രെെക്ക് റേറ്റിലാണ് ഹെഡ് ശോഭിച്ചത്. ഇതേ ഓവറിൽ അഭിഷേക് ശർമയേയും ശശാങ്ക് മടക്കി. 28 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സും ഉൾപ്പെടെ 74 റൺസെടുത്താണ് അഭിഷേക് പുറത്തായത്. 264.29 എന്ന മികച്ച സ്ട്രെെക്ക് റേറ്റിലാണ് അഭിഷേക് കസറിയത്. അപ്രതീക്ഷിതമായി ശ്രേയസ് അയ്യർ കൊണ്ടുവന്ന ശശാങ്ക് കൃത്യമായ സമയത്ത് രണ്ട് വിക്കറ്റുകളോടെ ഹെെദരാബാദിന് ഷോക്ക് നൽകി എന്നതാണ് എടുത്തു പറയേണ്ടത്. നായകനെന്ന നിലയിൽ ശ്രേയസ് കെെയടി അർഹിക്കുന്ന നേട്ടമാണിത്.
Samayam MalayalamIPL 2026: വെെഭവിന് എന്ത് ഹെയ്സൽവുഡ്, തല്ലിപ്പറത്തി വിറപ്പിച്ചു; ഭുവനേശ്വറും തല്ലുവാങ്ങി, റെക്കോഡ് പ്രകടനവുമായി യുവതാരം
പഞ്ചാബിനെ ഇത്തവണ നിരാശപ്പെടുത്തുന്ന പ്രധാന കാര്യങ്ങളിലൊന്ന് അർഷ്ദീപ് സിങ്ങിന്റെ ബൗളിങ്ങാണ്. ഇന്ത്യക്കായി പവർപ്ലേയിൽ കിടിലൻ പ്രകടനം നടത്തുന്ന താരമാണ് അർഷ്ദീപ് സിങ്. എന്നാൽ പഞ്ചാബിനൊപ്പം ഇപ്പോൾ ഈ മികവ് കാട്ടാൻ അർഷ്ദീപിന് സാധിക്കുന്നില്ല. നിരവധി എക്സ്ട്രാസാണ് താരം വിട്ടുകൊടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒരോവർ പൂർത്തിയാക്കാൻ 11 പന്തുകളാണ് അർഷ്ദീപ് എറിഞ്ഞത്.

ഹെെദരാബാദിനെതിരേ 10 പന്തുകൾ എറിഞ്ഞാണ് ഇടം കെെയൻ പേസർ ഒരോവർ പൂർത്തിയാക്കിയത്. ഹെെദരാബാദിനെതിരേ രണ്ട് ഓവറിൽ ആറ് വെെഡുകളാണ് അർഷ്ദീപ് എറിഞ്ഞത്. 33 റൺസാണ് താരം വിട്ടുകൊടുത്തത്. പഞ്ചാബിന്റെ ബാറ്റിങ് നിര മികവ് കാട്ടുമ്പോഴും പേസ് നിര ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നതാണ് വസ്തുത.


IPL 2026: വെെഭവും ജുറേലും കസറി, വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്; ആർസിബിക്ക് സീസണിലെ ആദ്യ തോൽവി

അഭിഷേക് ശർമ-ട്രാവിസ് ഹെഡ് കൂട്ടുകെട്ട് സ്വാഭാവികമായും ആക്രമിച്ച് കളിക്കുന്നവരാണ്. രണ്ട് പേരും ഓപ്പണിങ് കൂട്ടുകെട്ടിൽ നിരവധി റെക്കോഡുകളും സൃഷ്ടിച്ചിട്ടുണ്ട്. ഈ സീസണിൽ വലിയ ഫോമിലേക്കെത്താതിരുന്ന ഇരുവരും ഇപ്പോൾ കിടിലൻ ഫോമിൽ മടങ്ങിയെത്തിയതാണ് ഹെെദരാബാദിന് മികച്ച തുടക്കം നൽകിയത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article